“മായ എവിടെപ്പോയി.. കണ്ടില്ലല്ലോ… “”
“അവളിപ്പോൾ വരും….കടയിൽ പോയതാ…”
“ഹ്മ്മ്…””
കയ്യിൽ ജ്യൂസ് ഗ്ലാസ്സുമായി ഞാൻ പതിയെ എഴുന്നേറ്റു…പുറത്തു മഴ തിമിർത്തു പെയ്യുകയാണ്..മനസ്സിൽ ഉള്ള കാര്യം സെലിനോട് എങ്ങനെ ചോദിക്കും എന്നോർത്ത് ഞാൻ ആകെ വിഷമിച്ചിരുന്നു അന്നേരം…….
“അനന്തുവിനു എന്നോട് എന്തെങ്കിലും ചോദിക്കാനുണ്ടോ…?? “”
ജനലഴികളിലൂടെ പുറത്തേ മഴയിലേക്ക് നോക്കി നിന്നിരുന്ന ഞാൻ ആ വാക്കുകൾ കേട്ട് തിരിഞ്ഞു നോക്കിയപ്പോൾ കണ്ടത് എന്റെ തൊട്ട് പുറകിൽ ഒരു ചിരിയോടെ വന്നു നിൽക്കുന്ന സെലിനെയാണ്….
“സെലിൻ അതു പിന്നെ…. ഞാൻ “”
വാക്കുകൾ കിട്ടാതെ ഞാൻ സെലിന്റെ മുമ്പിൽ നിന്നും ഉഴറി….
“എന്തിനാ അനന്തു മടിക്കുന്നത്…മനസ്സിൽ ഉള്ളത് എന്താണങ്കിലും ചോദിച്ചോളു..
I have no problem…””
“ഞാൻ ഒരു കാര്യം അറിഞ്ഞു…അതു സത്യം ആണോ അല്ലയോ എന്ന് എനിക്ക് നിന്നിൽ നിന്നു തന്നെ അറിയണമെന്നുണ്ട്…””
“Oh why not… എന്താ അനന്തുവിന് അറിയേണ്ട… “”
വളരെ ബോൾഡ് ആയിട്ടായിരുന്നു സത്യം സെലിൻ സംസാരിച്ചത്….. അവളുടെ മുഖത്തു കണ്ട ആത്മധൈര്യത്തിനു മുമ്പിൽ അല്പം മടിച്ചു കൊണ്ടാണെങ്കിലും ഞാൻ അതു ചോദിക്കാൻ തന്നെ തീരുമാനിച്ചു….
“” ആർ യു എ ലെസ്ബിയൻ……??? “”
നിമിഷങ്ങൾക്കൊടുവിൽ മുഖമുയർത്തി ഞാൻ അങ്ങനെ ചോദിച്ചപ്പോൾ അതു വരെയും പുഞ്ചിരി തെളിഞ്ഞു നിന്ന സെലിന്റെ മുഖം വിവർണമായി…