പിറ്റേന്ന് ഞായറാഴ്ച ആയിരുന്നു..പതിവിനു വിപരീതമായി പുറത്തേക്കൊന്നും പോകാതെ അന്ന് ഞാൻ വീട്ടിൽ തന്നെ ഇരുന്നു..
വൈഗയുടെ വിയോഗം എന്നെ ഒരുപാട് വിഷമിപ്പിച്ചിട്ടുണ്ടെന്നു അറിയാവുന്നതു കൊണ്ട് വീട്ടുകാരും അതു കാര്യമാക്കിയില്ല…
രാത്രി ഞാൻ ‘ഇന്നലെ ഭദ്രയെ കണ്ട കാര്യവും, എന്റെ ഇഷ്ട്ടം അറിയിച്ഛപ്പോഴുണ്ടായ അവളുടെ പ്രതികരണവും ഏട്ടനോടും ഏട്ടത്തിയോടും പറഞ്ഞു… എന്നെ അവൾക്കു ഇഷ്ട്ടമായിട്ടുണ്ടാകില്ല എന്നും അതു കൊണ്ടായിരിക്കാം അവൾ അപ്പോൾ അങ്ങനെ പെരുമാറിയാതെന്നും ഞാൻ ധരിച്ചു…എന്നാൽ എന്റെ ആ ധാരണ ചിലപ്പോൾ തെറ്റായിരിക്കാം എന്നും നമുക്ക് നേരിട്ട് തന്നെ വീട്ടുകാർ വഴി ഈ പ്രൊപോസലുമായി ചെല്ലാം എന്ന് ഏട്ടൻ പറഞ്ഞു…
അതിനു മുൻപ് മീനാക്ഷിയോട് ഈ കാര്യത്തെപ്പറ്റി സംസാരിച്ചു ഭദ്രയുടെ മനസ്സിൽ എന്താന്നു അറിയാം എന്ന് ഏട്ടത്തിയും എനിക്ക് വാക്ക് തന്നു..
ഏട്ടന്റെയും ഏട്ടത്തിയുടെയും വാക്കുകൾ എനിക്ക് കുറച്ചു ആശ്വാസം തന്നെങ്കിലും ‘ഒരു വേള ഭദ്രക്ക് എന്നെ ഇഷ്ട്ടമല്ലെങ്കിലോ’ എന്ന ചിന്ത എന്നെ അപ്പോഴും അലട്ടി
കൊണ്ടിരുന്നുണ്ടായിരുന്നു….
________________
അടുത്ത ദിവസം ഏട്ടത്തിക്ക് എന്നോട് പറയാൻ ഉണ്ടായിരുന്ന കാര്യം എന്റെ മനസ്സിലെ പ്രതീക്ഷകളെയെല്ലാം അസ്തമിപ്പിക്കുന്നതായിരുന്നു…
“ഭദ്രക്ക് ഒരു വിവാഹാലോചന വന്നിട്ടുണ്ട്… ഇന്നലെ അവർ പെണ്ണ് കാണാൻ വന്നിരുന്നു…ഏകദേശം ഉറപ്പിച്ച പോലെയാണ്..
വീട്ടുകാർക്ക് പൂർണതാല്പര്യം..””
“ഭദ്രക്കോ…?? ”ഏട്ടത്തി ആ കാര്യം പറഞ്ഞപ്പോൾ എനിക്ക് ചോദിക്കാൻ അത്രയെ ഉണ്ടായിരുന്നുള്ളൂ…
“അവൾക്കും താല്പര്യകുറവൊന്നുമില്ല എന്നാണ് അറിഞ്ഞത്… ” ഏട്ടത്തി അങ്ങനെ പറഞ്ഞപ്പോൾ ഉള്ളൊന്നു പിടഞ്ഞുവെങ്കിലും ഒരു പുഞ്ചിരിയോടെ ഞാൻ കേട്ടിരുന്നു…
‘ഭാനുമതി ആന്റിയുടെ അനിയൻ നടേശൻ കൊണ്ട് വന്ന പ്രൊപോസൽ ആയിരുന്നു അതു…സുദേവ് എന്നാണ് പയ്യന്റെ പേര് രേഷ്മയുടെ വിവാഹത്തിന്റെ അന്ന് ഭദ്രയെ കണ്ട് ഇഷ്ട്ടപ്പെട്ട സുദേവ് പരിചയക്കാരനായ നടേശനങ്കിളിനോട് കാര്യം അവതരിപ്പിക്കുകയായിരുന്നു… സുദേവ് IT