കതകിൽ ആരോ മുട്ടുന്ന ശബ്ദം കേട്ടാണ് ഞാൻ ഉണർന്നത്…സമയം നോക്കിയപ്പോൾ പതിനൊന്നര കഴിഞ്ഞിരുന്നു…. ലൈറ്റ് ഇട്ട് വാതിൽ തുറന്ന ഞാൻ കാണുന്നതു കരഞ്ഞു കലങ്ങിയ കണ്ണുകളുമായി നിൽക്കുന്ന സെലിനെ ആണ്…. നല്ല ഇറക്കമുള്ള ബ്ലൂ കളർ ടീ ഷർട്ടും ഓഫ് വൈറ്റ് ലെഗ്ഗിൻസുമായിരുന്നു അവളുടെ വേഷം…
“എന്തു പറ്റി സെലിൻ…നീ എന്താ കരഞ്ഞോ…?? “”
റൂമിന്റെ അകത്തേക്കു കയറി എന്റെ നെഞ്ചിലേക്ക് തല ചാരി നിന്നു കൊണ്ടുള്ള ഒരു പൊട്ടികരച്ചിൽ ആയിരുന്നു അതിനുള്ള അവളുടെ ഉത്തരം…എന്തോ കാര്യമായ വിഷമം അവൾക്ക് ഉണ്ടായിട്ടുണ്ടന്നു മനസ്സിലായ ഞാൻ അവളുടെ തലമുടിയിഴകളിൽ തലോടി അശ്വസിപ്പിക്കുവാൻ ശ്രമിച്ചു…
എന്നിൽ നിന്നും വിട്ടു മാറാതെ പൊട്ടി കരയുകയാണ് പെണ്ണ്….
ഞങ്ങളുടെ ആ നിൽപ്പ് ആരെങ്കിലും കണ്ടു വന്നാൽ പ്രശ്നമാകും എന്ന് തോന്നിയ ഞാൻ door ലോക്ക് ചെയ്തു…
കുറച്ചുനേരത്തെ കരച്ചിലിനു ശേഷം എന്നിൽ നിന്നും അടർന്നു മാറിയപ്പോളാണ് ഞാൻ സെലിന്റെ കയ്യിലെ ബിയർ ബോട്ടിലുകൾ കണ്ടത്….
ഒരെണ്ണം പൊട്ടിച്ചിട്ടില്ല..മറ്റേതു അവൾ പകുതിയാക്കിയിട്ടുണ്ട്….സെലിൻ ബിയർ കഴിക്കുമെന്ന് എനിക്ക് അറിയാവുന്ന കാര്യം ആയിരുന്നു..അവൾ പറഞ്ഞിട്ടുണ്ട് എന്നോട്…ബട്ട് ആദ്യമായിട്ടാണ് ഞാൻ അത് നേരിട്ട് കാണുന്നത് എന്നു മാത്രം….
“”അത് ശരി കള്ളും കുടിച്ച് ബോധമില്ലാതെ വന്നു മോങ്ങിയിട്ട് ബാക്കി ഉള്ളവന്റെ ഉറക്കം കളയാനാണോ മോളുടെ ഉദ്ദേശം…..??? “”
കളിയാക്കി കൊണ്ട് ഞാനത് പറഞ്ഞപ്പോഴും
അവളുടെ മുഖത്തെ കരച്ചിൽ അടങ്ങിയിരുന്നില്ല…
അപ്പോൾ പ്രശ്നം സീരിയസ് ആണെന്ന് ഞാൻ ഉറപ്പിച്ചു…ഞാൻ സെലിനെ പിടിച്ചു ബെഡിൽ ഇരുത്തി ഞാനും അവളുടെ അടുത്തിരുന്നു….
തല കുനിച്ചിരുന്ന അവളുടെ താടിയിൽ പിടിച്ചു കൊണ്ട് ആ മുഖം എന്റെ നേരെ തിരിച്ചു ….കവിളിണയിൽ കൂടി ഒലിച്ചിറങ്ങിയ കണ്ണ്നീര് തുടച്ചു മാറ്റി കൊണ്ട് ഞാൻ ചോദിച്ചു…
“”എന്ത് പറ്റിടി നിനക്ക് ഇങ്ങനെ കരയാൻ ഇപ്പൊ….എന്നോട് പറയ്യ്…എന്താ കാര്യം…
കുറച്ചു മുന്നേ കിടക്കാൻ പോകുമ്പോൾ ഒരു കുഴപ്പോഉം ഉണ്ടായിരുന്നില്ലല്ലോ….””
എന്റെ ചോദ്യം കേട്ടു കരഞ്ഞു കലങ്ങിയ മിഴികളോടെ എന്നെ അൽപനേരം നോക്കിയിരുന്നവൾ കയ്യിലെ ബിയർ ബോട്ടിൽ താഴെ വച്ചു എന്റെ നേരെ തിരിഞ്ഞു ബെഡിൽ കാൽ മടക്കി എന്റെ രണ്ടു കൈകളും കൂട്ടിപിടിച്ചു ഇരുന്നു…..
“”മമ്മി വിളിച്ചിരുന്നു എന്നെ കുറച്ചു മുൻപ്….കുറെ കരഞ്ഞു…അയാൾ ഇന്ന് വീട്ടിൽ വന്നിരുന്നുത്രേ….കുടിച്ചു ബോധമില്ലാതെയാ വന്നത്…മമ്മിയെ കുറെ വഴക്ക് പറഞ്ഞു…ഉപദ്രവിക്കാൻ ശ്രമിച്ചു….മമ്മിയുടെ കരച്ചിൽ കേട്ടു അയല്പക്കത്തുള്ളവർ ഓടി വന്നു പ്രശ്നമുണ്ടാക്കിയപ്പോഴാ അയാൾ പോയത്…. “”
എന്റെ മുഖത്തേക്ക് നോക്കാതെ ഒരു ചെറിയ ഏങ്ങലടിയോടെയാണ് സെലിൻ അത് പറഞ്ഞത്……
“നിന്റെ പപ്പ….??? “”
“”മ്മ്മ്…..””
“”അയാൾക്കിപ്പോ എന്താ വേണ്ടത്…..??? “”
രോഷത്തോടെ ഞാൻ ചോദിച്ചു….