❤️അനന്തഭദ്രം 4❤️ [രാജാ]

Posted by

അതു വരെയും ദേഷ്യം പ്രകടമായിരുന്ന സെലിന്റെ കണ്ണുകളിൽ പതിയെ കണ്ണീരിന്റെ ലാഞ്ചന ഞാൻ കണ്ടു….ദീപകിന്റെ ഓർമ്മകൾ അവളെ വിഷമിപ്പിച്ചു എന്ന് എനിക്ക് മനസ്സിലായി…ഏകദേശം ഒരു വർഷം മാത്രം നീണ്ടു നിന്ന റിലേഷൻ ആയിരുന്നു അവരുടെത്…പക്ഷെ ആ കുറഞ്ഞ സമയം കൊണ്ട് തന്നെ സെലിൻ അവനുമായി ഒരുപാട് അടുത്തിരുന്നു…അല്ലേലും പെൺകുട്ടികൾ ഒരാളെ ഇഷ്ട്ടപ്പെട്ടു കഴിഞ്ഞാൽ,, അവനോടു വിശ്വാസം തോന്നിയാൽ പിന്നെ അവൻ ആയിരിക്കും അവളുടെ ലോകം..എന്നാൽ ദീപക്നു വേണ്ടിയിരുന്നത് തന്റെ ശരീരം മാത്രമായിരുന്നു എന്ന് അല്പം വൈകിയെങ്കിലും സെലിൻ മനസ്സിലാക്കി…അതോടെ ആ റിലേഷൻ അവിടെ അവസാനിച്ചു….മിഴികൾകൾ നിറഞ്ഞു തുളുമ്പാൻ തുടങ്ങിയ നീർത്തുള്ളികളെ ഞാൻ തൂവാല കൊണ്ട് തുടച്ചു കൊടുത്തപ്പോൾ സെലിൻ എന്റെ കണ്ണുകളിലേക്ക് തന്നെ നോക്കിയിരിക്കുകയായിരുന്നു…അല്പം കഴിഞ്ഞപ്പോൾ യാത്ര പറഞ്ഞു പോകാൻ വേണ്ടി എഴുന്നേറ്റ എന്റെ കൈകളിൽ പിടിച്ചു തടഞ്ഞു കൊണ്ട് സെലിനും എഴുന്നെറ്റു…

“തിരക്കില്ലങ്കിൽ കുറച്ചു നേരം കൂടി എന്റെ കൂടെ ഇരിക്കുമോ…. I have to talk to you…’”

കരഞ്ഞു കലങ്ങിയ കണ്ണുകളോടെ സെലിൻ അതു പറയുമ്പോൾ എനിക്ക് നോ പറയാൻ സാധിച്ചില്ലാ..
ഒരു പക്ഷെ അവളുടെ മനസ്സിലെ വിഷമങ്ങളെല്ലാം എന്റെ അടുത്ത് തുറന്നു പറഞ്ഞാൽ അതു അവൾക്കൊരു ആശ്വാസമാകുമെന്ന് ഞാൻ കരുതി..
അവളിൽ നിന്നും പിൻവലിക്കുവാൻ ശ്രമിച്ച എന്റെ കൈകൾ കൂട്ടിപിടിച്ചു കൊണ്ട് തന്നെ സെലിൻ തുടർന്നു…

“അനന്തു,, you know one thing…ഞാനും ദീപക്കും പിരിയാൻ, മായയും ആയുള്ള എന്റെ അടുപ്പവും ഒരു കാരണമായിരുന്നു… ഞാനും മായയും തമ്മിലുള്ള ബന്ധത്തെകുറിച്ച് ഇങ്ങനെയൊക്കെ ആദ്യം എന്നോട് ചോദിച്ചതും അവൻ തന്നെയായിരുന്നു….അന്ന് ഞാൻ ഒരുപാട് വിഷമിച്ചിരുന്നു..എന്നാൽ എന്നെ മനസ്സിലാക്കാൻ സാധിക്കാത്ത ഒരാൾ എന്നെ വിട്ട് പോയതോർത്ത്‌ ഞാൻ എന്തിനു വിഷമിക്കണം എന്ന് എനിക്ക് പിന്നീട് മനസ്സിലായി…
ഞാൻ ഇങ്ങനെയൊക്കെ ആണെന്നറിഞ്ഞിട്ടും നിനക്ക് എന്നോട് വെറുപ്പ് തോന്നുന്നുണ്ടോ അനന്തു.. എന്നെ നിനക്ക് ഇഷ്ട്ടപ്പെടാൻ കഴിയുന്നുണ്ടോ… “‘

നിഷ്കളങ്കമായി എന്റെ കണ്ണിൽ തന്നെ നോക്കി എന്നോട് ചേർന്ന് നിന്നു കൊണ്ട് അതു ചോദിച്ച സെലിനെ ഞാൻ മറുപടി നൽകിയത് ഒരു പുഞ്ചിരിയോടെ ആയിരുന്നു….

“നീ എന്ത് പണ്ടാരമായാലും എനിക്ക് ഒരു പുല്ലുമില്ല പെണ്ണേ.. you will be always my good friend….ആരെന്തു പറഞാലും അതു നമ്മുടെ ഫ്രണ്ട്ഷിപ്പിനെ ഒരിക്കലും ബാധിക്കില്ല.. എന്താ പോരെ….. “”
അതും പറഞ്ഞു പൊട്ടിചിരിക്കുന്ന എന്നെ കണ്ടപ്പോൾ അതു വരെയും ഈറനണിഞ്ഞു കിടന്നിരുന്ന സെലിന്റെ മിഴികൾ പെട്ടന്ന് സജലമായി…

എന്നാൽ അവളുടെ അടുത്ത നീക്കം എന്നെ ശരിക്കും ഞെട്ടിച്ചു കളഞ്ഞു… എന്റെ നെഞ്ചിൽ ദേഹമമർത്തി സെലിൻ എന്നെ പുണർന്നു…. അവളുടെ മാർക്കുടങ്ങൾ നെഞ്ചിൽ അമർന്നപ്പോളുണ്ടായ ഷോക്കിൽ നിന്നും മുക്തനാകും മുന്നേ പെണ്ണ് പെരുവിരലിൽ കുത്തിയുയർന്നു എന്റെ ഇടതു കവിളിൽ മുത്തമിട്ടിരുന്നു….അവളുടെ ആധരങ്ങളിലെ ഉമിനീർ പകർന്നു നൽകിയ ആ ചെറുചൂട് ഒരു മിന്നൽപ്പിണരു പോലെ ശരീരമാകമാനം വ്യാപിച്ചു… ഒരു പെൺകുട്ടിയിൽ നിന്നും ആദ്യമായി കിട്ടിയ ചുംബനം…അതിന്റെ ഒരു ഫീൽ…

എന്നെ വിട്ട് അകന്ന് മാറിയ സെലിൻ കാണുന്നതു അവളുടെ ആ അപ്രതീക്ഷിതനീക്കത്തിൽ ഞാൻ കിളി പോയ അവസ്ഥയിൽ നിൽക്കുന്നതായിരുന്നു…
അതു കണ്ട പെണ്ണിന് ചിരി അടക്കാനായില്ലാ….

Leave a Reply

Your email address will not be published. Required fields are marked *