പെട്ടന്നുള്ള ആ വീഴ്ചയിൽ രണ്ടാളുടെയും നടുവ് നല്ലോണം വേദനിച്ചു എങ്കിലും അത് പരസ്പരം ഉള്ള ഒരു പൊട്ടിച്ചിരിയിലാണ് കലാശിച്ചത്….
കരഞ്ഞു തളർന്ന കവിളിണകളിൽ കണ്ട ആ പുഞ്ചിരിയിൽ അവൾ ഒരുപാട് സുന്ദരിയായി എനിക്ക് തോന്നി….അപ്പോഴും ഞങ്ങൾ രണ്ടാളും നിലത്തു ആ ഇരിപ്പ് തന്നെയായിരുന്നു….
“”അല്ലേടി നിനക്ക് ഇതെവിടുന്നാ ബിയർ…??”
“അത് നീ കിടക്കാൻ പോയതിനു ശേഷം ഞാൻ ആ വാച്ച്മാനെ വിട്ട് വാങ്ങിപ്പിച്ചതാ….
നീ കണ്ടാൽ സമ്മതിക്കത്തില്ലല്ലോ…..
കള്ളും കുടിക്കില്ല,, സിഗരറ്റും വലിക്കില്ല….
നല്ലവനായ ഉണ്ണി….””
എന്റെ കവിളിൽ തലോടി കൊണ്ടവൾ പറഞ്ഞു….പൊട്ടിച്ച ബോട്ടിലിൽ ബാക്കി ഉണ്ടായിരുന്നത് കൂടി അവൾ ഫിനിഷ് ചെയ്തു….
“”കഴിക്കണ്ടാ എന്നൊന്നും ഞാൻ പറഞ്ഞിട്ടില്ല…. ഓവർ ആകരുത് അത്രയെ ഉള്ളൂ….ഇതൊന്നും ആരോഗ്യം നന്നാക്കുവല്ലല്ലോ…അതോർമ്മ ഉണ്ടായാൽ മതി….””
“ഇല്ലടാ ബിയർ മാത്രം… ഇപ്പൊ മൂന്ന് കൊല്ലമായി ഈ ശീലം തുടങ്ങിയിട്ട്…ഇന്ന് വരെയും ഇതിനപ്പുറം പോയിട്ടില്ല…ഇത് തന്നെ വല്ലപ്പോളും മാത്രം… എന്റെ മമ്മിക്കും മായക്കും ഇപ്പൊ നിനക്കും ഞാൻ തരുന്ന വാക്കാ…എന്താ പോരെ… “”
എന്റെ വലതു കയ്യിൽ അടിച്ചവൾ അത് സത്യം ചെയ്യുമ്പോൾ അവളുടെ നാക്ക് കുഴഞ്ഞ് തുടങ്ങിയിരുന്നു….
“”ഡീ നീ ഒക്കെ ആണോ.. ഇപ്പൊ എത്ര ബോട്ടിൽ കഴിച്ചു….””
“രണ്ട്…. ഒരെണ്ണം അടിച്ചു സ്വസ്ഥമായി ഇരിക്കുമ്പോളാ മമ്മിയുടെ call വരുന്നത്…
പിന്നെ ആകെ കയ്യിന്ന് പോയ പോലെയായി..രണ്ടു ബോട്ടിൽ ആണ് എന്റെ മാക്സിമം…പക്ഷെ ഇന്ന് ഇത് കൂടെ തീർക്കണം “”
അവൾ അടുത്ത ബോട്ടിൽ കൂടി പൊട്ടിച്ചു….
”ടീ മതി കഴിച്ചത്… നിർത്തിയേ നീ.. “”