” താമസിച്ചത് കൊണ്ട് ഞങ്ങൾ പുറത്തു നിന്ന് കഴിച്ചുമോളെ…. മോളു പോയി കിടന്നോ… ”
അരവിന്ദ് അവളോട് പറഞ്ഞു…. കൂടുതൽ ഒന്നും പറയാതെ അവൾ തിരിഞ്ഞ് അടുക്കളയിലേക്ക് പോയി…. അമലും അരവിന്ദും റൂമിലേക്കും…. പോകുന്ന വഴിയിലും അമൽ തിരിഞ്ഞു അടുക്കളയിലേക്ക് നോക്കുന്നുണ്ടായിരുന്നു….
റൂമിൽ ചെന്നിട്ടും അരവിന്ദ് അവനോട് എന്തൊക്കെയോ പറഞ്ഞുകൊണ്ടിരുന്നു… പക്ഷെ അവന്റെ ഉള്ളിൽ എന്തൊക്കയോ സംശയങ്ങളായിരുന്നു……
” നീ ഞാൻ പറഞ്ഞത് വല്ലതും കേട്ടോ???… ”
എല്ലാത്തിനും മൂളികൊണ്ടിരിക്കുന്ന അമലിനോട് അവൻ ചോദിച്ചു….
” ഡാ… അതേ… ആ കുട്ടിയില്ലേ… ഇന്ദു… അവൾ നമ്മളെ നോക്കിയല്ലേ ഈ പാതിരാത്രി വരെ ഇരുന്നത്… എന്നിട്ട് നമ്മൾ കഴിച്ചെന്നും പറഞ്ഞു അവളെ തിരിച്ചയച്ചില്ലേ…. സാധാരണ ഒരു വഴക്ക് നടക്കേണ്ടതല്ലേ… പക്ഷെ അവൾ എന്താ ചിരിച്ചുകൊണ്ട് അങ്ങ് പോയത്…. ”
അമൽ ഉള്ളിലുള്ള സംശയം അവനോട് ചോദിച്ചു…
” അതോ… അവൾ അങ്ങനെ ആരോടും വഴക്ക് ഒന്നും ഉണ്ടാക്കാറില്ല… പാവമാ… ”
അരവിന്ദ് ചിരിച്ചുകൊണ്ട് പറഞ്ഞു…
” ഞാൻ ഒരു കാര്യം ചോദിച്ചാൽ നീ സത്യം പറയുമോ???.. ശരിക്കും അവൾ ആരാ???… ”
” അത്… അത് ഞാൻ പറഞ്ഞില്ലേ…. അനിയത്തിയാണെന്ന്…. ”
” ഓ പിന്നെ…. നിനക്ക് ആകെ ഒരു ചേച്ചിയെ ഉള്ളുന്ന് നീ എന്നോട് പറഞ്ഞതായിട്ട് എനിക്ക് നല്ല ഓർമയുണ്ട് …. ഇത്രയും നാൾ ഇല്ലാത്ത ഒരു അനിയത്തി ഞാൻ ഇവിടെ വന്നപ്പോൾ എങ്ങനെ പൊട്ടി മുളച്ചു… എന്തോ ഉടായിപ്പ് മണക്കുന്നുണ്ടല്ലോ…. നീ അനിയത്തിയാണെന്ന് പറഞ്ഞപ്പോ നിന്റെ അമ്മയുടെ മുഖം മാറുന്നതും ഞാൻ കണ്ടു…. അതുകൊണ്ട് നീ ഉള്ള സത്യം അങ്ങ് പറയുന്നതാണ് നല്ലത് … ”
” നീ അമ്മയെ ശ്രദ്ധിച്ചിരുന്നവല്ലേ…. ”
അരവിന്ദ് ഒരു ജ്യാളിതയോടെ പറഞ്ഞു…
” ഉവ്വ… അപ്പൊ പറ… ഏതാണ് ആ പെൺകുട്ടി….”
” ഡാ… അത്… ശരിക്കും അവൾ ഞങ്ങളുടെ ആരെങ്കിലും ആണോന്ന് ചോദിച്ചാൽ ആരുമല്ല ….. പക്ഷെ ആരുമല്ലേന്ന് ചോദിച്ചാൽ അല്ലെന്ന് പറയാനും പറ്റില്ല….”
“നീ ചുമ്മ പാതിരാത്രി കടങ്കഥ പറയാതെ ഉള്ള കാര്യം അങ്ങ് പറ…. ”
അമൽ ദേഷ്യപ്പെട്ടു…
” അത്… പണ്ട്… എന്റെയൊക്കെ കുട്ടിക്കാലത്ത്….. വീട്ടിൽ ജോലിക്ക് ഒരു ചേച്ചി വന്നു…. ആ ചേച്ചിയുടെ കൈയും പിടിച്ചു നിൽക്കുന്ന ഒരു കുഞ്ഞു പാവാടക്കാരി…. അതായിരുന്നു ഇന്ദു…. ആ ചേച്ചി ഒറ്റയ്ക്ക് ഈ നാട്ടിൽ ഒരു കുഞ്ഞുമായി വന്ന് താമസമാക്കിയതാണ് …. ആരാണെന്നോ എവിടെ നിന്നാണെന്നോ ഒന്നും അറിഞ്ഞുട…. ചോദിച്ചാൽ ഒന്നും പറയുകയുമില്ല…. നാട്ടുകാർ അവരെ പറ്റി എന്തൊക്കെയോ പറഞ്ഞു പരത്തി….. പക്ഷെ അച്ഛൻ അതൊന്നും കാര്യമക്കാതെ അവരെ വീട്ടിൽ ജോലിക്ക് വച്ചു…. ഇന്ദുവും പണ്ട് തൊട്ടേ അവളുടെ അമ്മയുടെ കൂടെ വീട്ടിൽ വരുമായിരുന്നു…. കൂടുതൽ