അനുരാഗപുഷ്പങ്ങൾ [രുദ്ര]

Posted by

” ഇന്ദു എന്താ രാവിലെ എന്റെ മുറിയിൽ… ”
നിഷ്കളങ്കമായ അവന്റെ ചോദ്യം കേട്ട് അവളുടെ മുഖത്തുണ്ടായ മാറ്റം അനിർവചനീയമായിരുന്നു…. അവൻ വീണ്ടും ചുറ്റുമൊന്ന് നോക്കി…. എന്തോ മനസ്സിലായത് പോലെ ചാടി എഴുന്നേറ്റു…. പക്ഷെ ബാലൻസ് കിട്ടാതെ കട്ടിലിലേക്ക് തന്നെ വീണു…. അതുകണ്ട് ഇന്ദു പെട്ടന്ന് തന്നെ അവനെ പിടിച്ചെഴുന്നേല്പിച്ചു….

” ഞാൻ പറഞ്ഞതല്ലേ ഈ സാധനം കുടിക്കരുതെന്ന്…. എന്നിട്ട് കെട്ടോ…. ഒറ്റ കുപ്പി മൊത്തം കുടിച്ചിരിക്കുന്നു…. എന്നിട്ട് ഇപ്പോ നേരെ നിൽക്കാൻ പോലും പറ്റാത്ത അവസ്ഥയായി….. ഞാൻ എത്ര നേരം എവിടൊക്കെ തിരിഞ്ഞുന്ന് അറിയാവോ…. ശരിക്കും പേടിച്ചു പോയി…..”
അവൾ ഓരോന്ന് പറഞ്ഞുകൊണ്ട് അവനെയും പിടിച്ചു പുറത്തേക്ക് നടന്നു…. പുറത്തെത്തിയപ്പോളേക്കും മഴ ഉറച്ചിരുന്നു…. വരമ്പിലെ ചെളിയിൽ തെന്നി രണ്ടുപേരും പിന്നെയും വീണു…. അതോടെ ഒരാളുടെ മുടന്ത് രണ്ടുപേർക്കും പകർന്നു കിട്ടി… ഒരു വിധം ഏന്തിവലിഞ്ഞ് രണ്ടുപേരും വീട്ടിലെത്തി…. അമൽ റൂമിലേക്കു കയറി വീണ്ടും ഉറക്കത്തിലേക്ക് വഴുതി വീണു……

വീണ്ടും അതേ സ്വപ്നം…. ഇന്ദു അവനിൽ നിന്നും അകന്നു പോകുന്നു…. ഒരു മിന്നൽപിണർ അവളെ ചാമ്പലാക്കുന്നു…. അതേ സ്വപ്നം തന്നെ കണ്ട് അവൻ ഉറക്കത്തിൽ നിന്നും ചാടി എഴുന്നേറ്റു…

” ആഹാ…. നീ എഴുന്നേറ്റോ….. എന്തൊരു ഉറക്കമാഡാ ഇത്…. ഞാൻ വന്നത് പോലും നീ അറിഞ്ഞില്ലല്ലോ…. ”
തൊട്ടടുത്ത് ഇരുന്ന അരവിന്ദ് അവനോടു ചോദിച്ചു …..

” നീ വന്നായിരുന്നോ…. എന്നിട്ട് ഇന്റർവ്യൂ എന്തായി???”
കട്ടിലിൽ നിന്നും എഴുന്നേറ്റുകൊണ്ട് അമൽ ചോദിച്ചു….

” ഓ… പതിവ് പോലെ…. അതൊന്നും വല്യ പ്രതീക്ഷ ഇല്ലടാ…. അല്ല നീ എവിടോ മറിഞ്ഞു വീണുന്ന് ഇന്ദു പറഞ്ഞല്ലോ… എന്താ പറ്റിയെ.??… ”
അമൽ രാവിലെ തൊട്ട് നടന്ന സംഭവങ്ങൾ എല്ലാം അവനോടു പറഞ്ഞു…. രാജുവിനെ കണ്ടതും…. അടിയുണ്ടായതും…. ചാരായം കുടിച്ചതും… ഇന്ദുവും അവനും കൂടി മറിഞ്ഞു വീണതുമെല്ലാം….

” ആഹാ… അപ്പൊ അങ്ങനെ വരട്ടെ…. നിന്നോടുള്ള ദേഷ്യത്തിലാണല്ലേ ഒരാൾ ചവിട്ടി തുള്ളി അമ്പലത്തിൽ പോയത്… ഞാൻ വിചാരിക്കുകയും ചെയ്തു ഇവൾ എന്തിനാ മുടന്തുന്നെന്ന്…. നീ വെള്ളവും അടിച്ച് എന്റെ കൊച്ചിനേം കൊണ്ടു പോയി മറിച്ചിട്ടല്ലേ…. എന്നാലും ഇത്രയും നാളായിട്ട് എന്നെ പോലും അതിന്ന് ഒരു തുള്ളി കുടിക്കാൻ അവൾ സമ്മതിച്ചിട്ടില്ല… നീ അവളറിയാതെ ഒപ്പിച്ചല്ലോ…. സമ്മതിച്ചിരിക്കുന്നു…. നിനക്ക് അവളുടെ ഭർത്താവ് ഉദ്യോഗത്തിനുള്ള യോഗ്യതയുണ്ട്…. ”
അരവിന്ദ് ഒരു ചിരിയോടെ പറഞ്ഞു….

” ഏഹ്.. ഇന്ദു അമ്പലത്തിൽ പോയോ…. എന്നിട്ട് എന്നെ വിളിച്ചില്ലല്ലോ…. അമ്പലത്തിൽ വച്ച് അവളോട്‌ എല്ലാം പറയാമെന്ന് അല്ലായിരുന്നോ പ്ലാൻ…. ശോ… സമയം എന്തായി… ഞാൻ വേഗം അമ്പലത്തിൽ പോകാൻ റെഡിയാവട്ടെ…. ”
അമൽ ചാടി എഴുന്നേറ്റു ബാത്‌റൂമിലേക്ക് ഓടി…..

” നിന്റെ പ്ലാൻ കൊണ്ടുപോയി ഉപ്പിലിട്ട് വയ്ക്ക്…. ഇനിയിപ്പോൾ നീ അമ്പലത്തിൽ ഒന്നും പോകണ്ട…. ഇന്ദു തിരിച്ചു വരാനുള്ള സമയമാകുന്നു…. തല്കാലം നമ്മുക്ക് അച്ഛനോടും അമ്മയോടും കാര്യങ്ങൾ പറയാം…. പിന്നെ ഇന്ദു വന്നിട്ട് അവരുടെ മുന്നിൽ വച്ചു തന്നെ അവളോട്‌ ചോദിക്കാം അതാ നല്ലത്… തല്കാലം കുളിച്ചു റെഡിയായി വാ…. നമ്മുക്ക് കല്യാണം ഉറപ്പിക്കണ്ടേ…. ”
കള്ളുകുടിക്കാൻ തോന്നിയ സമയത്തെ പഴിച്ചുകൊണ്ട് അവൻ കുളിക്കാൻ കയറി….

അമലും അരവിന്ദും കൂടി കാര്യങ്ങൾ എല്ലാം തന്മയത്വത്തോടെ അച്ഛനെയും അമ്മയെയും അറിയിച്ചു….. അവർക്ക് അത് സന്തോഷമുള്ള കാര്യമായിരുന്നു….

Leave a Reply

Your email address will not be published. Required fields are marked *