❤️അനന്തഭദ്രം 4❤️ [രാജാ]

Posted by

“എനിക്ക് മനസ്സിലാകും ഏട്ടത്തി… അവളെ.. ഭദ്രയേ…. ചുറ്റുമുള്ളവരെ വിഷമിപ്പിക്കുവാൻ ഒരിക്കലും അവൾക്ക് കഴിയില്ല… അതു കൊണ്ട് തന്നെയാണ് ആ കല്യാണത്തിന് അവൾ സമ്മതം മൂളിയത്…
ഞാൻ ചുമ്മാ വെറുതെ… ഓരോന്നു സ്വപ്നം കണ്ട്.. പെട്ടന്നവളെ അടുത്ത് ഒറ്റയ്ക്ക് കണ്ടപ്പോൾ തോന്നിയ എടുത്തു ചാട്ടത്തിന്
അങ്ങനെയൊക്കെ… അല്ലെ ഏട്ടത്തി…..””

വാക്കുകൾ മുഴുവുപ്പിക്കാൻ ആകാതെ ഇരുന്നു ഉരുകിയെങ്കിലും വേദന ഉള്ളിലൊതുക്കി ഞാൻ ഏട്ടത്തിയെ നോക്കി പുഞ്ചിരിക്കാൻ ശ്രമിച്ചു….

 

 

 

“നീ എന്തിനാടാ ചെക്കാ വിഷമിക്കുന്നത്.. നിന്റെ മനസ്സിൽ തോന്നിയ ഇഷ്ട്ടം നീ അവളോട്‌ തുറന്നു പറഞ്ഞു..അതിൽ എന്താ കുഴപ്പം…പിന്നെ ഇങ്ങനെയൊക്കെ സംഭവിച്ചത് നിന്റെ തെറ്റ് കൊണ്ടൊന്നുമല്ലല്ലോ…
അതു കഴിഞ്ഞു.. നീ പതിയെ എല്ലാം മറക്കാൻ ശ്രമിക്ക്.. ഹല്ല പിന്നെ..എന്റെ മോന് നല്ലൊരു പെൺകുട്ടിയെ തന്നെ ഈ ഏട്ടത്തി കണ്ടെത്തി തരും നോക്കിക്കോ നീ..
അതല്ല ഇനി ഇതും പറഞ്ഞു വല്ല നിരാശ കാമുകന്റെ റോൾ ഇട്ടാലുണ്ടല്ലോ നിന്റെ പുറം ഞാൻ അടിച്ചു പൊളിക്കും.. കേട്ടോടാ ചെറുക്കാ… ഹ്മ്മ്.. “””
കപടഗൗരവത്തിന്റെ പുറത്തുള്ള ഒരു ചിരിയോടെ അങ്ങനെ പറഞ്ഞു കൊണ്ട് ഏട്ടത്തി എന്നെ ആശ്വസിപ്പിച്ചു..

 

 

“ഏയ് ഇല്ലാ ഏട്ടത്തി… ഞാൻ എല്ലാം വിട്ടു.. ഉറക്കത്തിൽ കണ്ട് മറന്ന ഒരു സ്വപ്നം പോലെ.. ഭദ്രയെ ഞാൻ അവസാനമായി ഒന്ന് പോയി കാണട്ടെ.. ഒരു സോറി പറയാൻ.. ഇതൊന്നും അറിയാതെ ആണ് ഞാൻ അന്ന് അങ്ങനെയൊക്കെ പറഞ്ഞതെന്നു പറയണ്ടെ… “”
ഒരിക്കൽ കൂടി ഭദ്രയെ കണ്ടു സംസാരിക്കാനുള്ള മോഹമാണോ എന്തോ..,? എന്നെ കൊണ്ട് അങ്ങനെ ഏട്ടത്തിയോട് അങ്ങനെ ചോദിപ്പിച്ചത്….

 

 

“അതൊന്നും വേണ്ടടാ അവളോട് ഞാൻ സംസാരിചോളാം.. മീനാക്ഷിയും ഉണ്ടല്ലോ…
നിന്റെ കാര്യം പറഞ്ഞപ്പോൾ മീനാക്ഷിക്കും നല്ല താല്പര്യം ആയിരുന്നു നീയും ഭദ്രയുമായുള്ള കല്യാണത്തിന്.. ഇവിടെ അച്ഛനോട്‌ അമ്മ കാര്യം അവതരിപ്പിച്ചപ്പോൾ അച്ഛനും സമ്മതമായിരുന്നു… പക്ഷെ കാര്യങ്ങൾ ഇങ്ങനെയൊക്കെ ആയി തീർന്നതിൽ എല്ലാർക്കും സങ്കടം ഉണ്ട്.. അതൊന്നും ഇനി സാരമില്ല..കഴിഞ്ഞതു കഴിഞ്ഞു…ഇനി നീ അതിനെപ്പറ്റി ഒന്നും ആലോചിക്കണ്ട…..കേട്ടല്ലോ..?? “”

 

 

“ഉവ്വ് ഏട്ടത്തി.. ഏട്ടത്തി പറഞ്ഞാൽ പിന്നെ അപ്പീൽ ഉണ്ടോ… “”
ഞാൻ ചിരിച്ചു കൊണ്ട് എപ്പോഴും ഏട്ടത്തിയെ ദേഷ്യം പിടിപ്പിക്കാൻ ചെയ്യാറുള്ള പോലെ മൂപ്പരുടെ മുടിയിൽ പിടിച്ചു വലിച്ചു….

Leave a Reply

Your email address will not be published. Required fields are marked *