പിറ്റേ ദിവസം ഓഫീസിൽ നിന്നും പോരുമ്പോൾ ഞാനും സെലിനും ഒരുമിച്ചായിരുന്നു…സെലിന്റെ ടു വീലർ സർവീസ്നു കൊടുത്തിരിക്കുന്നതിനാൽ ഞാൻ അന്ന് അവളെ ഡ്രോപ്പ് ചെയ്യാമെന്ന് പറഞ്ഞു…മുൻപ് ഒന്നു രണ്ട് തവണയും ഞാൻ സെലിനെ ലിഫ്റ്റ് കൊടുത്തിരുന്നു…ഞങ്ങൾ തനിച്ചുള്ള ആ സന്ദർഭം തന്നെ എന്റെ മനസ്സിൽ ഉള്ളതെല്ലാം സെലിനോട് ചോദിക്കാൻ ഞാൻ തിരഞ്ഞെടുത്തു….
ശരിക്കും പറഞ്ഞാൽ ഒരു പതിനഞ്ചു മിനുട്ട് ഡ്രൈവ് മാത്രമേ ഉള്ളൂ ഓഫീസിൽ നിന്നും സെലിന്റെ വീട്ടിലേക്ക്…കാറിൽ കയറി വീട്ടിൽ എത്തുന്നതു വരെയും എന്നോട് ഓരോ വിശേഷങ്ങൾ അവൾ ചോദിച്ചു കൊണ്ടിരുന്നതിനാൽ എന്റെ മനസ്സിൽ ഉള്ളത് ചോദിക്കാൻ എനിക്കപ്പോൾ സാധിച്ചില്ലാ….
സെലിനെ വീടിനു മുന്നിൽ ഡ്രോപ്പ് ചെയ്തു പോകാൻ വിചാരിച്ചിരുന്ന എന്നെ വീട്ടിൽ കയറിയിട്ട് പോയാൽ മതിയെന്ന് സെലിൻ നിർബന്ധിച്ചു…
മുൻപ് അവിടെ അവളെ കൊണ്ട് ചെന്നാക്കിപ്പോന്നപ്പോൾ എല്ലാം സെലിൻ വീട്ടിലേക്ക് എന്നെ ക്ഷണിച്ചിരുന്നുവെങ്കിലും ഞാൻ പിന്നീട് ഒരിക്കൽ ആകാം എന്ന് പറഞ്ഞു ഒഴിഞ്ഞു മാറുകയായിരുന്നു…
എന്നാൽ ഇത്തവണ ഞാൻ അവളുടെ നിർബന്ധത്തിനു വഴങ്ങി…
മാത്രമല്ല എനിക്ക് സെലിനോട് സംസാരിക്കാൻ ആ അവസരം ഉപകരിക്കുമെന്നു ഞാൻ കണക്കുകൂട്ടി…
ഓഫീസിൽ നിന്നും ഇറങ്ങുമ്പോൾ ചെറുതായി ചാറി തുടങ്ങിയ മഴ പതിയെ ശക്തി പ്രാപിച്ചിരുന്നു അപ്പോഴേക്കും…
ബാഗിൽ നിന്നും കീ എടുത്തു സെലിൻ വാതിൽ തുറന്നു അകത്തു കയറി…പിന്നാലെ ഞാനും…ഞാൻ ഹാളിലെ സോഫയിൽ ഇരുന്നു…
ബാഗ് ടേബിളിൽ വച്ചു കിച്ചണിലേക്ക് പോയ സെലിൻ തിരിച്ചു വന്നത് കയ്യിലൊരു ട്രെയിൽ 2 ഗ്ലാസ്സ് ജ്യൂസുമായിട്ടായിരുന്നു…
“അനന്തു ചായയും കാപ്പിയും കുടിക്കാത്തതു കൊണ്ടാട്ടോ ഞാൻ തണുപ്പ് ആയിട്ടും ജ്യൂസ് തന്നെ എടുത്തുതു…അല്ല അതാണല്ലോ അനന്തുവിനും ഇഷ്ട്ടം…””
എനിക്ക് മുമ്പിൽ ഉള്ള കസേരയിൽ ഇരുന്നു ഒരു ഗ്ലാസ്സ് ജ്യൂസ് എനിക്ക് നേരെ നീട്ടികൊണ്ട് സെലിൻ പറഞ്ഞു….ഓഫീസിനു പുറത്തു ഞങ്ങൾ മാത്രം ഉള്ള സന്ദർഭങ്ങളിൽ സെലിൻ എന്നെ പേര് വിളിക്കാറുണ്ട്….എന്നെക്കാൾ ഒരു വയസിനു മാത്രം ചെറുപ്പം ഉള്ള സെലിനുമായുള്ള സൗഹൃദത്തിൽ അങ്ങനെ വിളിക്കുന്നതു തന്നെയായിരുന്നു എനിക്കും comfortable ആയി തോന്നിയിരുന്നത്….
സെലിന്റെ കയ്യിൽ നിന്നും ജ്യൂസ് വാങ്ങി ഞാൻ അൽപ്പം കുടിച്ചു…
“സെലിന്റെ ആന്റി ഇപ്പൊ ഇവിടില്ലേ…. “”
“ഇല്ലാ, ആന്റി മോളുടെ കൂടെയാ ഇപ്പൊ കുറെ നാളായി….
ഇടയ്ക്കു വരും…മകളെ കോട്ടയത്തെക്കാ വിവാഹം കഴിപ്പിച്ചുകൊടുത്തിരിക്കുന്നെ….അങ്കിളിന്റെ മരണശേഷം ആന്റി ഇവിടെ തനിച്ചായപ്പോൾ മകൾ വന്നു കൂട്ടികൊണ്ട് പോയതാ….ഇവിടെ ഇപ്പോൾ ഞാനും മായയും മാത്രം…””