അനുരാഗപുഷ്പങ്ങൾ [രുദ്ര]

Posted by

അവൻ മനസ്സിൽ ഓർത്തു” അവളെ ഞാൻ അനുജത്തിയാണെന്ന് പറയുമ്പോൾ നാട്ടുകാരുടെ വാക്കുകൾ അമ്മയ്ക്ക് ഓർമ വരും…. അതാണ് അമ്മയുടെ മുഖം മാറിയത്…. അല്ലാതെ അവളെ ഇഷ്ടമല്ലാഞ്ഞിട്ടൊന്നുമല്ല…. എന്തിനാ നാട്ടുകാർ…. പലതും കുടുംബക്കാരാണ് പറഞ്ഞ് ഉണ്ടാക്കുന്നത്…. എത്രയും പെട്ടന്ന് അവളെ നല്ലൊരാളുടെ കൈയിൽ ഏൽപ്പിക്കണമെന്നാ അമ്മയുടെ ആഗ്രഹം…. ചേച്ചിയുടെ കല്യാണം കഴിഞ്ഞ് അവളുടെ നോക്കണം… അത് അറിയാവുന്നത് കൊണ്ട് കൂടിയാ ഇനി പഠിക്കാൻ പോണില്ലാന്ന് അവളും തീരുമാനിച്ചത്….. ”

” അതിന് ആ കുട്ടിക്ക് കല്യാണപ്രായമൊക്കെ ആയോ??… ”
അമൽ ഒരു ഞെട്ടലോടെ ചോദിച്ചു….

” മ്മ്… ഈ വർഷം പതിനെട്ട് ആകുന്നതേയുള്ളു… ”

” ഏഹ്… ഈ ചെറിയ പ്രായത്തിൽ പിടിച്ചു കെട്ടിക്കാനോ…. നിനക്ക് വട്ടാണോ??… ”

” ഓ… ഡാ നാളെ അവളെ കെട്ടിക്കുന്ന കാര്യമല്ല പറഞ്ഞത്…. ആദ്യം പതിനെട്ടു കഴിയണം…. പിന്നെ നല്ലആലോചനകൾ നോക്കണം…. ജാതകം നോക്കണം…. അങ്ങനെ കുറേ കാര്യങ്ങളുണ്ട്…. അപ്പോളേക്കും അവൾക്ക് അത്യാവശ്യം കല്യാണം കഴിക്കാനുള്ള പ്രായമൊക്കെ ആകും…. തല്ക്കാലം നീ ഉറങ്ങാൻ നോക്ക്…. നാളെ എന്തൊക്കെയോ വാങ്ങാൻ പോകണം… നീ ചുമ്മ ആളെ മിനക്കെടുത്താതെ… ”
അരവിന്ദ് പതിയെ കണ്ണുകളടച്ചു….
അമലും ഉറങ്ങാൻ ശ്രമിച്ചു കൊണ്ടിരുന്നു…. പക്ഷെ നിദ്രാദേവി അവനെ പുൽകാൻ മടിച്ചു നിന്നു…. അവന്റെയുള്ളിൽ അമ്മയുടെ ശവശരീരത്തിനു മുൻപിൽ വിറങ്ങലിച്ചു നിൽക്കുന്ന ഒരു പാവാടക്കാരിയുടെ രൂപം പ്രഭയോടെ നിൽക്കുന്നുണ്ടായിരുന്നു…..

അമലിന് കിടന്നിട്ട് ഉറക്കം വരുന്നുണ്ടയിരുന്നില്ല…. എന്തൊക്കെയോ മനസ്സിനെ അലട്ടി കൊണ്ടിരിക്കുന്നു…. അവളുടെ മുഖം മനസ്സിൽ നിന്നും മായുന്നില്ല….. അവൻ തിരിഞ്ഞ് അരവിന്ദിനെ നോക്കി…. അവൻ ഉറക്കം തുടങ്ങിയിരുന്നു…. എന്തോ ആലോചിച്ചെന്ന പോലെ അവൻ അരവിന്ദിനെ തട്ടിയുണർത്തി…..

” എന്താടാ പുല്ലേ… നിനക്കൊന്നും ഉറക്കവുമില്ലേ…??.. ”
അവൻ അലോസരത്തോടെ ചോദിച്ചു….

” അതല്ലടാ…. നിന്റെ ചേച്ചിയെ നിങ്ങൾ പഠിക്കാൻ കോളേജിൽ വിട്ടില്ലേ… അത് പോലൊരു പെണ്ണല്ലേ ഇന്ദുവും… അത്രയ്ക്ക് സ്നേഹമുണ്ടെങ്കിൽ അവളെയും വിടമായിരുന്നല്ലോ…. അപ്പൊ…”

” അപ്പൊ… കുന്തം…. ഇതൊക്ക നാളെ സംസാരിക്കാം… എനിക്ക് നല്ല ഉറക്കം വരണുണ്ട്…. പോയി കിടന്നുറങ്ങടാ… ”
അരവിന്ദ് ദേഷ്യത്തോടെ പറഞ്ഞ് തലവഴി പുത്തപ്പ് ഇട്ടു…

” ഡാ… ഇതറിയാതെ എനിക്ക് ഉറക്കം വരില്ലല്ലോ…. ”

” ഓ… എഡാ നീ അവർ തമ്മിലുള്ള വ്യത്യാസം ശ്രദ്ധിച്ചോ???… ചേച്ചി ബോൾഡ് ആണ്… സ്വന്തമായി എല്ലാത്തിനും അഭിപ്രായം ഉണ്ട്… സ്വന്തമായി ഒരു തീരുമാനമുണ്ട്… പക്ഷെ അത്പോലെയല്ല ഇന്ദു… അവൾക്ക് ഈ ഗ്രാമത്തിനപ്പുറം വേറെ ഒരു ലോകമില്ല… അധികം ആരോടും സംസാരിക്കാറില്ല… അവൾക്ക് സ്വന്തമായി ഇഷ്ടങ്ങൾ ഉണ്ടോന്ന് പോലും സംശയമാണ്…. ആര് എന്ത് പൊട്ടത്തരം പറഞ്ഞാലും അവൾ അത് വിശ്വസിക്കും…. മൊത്തത്തിൽ ഒരു കുഞ്ഞിനെ

Leave a Reply

Your email address will not be published. Required fields are marked *