“”ഈ കോരിചൊരിയുന്ന മഴയത്ത് നമ്മൾ തണുത്ത ജ്യൂസ് കുടിക്കുന്നത് കാണുന്നവർക്ക് ഭ്രാന്തായി തോന്നാം…പക്ഷെ അതു നമ്മുടെ ഇഷ്ട്ടം. നമ്മുടെ തീരുമാനം…
രണ്ട് പെൺകുട്ടികൾക്ക് ഒന്നിച്ചു കൂട്ട്കൂടാൻ പാടില്ലേ,, ഒന്നിച്ചു നടക്കാൻ പാടില്ലേ,, ഒന്നിച്ചൊരു റൂമിൽ കഴിയാൻ പാടില്ലേ…??
‘ഇല്ലാ,,’ എന്നാണ് ഉത്തരം എങ്കിൽ മറ്റുള്ളവർ പറയുന്നതാണ് ശരി… ഞങ്ങൾ അതു തന്നെ…””
ടേബിളിൽ ഇരുന്നിരുന്ന flask ഇൽ നിന്നും ചായ ഒരു കപ്പിലേക്ക് പകർന്നു കൊണ്ട് സെലിൻ തുടർന്നു….എനിക്കും അവൾ ചായ എടുക്കാൻ തുനിഞ്ഞുവെങ്കിലും ഞാൻ വേണ്ട എന്നു പറഞ്ഞു…..
“‘സീരിയസ് ആയി സംസാരിക്കുമ്പോൾ ചായ ആണ് ഉത്തമം…..
ഒരാളുടെ ഇഷ്ട്ടങ്ങൾക്കൊപ്പം മറ്റേ ആൾ എതിർപ്പ് പ്രകടിപ്പിക്കാതെ മുന്നോട്ട് പോകുമ്പോൾ അല്ലേ ആ റിലേഷൻഷിപ്പ് വിജയിക്കുക… അല്ലെ അനന്തു…””
ചൂട് ചായ മൊത്തികുടിക്കുന്ന സെലിനെ തന്നെ ശ്രദ്ധിച്ചിരിക്കുമ്പോൾ ആണ് പെട്ടെന്ന് പുറത്തു നിന്നും കയ്യിൽ രണ്ട് സഞ്ചിയിലും നിറച്ചു സാധനങ്ങളുമായി അങ്ങോട്ട് കയറി വന്ന പെൺകുട്ടിയിലേക്ക് എന്റെ നോട്ടം പോയത്…
സെലിൻ പറഞ്ഞു തന്നില്ലെങ്കിലും മായ ആയിരുന്നു അതെന്നു മനസ്സിലാക്കാൻ എനിക്ക് ഒട്ടും ബുദ്ധിമുട്ട് ഉണ്ടായില്ല…. മായക്കും എന്നെപ്പറ്റി സെലിൻ പറഞ്ഞു നല്ല പരിചയം ഉണ്ടെന്ന്,, എന്നെ അവിടെ കണ്ടപ്പോൾ ഭാവഭേദമില്ലാതെ ഒരു പുഞ്ചിരിയോടെ എന്റെ പേര് പറഞ്ഞു വിഷ് ചെയ്തപ്പോൾ എനിക്കും മനസ്സിലായി….ഞാനും മായയെ തിരിച്ചു വിഷ് ചെയ്തു…..
“ഇപ്പൊ എത്തുംന്നു പറഞ്ഞിട്ട് എത്ര നേരമായടി….നീ കടയിൽ പോയിട്ട് അവിടെ എന്ത് എടുക്കുവായിരുന്നു….””
സെലിന്റെ ദേഷ്യത്തോടെയുള്ള ചോദ്യം കേട്ട് പൊടുന്നനെ അവളുടെ കവിളിണയിൽ ചുംബിച്ചു കൊണ്ടാണ് മായ മറുപടി പറഞ്ഞത്…
“സോറി ടാ കടയിൽ നല്ല തിരക്കായിരുന്നു…
അതാ ലേറ്റ് ആയെ…. “””
സെലിൻ മായയെ അടുത്ത് പിടിച്ചു ഇരുത്തി കുടിച്ചു കൊണ്ടിരുന്ന ചായകപ്പ് അവൾക്ക് നേരെ നീട്ടി.. മായ അതിൽ ബാക്കി ഉണ്ടായിരുന്ന ചായ കുടിച്ചു…..
“ടീ നമ്മളുടെ ബന്ധത്തെപ്പറ്റി അനന്തുവിനോട്
ഞാൻ പറയുന്നതിൽ നിനക്ക് കുഴപ്പം ഒന്നുമില്ലല്ലോ… “”
ഒരു ചിരിയോടെ സെലിൻ മായയോട് ചോദിച്ചു…..
“എനിക്കെന്തു കുഴപ്പം സെലിൻ… ”
അതു പറയുമ്പോൾ മായയുടെ കണ്ണു നിറഞ്ഞത് ഞാൻ കണ്ടു….
ഇടയ്ക്കു ഒന്ന് തോർന്നു എന്ന് തോന്നിപ്പിച്ച മഴ വീണ്ടും ശക്തി പ്രാപിക്കുന്നുണ്ടായിരുന്നു….
മഴയിലേക്ക് കണ്ണും നട്ടിരുന്നു കൊണ്ട് സെലിൻ പറഞ്ഞു തുടങ്ങി…..
“ഇത് പോലെ മഴയുള്ള ഒരു ദിവസം ആണ് ഞാൻ മായയെ ആദ്യമായി കാണുന്നത്…
ഹോസ്റ്റലിന്റെ വരാന്തയിൽ നിന്ന് ചാറ്റൽ മഴ മുഖത്തടിക്കുന്നതറിയാതെ വിദൂരതയിലേക്ക് നോക്കി നിൽക്കുന്ന മായയെ കണ്ടപ്പോൾ എന്നെപ്പോലെ മഴയെ ഇത്രെയുമധികം സ്നേഹിക്കുന്ന പെൺകുട്ടിയെ ഒന്ന് അടുത്തറിയാമല്ലോ എന്ന് കരുതി ഞാൻ അവളുടെ അരികിലേക്ക് ചെന്നു….”’
സെലിൻ അതു പറയുമ്പോൾ തല കുനിച്ചിരുന്നിരുന്ന മായയുടെ മുടിയിഴകളിൽ പതിയെ തലോടുന്നുണ്ടായിരുന്നു….