അനുരാഗപുഷ്പങ്ങൾ [രുദ്ര]

Posted by

അവൻ മനസ്സിൽ പറഞ്ഞു….” നീ എന്താടാ പിറുപിറുക്കുന്നെ…. കുറെ നേരമായല്ലോ…. ”
അരവിന്ദ് ചോദിച്ചു…

” യെ…. എല്ലാം നന്നായിട്ടുണ്ടെന്നു പറയുവായിരുന്നു…. ”
അമൽ ചിരിച്ചുകൊണ്ട് പറഞ്ഞു …..

” മ്മ്…. കഴിച്ചിട്ട് വേഗം വാ…. നമ്മുക്ക് പോകാം…. ”

അവർ രണ്ടുപേരും കഴിപ്പ് വേഗത്തിലാക്കി അവിടെ നിന്നും എഴുന്നേറ്റു…. ബൈക്ക് എടുത്ത് പുറത്തേക്ക് ഇറങ്ങി…. പാടവരമ്പത്തിലൂടെയുള്ള യാത്രയും നാട്ടിൻ പുറത്തെ കാലാവസ്ഥയും ആളുകളും എല്ലാം അമലിന് പുതിയ ഒരു അനുഭവമായിരുന്നു… ചെയ്യുന്ന ഓരോ കാര്യവും അവൻ ആസ്വദിക്കുകയായിരുന്നു…. ഉച്ചയ്ക്കാണ് അവർ തിരികെ വീട്ടിൽ എത്തുന്നത്… അപ്പോളും അവിടെ നല്ല തിരക്കുണ്ടായിരുന്നു…. ഇത്രയും ബന്ധുക്കളും അവരുടെ സഹകരണവും അവന് അത്ഭുതമായി തോന്നി… എല്ലാവരും കഴിച്ചശേഷമാണ് അവർ രണ്ടു പേരും കഴിക്കാനിരുന്നത്…. അവർ വീട്ടിലേക്ക് കയറി വന്നപ്പോളെ തൊടിയിൽ നിന്ന ഇന്ദു വീടിനുള്ളിലേക്ക് ഓടി പോകുന്നത് അമൽ ശ്രദ്ധിച്ചിരുന്നു…. അവർ അകത്തു കയറ്റിയപ്പോളേക്കും ടേബിളിൽ ഭക്ഷണം എടുത്ത് വച്ചിരുന്നു…. രണ്ടു പേർക്കും അവൾ തന്നാണ് വിളമ്പി കൊടുത്തത്….

” അമ്മ എവിടെപ്പോയി???… ”
അമൽ ഇന്ദുവിനോടാണ് ചോദിച്ചത്….

” അമ്മയ്ക്ക് ഉച്ചയ്ക്ക് ഒരു ചെറിയ മയക്കം പതിവാ…. വയ്യാത്തതല്ലേ… ”
ഉത്തരം പറഞ്ഞത് അരവിന്ദാണ്…. അമൽ പിന്നൊന്നും മിണ്ടിയില്ല… അവർ കഴിച്ചു കഴിഞ്ഞ് പ്ലേറ്റും എടുത്തുകൊണ്ടാണ് അവൾ അവിടെ നിന്നും പോയത്…. അത്രയും നേരം അവൾ സംസാരിച്ചിട്ടേയില്ല….
‘ ഇനി ഇവൾ ഊമ വല്ലതുമാണോ??… കുട്ടി ഒന്നും മിണ്ടുന്നില്ലല്ലോ…. യേ…കുളത്തിൽ വച്ച് ബഹളം വച്ചിരുന്നല്ലോ…. ആ… ‘
അവൻ മനസ്സിൽ ഓർത്തു…

വീണ്ടും കല്യാണത്തിന്റെ തിരക്കിലേക്ക് പോയി… ഇതിനിടയ്ക്ക് അരവിന്ദിന്റെ ചേച്ചി അരുന്ധതിയേ പരിചയപ്പെടുകയും ചെയ്തു….
പലയിടത്തും കറങ്ങി തിരിഞ്ഞ് രാത്രി വൈകിയാണ് തിരിച്ച് വീട്ടിലെത്തിയത്… അപ്പോളും ഉറക്കമളച്ച് അവൾ കാത്തിരിക്കുന്നുണ്ടായിരുന്നു…. ഉറങ്ങിക്കൂടായിരുന്നോ മോളെന്നു ചോദിച്ച് അരവിന്ദ് അവളോട് എന്തൊക്കെയോ തിരക്കി…. അപ്പോളാണ് അവളെ ശരിക്കും ഒന്ന് കാണാനുള്ള അവസരം അമലിന് കിട്ടിയത്…. രാവിലെ കണ്ട ദാവണി മാറ്റി വേറെ ഒരെണ്ണമാണ് അവൾ ഉടുത്തിരുന്നത്…. രണ്ടു കയ്യിലും മൂന്നുനാല് കറുത്ത കുപ്പിവളകൾ…. നെറ്റിയിൽ കറുത്ത ഒരു വട്ടപൊട്ട്…. നീണ്ട നാസിക….. കരിമഷി എഴുതിയ കരിനീലമിഴികൾ…. അതാണ് അവളുടെ ഏറ്റവും വലിയ ഭംഗി…. അധികം വെളുത്തിട്ടല്ല… എന്നാൽ കറുത്തിട്ടുമില്ല…..കഴുത്തിൽ ഒരു കരിമണി മാല മാത്രം…. ആകെമൊത്തം ശാലീന സൗന്ദര്യമുള്ള ഒരു തനി നാടൻ പെൺകൊടി…. അവൻ അവളെ തന്നെ ദീർഘനേരം നോക്കി നിന്നു…. നഗരങ്ങളിലെ ചായം പൂശിയ മുഖങ്ങളോട് ഒരു നിമിഷം അവന് പുച്ഛം തോന്നി…. മറ്റൊന്നും ശ്രദ്ധിക്കാതെയുള്ള അവന്റെ നിൽപ്പ് അവൾ ആദ്യം ശ്രദ്ധിച്ചു…. പതിയെ അരവിന്ദിന്റെ ശ്രദ്ധയും അവനിലെത്തി…..

” നീ എന്താടാ ഇങ്ങനെ നോക്കുന്നെ…. ഇവളെ നേരത്തെ കണ്ടിട്ടില്ലേ…??. ”
അരവിന്ദ് ഒരു ചിരിയോടെ ചോദിച്ചു….

“യേ…. ഞാൻ…. വെറുതെ… ”
അവന് ഒരു ചമ്മൽ അനുഭവപ്പെട്ടു…. അവളും പുഞ്ചിരിക്കുന്നത് അതിനിടയ്ക്കും അവൻ ശ്രദ്ധിച്ചു….

Leave a Reply

Your email address will not be published. Required fields are marked *