അങ്ങോട്ടേക്ക് പോയാൽ അവൾ നശിച്ചു പോകും….അച്ഛനും ചേട്ടനും മരിച്ചു ഒരു വർഷത്തിനുള്ളിൽ തന്നെ ആകെ സ്വന്തം എന്ന് പറയാനുണ്ടായിരുന്ന അമ്മ അവിടത്തെ എസ്റ്റേറ്റ് മുതലാളിയുടെ വെപ്പാട്ടിയായി മാറിയപ്പോൾ തീ തിന്നു തുടങ്ങിയത് മായ ആയിരുന്നു…”‘സെലിന്റെ ശബ്ദമിടറി തുടങ്ങിയപ്പോൾ അവളുടെ കരങ്ങളിൽ ഞാൻ പതിയെ എന്റെ കരതലമമർത്തി…
“”അമ്മയിൽ നിന്ന് മാറി അയാളുടെ കണ്ണുകൾ അവളിലേക്ക് നീണ്ടുതുടങ്ങിയെന്നറിഞ്ഞപ്പോഴാണ് ഓരോ വെക്കെഷനിലും അവളെ ഞാൻ അവിടെക്ക് പറഞ്ഞു വിടാതെ കൂടെ നിർത്തിയത്…”
“അയാളെ ഇങ്ങനെ പേടിച്ചു ജീവിക്കേണ്ട കാര്യം എന്താണ്…ഈ നാട്ടിൽ കോടതിയും പോലീസ്മൊക്കെ ഉള്ളതാണ്…അയാളെ നമുക്ക് കൈകാര്യം ചെയ്യാം…””
ഞാൻ പറഞ്ഞത് കേട്ട് സെലിൻ പുഞ്ചിരിച്ചു…
“അത് ചെയ്യാൻ എനിക്ക് അറിയാഞ്ഞിട്ടല്ലാ അനന്തു….. പക്ഷെ, ഇപ്പോഴും ആ മനുഷ്യൻ തിരിച്ചു വരുന്നതും നോക്കി കാത്തിരിക്കുന്ന ഒരാളുണ്ട് എന്റെ വീട്ടിൽ…..എന്റെ മമ്മി…..”””
“”സെലിൻ…?? “”””
അമ്പരപ്പോടെ ഞാൻ വിളിച്ചത് അൽപ്പം ഉച്ചത്തിലായിപ്പോയി….
“അതെ അനന്തു….. തന്നിഷ്ട്ട പ്രകാരമുളള കുത്തഴിഞ്ഞ ജീവിതത്തിന് ഭാര്യയും മകളും ഒരു തടസ്സമാണെന്ന് കണ്ടപ്പോൾ അവരെ ഉപേക്ഷിച്ചു പോയ ആൾ…എന്റെ പപ്പ…ജോർജ് മാളിയേക്കൽ..””
കണ്ണനീർ തുടച്ചു കൊണ്ട് എഴുന്നേറ്റ സെലിനൊപ്പം ഞാനും എഴുന്നേറ്റു….
“ഇനി എന്താ നിന്റെ പ്ലാൻ…?? ”
അൽപ്പനേരത്തെ നിശബ്ദതയ്ക്കൊടുവിൽ ഞാൻ അതു ചോദിക്കുമ്പോൾ പെയ്തു തോർന്ന മഴയുടെ ശേഷിപ്പുകൾ എന്നോണം ഇറ്റിറ്റു വീഴുന്ന മഴത്തുള്ളികളിലേക്ക് നോക്കി നിൽക്കുകയായിരുന്നു സെലിൻ….
“പറഞ്ഞല്ലോ,, മായക്ക് ഒരു ജീവിതം കിട്ടിയിട്ട് മാത്രമേ സ്വന്തം കാര്യം പോലും ഞാൻ നോക്കു…വാക്ക് കൊടുത്തു കൂടെ കൂട്ടിയതാണ് അവളെ…. അത് മാറ്റാൻ പറ്റില്ല…..ദൈവം അനുഗ്രഹിച്ചാൽ ചിലപ്പോൾ ഈ വർഷം തന്നെ അത് സംഭവിച്ചെക്കും….
വിഷ്‌ണു….
നഴ്സിംഗ് നു മായയോടൊപ്പം പഠിച്ചതാ…ഇപ്പൊ ഡൽഹി Aims ഹോസ്പിറ്റലിൽ വർക്ക് ചെയ്യുന്നു… മായക്കും അവിടെ ജോലി ശരിയായിട്ടുണ്ട്… ലാസ്റ്റ് week ഇന്റർവ്യൂ അറ്റൻഡ് ചെയ്‌തിരുന്നു… അടുത്ത മാസം അവൾ ജോയിൻ ചെയ്യും… മായയുടെ ഫാമിലി ബാക്ക്ഗ്രൗണ്ടിനെപ്പറ്റി അറിഞ്ഞപ്പോൾ ആദ്യം വിഷ്ണുവിന്റെ വീട്ടുകാരുടെ ഭാഗത്തു നിന്നും എതിർപ്പ് ഉണ്ടായിരുന്നു….പക്ഷെ എല്ലാം അവൻ സോൾവ് ചെയ്തു…അവർക്ക് മായയെ ഇഷ്ട്ടമാണ് ഒരുപാട്….””
“നിന്നെകുറിച്ച് ആലോചിക്കുമ്പോൾ ഒരു ഫ്രണ്ട് എന്ന നിലയിൽ എനിക്ക് ഒരുപാട് അഭിമാനം തോന്നുന്നു സെലിൻ…പക്ഷെ നിന്റെ പപ്പയാണ് മറുതലയ്ക്കൽ എന്ന് നീ ഓർക്കണം…””