അനുരാഗപുഷ്പങ്ങൾ [രുദ്ര]

Posted by

അവൻ അവിടെ നിന്നും എഴുന്നേറ്റ് ബൈക്കിനടുത്തേക്ക് നടന്നു…. വീണ്ടും എന്തോ ഓർത്തത് പോലെ തിരിഞ്ഞു നിന്നു”നീ എന്റെ പെണ്ണിനെ പറ്റി എന്തെങ്കിലും പറയുന്നതിനും എന്റെ നട്ടെല്ലിന്റെ ബലം അളക്കുന്നതിനും മുൻപ് എന്നെ പറ്റി ഒന്ന് അറിയാൻ നോക്കണമായിരുന്നു…. സാരമില്ല…. വഴിയേ അറിയാം…. ഞാൻ ഇവിടൊക്കെ തന്നെ കാണും… നമ്മുക്ക് വീണ്ടും കാണാം…. ”
ഒരു വലിയ ഇരമ്പലോടെ ബൈക്ക് രാജുവിനെ കടന്നു പോയി…. രാജുവിന്റെ കൂട്ടാളി അവനെ വന്ന് താങ്ങി എഴുന്നേൽപ്പിച്ചു….

” ചെക്കൻ കരാട്ടെയാണെന്ന് തോന്നുന്നു…. അല്ലെ മുതലാളി…. ”
രാജു അയാളെ രൂക്ഷമായി നോക്കിയപ്പോൾ അയാൾ തല താഴ്ത്തി….

അമൽ വീട്ടിലെത്തിയപ്പോൾ ഉമ്മറത്ത് ഇന്ദു നിൽക്കുന്നുണ്ടായിരുന്നു…… അവനെ കണ്ടപ്പോൾ അവൾ മുറ്റത്തേക്ക് ഓടി വന്നു…..

” അയ്യോ….. എന്ത് പറ്റി അമലേട്ടാ… ദേഹത്ത് അപ്പിടി ചെളിയാണല്ലോ…. കൈ മുറിഞ്ഞിരിക്കുന്നു…. എന്താ പറ്റിയെ… ”
അവന്റെ ഷർട്ടിലെ ചെളി കൈകൊണ്ടു തട്ടി കളഞ്ഞു കൊണ്ട് അവൾ ചോദിച്ചു…. ആ വാക്കുകളിലുണ്ടായിരുന്നു അവളുടെ വേദന….

” അത്…. ഒന്നുല്ല…. വരുന്ന വഴിക്ക് ബൈക്കിന്ന് ഒന്ന് വീണു… വല്യ കുഴപ്പം ഒന്നൂല്ല…. ”
അവൻ അവളെ ആശ്വസിപ്പിച്ചു കൊണ്ട് പറഞ്ഞു….

” കുഴപ്പം ഇല്ലാഞ്ഞിട്ടാണോ ഇങ്ങനെ ചോര വരുന്നത്…. വാ… നമ്മുക്ക് ഹോസ്പിറ്റലിൽ പോകാം…. ”

” ഹോസ്പിറ്റലിലോ…. എന്തിന്…. നമ്മുക്ക് ഒന്ന് കഴുകി എന്തെങ്കിലും മരുന്ന് വയ്ക്കാം… അതിനുള്ള മുറിവേ ഉള്ളു…. ഞാനെ പോയി കുളിച്ച് ഡ്രസ്സ്‌ മാറിയിട്ട് വരാം…..”
ഇന്ദുവിന് എന്തെങ്കിലും പറയാൻ അവസരം കൊടുക്കാതെ അവൻ വേഗം അകത്തേക്ക് കയറി പോയി…

കുളിച്ചു വന്നപ്പോളേക്കും മുറിവിൽ വയ്ക്കാൻ എന്തോ പച്ചമരുന്ന് അവൾ അരച്ചു കൊണ്ടുവന്നിരുന്നു…. മുറിവിൽ മരുന്ന് വച്ചു കെട്ടി കൊടുത്തു കഴിഞ്ഞാണ് കാലിലെ മുടന്ത് അവൾ ശ്രദ്ധിക്കുന്നത്…. അവൾ തന്നെ കാലിൽ തൈലവും ഇട്ടു കൊടുത്തു…. ഇതിനിടയ്ക്ക് ഒന്നും അവൾ അവന്റെ മുഖത്തേക്ക് നോക്കുകയോ അധികം സംസാരിക്കുകയോ ചെയ്തിരുന്നില്ല…. അവളുടെ മുഖത്തു നിന്നും ദേഷ്യം വായിക്കിച്ചെടുക്കാമായിരുന്നു….

” അതേ…. ഇയാൾ എന്താണ് ഒന്നും മിണ്ടാത്തത്…. ദേഷ്യമാണോ….? ”
അവന്റെ ചോദ്യത്തിന് മറുപടിയായി അവൾ കാൽ ഒന്ന് അമർത്തി തിരുമ്മി… വേദനകൊണ്ട് അവൻ കാല് വലിച്ചു…. അപ്പോൾ അവളുടെ മുഖത്ത് വന്ന പുഞ്ചിരി അവൻ കാണാതിരിക്കാൻ അവൾ വിഫലമായ ഒരു ശ്രമം നടത്തി….

” കൊല്ലാതെ പെണ്ണേ…. ”
ചിരിച്ചു കൊണ്ട് അവളോട് പറഞ്ഞപ്പോൾ അവളും ഒരു ചിരിയോടെ അവിടെ നിന്നും എഴുന്നേറ്റു പോയി…. പിന്നെ കുറേ നേരം അമൽ അവിടെ ഒറ്റയ്ക്കായിരുന്നു…. ഇടയ്ക്ക് അച്ഛനും അമ്മയും വന്ന് കാര്യങ്ങൾ അന്വേഷിച്ചിട്ട് അവരവരുടെ ജോലികളിലേക്ക് തിരിഞ്ഞു….. കുറേ നേരം അവിടെ ഇരുന്ന് മടുത്തപ്പോൾ അവൻ പതിയെ വീട്ടിൽ നിന്നും പുറത്തേക്ക് ഇറങ്ങി….. വഴിയിലെങ്ങും ആരും ഉണ്ടായിരുന്നില്ല….. വഴിക്കപ്പുറം നോക്കെത്താ ദൂരത്തോളം പച്ച വിരിച്ച നെല്പാടങ്ങളാണ്…. ആ കാഴ്ച അവന്റെ മനസ്സിനെ കുളിരണിയിച്ചു…. അന്നത്തെ ദിവസത്തെ ഓർത്തുള്ള അവന്റെ ടെൻഷൻ കുറച്ചു കുറഞ്ഞു…. അവൻ മുണ്ടും മടക്കി കുത്തി പാടവരമ്പിലൂടെ നടന്നു…. ചെറുതായിട്ട് മഴ ചാറ്റലുണ്ടായിരുന്നു…. പെട്ടന്ന് എന്തോ ഒന്ന് അവന്റെ കാലിലൂടെ ഇഴഞ്ഞു പോകുന്നത് പോലെ തോന്നി…. പെട്ടന്ന് കാൽ വലിച്ചു മാറ്റാൻ ശ്രമിച്ചതും കാൽ ചെറിയ കുഴിയിലേക്ക് വീണ് ഒന്നുകൂടി മടുത്തു….

Leave a Reply

Your email address will not be published. Required fields are marked *