അവളോടുള്ള നിന്റെ പ്രണയം ഇനിയും നീ മനസ്സിൽ സൂക്ഷിച്ചാലും അത് സ്വീകരിക്കാൻ അവൾ നിന്റെ ജീവിതത്തിൽ ഉണ്ടാകില്ല എന്നതല്ലേ സത്യം….ആ തിരിച്ചറിവ് നിന്നെ ഇനിയും വേദനിപ്പിച്ചു കൊണ്ടേയിരിക്കും…
So come out,,, past is past…you have to move on ….
അങ്ങനത്തെ ഒരു അനന്തുവിനെയാണ് എനിക്ക് ഇഷ്ട്ടം..ആ അനന്തുവിനെയാണ് എനിക്ക് ഇനി കാണെണ്ടത്….ഭദ്രയുടെ വിവാഹത്തിനു നീ തീർച്ചയായും പോകണം…അവൾക്ക് നല്ലൊരു വിവാഹംജീവിതം കിട്ടാൻ പ്രാർത്ഥിക്കണം…
ഭദ്ര മറ്റൊരാളുടെ ഭാര്യയായി മാറുന്ന ആ നിമിഷത്തോടെ അവളെപ്പറ്റിയുള്ള ഓർമ്മകളും നിന്റെ മനസ്സിൽ നിന്നും പടിയിറങ്ങണം…എന്നന്നേക്കുമായി…..””അത്രയും പറഞ്ഞു എന്നെ സമാധാനിപ്പിക്കുവാൻ ശ്രമിക്കുന്ന സെലിനെ നോക്കി എന്റെ കയ്യിൽ ഇരുന്ന അവളുടെ കൈകൾ മുറുകെ പിടിച്ചു കൊണ്ട് ഒന്ന് പുഞ്ചിരിക്കുവാനെ എനിക്ക് കഴിഞ്ഞുള്ളൂ…..
********************
തൃശ്ശൂരിൽ ട്രെയിൻ ഇറങ്ങി ഞങ്ങൾ ഒരു ടാക്സി വിളിച്ചു….സെലിനെ വീട്ടിലാക്കി,, അവളോടും മായയോടും യാത്ര പറഞ്ഞ് ഞാൻ വീട്ടിലേക്ക് പോന്നു….
പുലർച്ചെ വന്നു കിടന്നതിനാൽ ഞാൻ എഴുന്നേറ്റപ്പോൾ സമയം പതിനൊന്നു മണി കഴിഞ്ഞിരുന്നു….അമ്മ വന്നു എനിക്കുള്ള ഗ്രീൻ ടീയും തന്ന് പോയി…..
ദേവൂട്ടിയെ നഴ്സറിയിൽ വിട്ട് ചേട്ടനും ചേട്ടത്തിയും ഓഫീസിൽ പോയിരുന്നു….
പാടത്തും പറമ്പിലും പണിക്കാർ ഉള്ളതിനാൽ അച്ഛൻ അങ്ങോട്ടേക്ക് പോയെന്ന് അമ്മ പറഞ്ഞു…..അന്ന് എനിക്കും സെലിനും ഓഫീസിൽ ലീവ് അനുവദിച്ചിരുന്നു….
ഉച്ചക്ക് ഭക്ഷണം കഴിച്ചു കഴിഞ്ഞു അമ്മയോടോപ്പം സൂപ്പർ മാർക്കറ്റിൽ പോയി അത്യാവശ്യം വീട്ടുസാധനങ്ങലും പലചരക്ക് ഐറ്റംസും വാങ്ങി വരുന്ന വഴി ദേവൂട്ടിയെയും കൂട്ടി കൊണ്ട് വന്നു….വീടിനടുത്തു തന്നെയാണ് നഴ്സറി…ഉച്ച കഴിഞ്ഞ് അമ്മയോ അച്ഛനോ പോയി കൂട്ടി കൊണ്ട് വരാറാണ് പതിവ്….
രാത്രി എല്ലാവരും അത്താഴം കഴിക്കാൻ ഇരുന്നപ്പോഴും നാളത്തെ കല്യാണത്തിന്
പോകുന്നതിനു പറ്റിയായിരുന്നു സംസാരം… സൺഡേ ആയതോണ്ട് ഞാനും ചേട്ടനും കൂട്ടകാരോടോത്തു കറങ്ങി നടക്കാൻ വേണ്ടി മുങ്ങാൻ സാധ്യത ഉള്ളതിനാൽ അച്ഛൻ നേരത്തെ തന്നെ അത് വിലക്കിയിരുന്നു….
എല്ലാവരും കല്യാണത്തിനു വരണം എന്നും അച്ഛൻ നിർബന്ധം പറഞ്ഞു….അത് പറയുമ്പോൾ ഏട്ടനും ഏട്ടത്തിയും എന്നെ തന്നെ നോക്കിയത് ഞാൻ ശ്രദ്ധിച്ചു…
ഭക്ഷണം ഇടയ്ക്കു വച്ചു എഴുന്നേറ്റു പോകാൻ നോക്കിയ എന്നെ ഏട്ടത്തി കണ്ണ് കൊണ്ട് വിലക്കി അവിടെ ഇരുന്നു മുഴുവനും കഴിക്കാൻ ആവശ്യപ്പെട്ടു….
ആളെ ധിക്കാരിച്ചു ശീലമില്ലാത്തതിനാൽ മുഴുവനും കഴിച്ചു കഴിഞ്ഞാണ് ഞാൻ എഴുന്നേറ്റത്…..
ഉറങ്ങുന്നതിനു മുൻപ് സെലിൻ വിളിച്ചിരുന്നു…അവളും മായയും മമ്മിയെ കാണാൻ നാട്ടിലോട്ട് പോന്നിരിക്കുവാണന്നും ചൊവ്വാഴ്ചയെ ഓഫീസിൽ വരൂ എന്നും പറഞ്ഞു….ഭദ്രയുടെ കല്യാണത്തിന് എന്തായാലും പോകണമെന്നും അവൾ പറഞ്ഞു….. താഴെ നിന്നും മുറിയിലേക്ക് പോരുമ്പോൾ കഴിഞ്ഞ ദിവസം സെലിൻ പറഞ്ഞത് തന്നെയാണ് ഏട്ടത്തിക്കും എന്നോട് പറയാൻ ഉണ്ടായിരുന്നത്….ജിതിനും വിളിച്ചിരുന്നു കുറച്ചു കഴിഞ്ഞു…ഭദ്രയുടെ കല്യാണത്തിന് നാളെ അവനും വരുന്നുണ്ടെന്നും അവിടെ വച്ചു കാണാമെന്നും പറഞ്ഞ് അവൻ ഫോൺ വച്ചു….കുറച്ചു നേരം കിടന്നുവെങ്കിലും ഉറക്കം വരാഞ്ഞതിനാൽ ഞാൻ ഫോണുമെടുത്ത് ബാൽകണിയിലെ സിറ്റ് ഔട്ടിൽ പോയി ഇരുന്നു….സമയം പത്തു മണി കഴിഞ്ഞിട്ടെ ഉണ്ടായിരുന്നള്ളൂ….ശരത്തിനെയും വിനുവിനെയും വിളിച്ചു കുറച്ചു നേരം സംസാരിച്ചു…കുറച്ചു നാളായി അവന്മാരെ കണ്ടിട്ട്…ജോലിത്തിരക്കും മറ്റും കാരണം ഫോണിൽ കൂടി പോലും ഒന്ന് സംസാരിക്കാൻ പറ്റിയിരുന്നില്ല….