ആരതി [മിഥുൻ]

Posted by

ഞാൻ ശെരിക്കും ആരുടെയും പേര് പഠിച്ചിട്ട് പോലും ഇല്ല. ആരതി അവിടെ ജോയിൻ ചെയ്തതിനു ശേഷം ആണ് ഞാൻ ജോയിൻ ചെയ്യുന്നത്. അത് ആരതിയ്ക്ക് അറിയുകയും ഇല്ല. ഞാൻ ആയിട്ട് തിരുത്താൻ പോയില്ല.
ഞാൻ തിരികെ കഴിക്കുന്നതിൽ തന്നെ ശ്രേധിച്ചു. പക്ഷേ ആരതിയെ എവിടെയോ കണ്ടിട്ടുള്ളത് പോലെ ഒരു ഫീലിംഗ് എന്റെ മനസ്സിൽ ഉണ്ടായിരുന്നു. പക്ഷേ എവിടെയാണെന്ന് തീരെ ഓർമ വരുന്നില്ല.
ആരതി പിന്നെ ഒന്നും മിണ്ടിയില്ല. ഞാനും. പക്ഷേ ഇടക്കിടക്ക് കഴിക്കുന്നതിനു ഇടയിൽ എന്നെ നോക്കുന്നുണ്ടായിരുന്നു. നോക്കുമ്പോൾ ഒരു ചിരിയും പാസ്സാക്കും.
എനിക്കെങ്ങനെ എങ്കിലും ഒന്ന് എഴുന്നേറ്റാൽ മതി എന്നേ ഉണ്ടായിരുന്നുള്ളൂ. കഴിച്ചു കഴിഞ്ഞിട്ടും ഞാൻ എഴുന്നേറ്റില്ല. കാരണം ഒരു മേശയിൽ ഇരുന്നു കഴിക്കുമ്പോൾ ഒന്നിച്ചു കഴിച്ചിട്ടെഴുന്നേക്കണം എന്ന ഒരു ചിന്താഗതി ഉണ്ടായിരുന്നു എനിക്ക്. അതുകൊണ്ടാണ് ഞാൻ എഴുന്നേൽക്കാത്തത്.
കഴിച്ചു കഴിഞ്ഞു ഞങ്ങൾ എഴുന്നേറ്റു. കാര്യമായി അന്നൊന്നും അവളോട് സംസാരിക്കുവാൻ എനിക്കുണ്ടായിരുന്നില്ല. അവൾക്കും.
ആ ഒരു ദിവസം എന്നും കടന്നു പോകുന്ന പോലെ തന്നെ കടന്നു പോയി.ഞാൻ ദിവസവും കമ്പനിയുമായി അടുത്ത് കൊണ്ടിരുന്നു. എപ്പോൾ എനിക്ക് മനസ്സിലായ ഒരു കാര്യം എന്റെ അച്ഛൻ അനുഭവിച്ച ടെൻഷൻ ആയിരുന്നു.
അദ്ദേഹം വീട്ടിൽ എത്തുമ്പോൾ എത്ര ക്ഷീണിതനാണെങ്കിലും ഞങ്ങളോടൊപ്പം സംസാരിക്കാനും മറ്റും സമയം കണ്ടെത്തിയിരുന്നു. എനിക്കാണേൽ ക്ഷീണം കാരണം ആരോടും മിണ്ടാൻ പോലും സമയം കിട്ടുന്നെ ഇല്ല.
ഒരു മനേജർ മാത്രം ആയിരുന്നു എനിക്ക് ഇത്രയും ക്ഷീണം ആണെങ്കിൽ പിന്നെ എന്റെ അച്ഛൻ ഇങ്ങനെ ഒരു കമ്പനി ഡെവലപ്പ് ചെയ്യാൻ എന്തോരം കഷ്ടപ്പെട്ടു കാണും?.
അങ്ങനെ ഓരോന്ന് ചിന്തിച്ചു ഞാൻ ഉറക്കത്തിലേക്ക് വീണു. ഇൗ രാത്രിയും അതെ സ്വപ്നം തന്നെ എന്നെ പുണർന്നു.
ഇൗ തവണ സ്വപ്നത്തില് കണ്ട സ്ത്രീ രൂപം കുറച്ചു കൂടെ വ്യക്തമായിരുന്നു. കണ്ണുകൾ കാണാം. ചുണ്ടുകൾ കാണാം മൂക്ക് കാണാം. പക്ഷേ ഇതെല്ലാം ഒന്നിച്ചു എല്ലാ കാണുന്നത്. അത് കൊണ്ട് തന്നെ ആ രൂപത്തിന്റെ ആകപ്പാടെ ഉള്ള സൗന്ദര്യം മനസ്സിലാകുന്നില്ല.
പക്ഷേ ആ കണ്ണുകൾ ഞാൻ കണ്ടിട്ടുണ്ട്. കണ്ട ഭാഗം എല്ലാം എനിക്ക് പരിചയം ആണ്. പക്ഷേ ഇന്നത്തെ സ്വപ്നത്തില് ഡയലോഗ് വ്യത്യാസം ഉണ്ടായിരുന്നു.
“നമ്മുടെ കല്യാണം നടത്താൻ എന്തോരം കഷ്ടപ്പെട്ടു. എത്ര കഷ്ടപ്പാട് സഹിച്ചയാലും എന്റെ കാർത്തി എന്റെ സ്വന്തം ആയല്ലോ. എനിക്കത് മതി.”
ഇത്രേം കണ്ടപ്പോഴേ ഞാൻ ചാടിയെഴുന്നേറ്റു. ദൈവമേ ഇതാരാണ്. കല്യാണം കഴിക്കാൻ താത്പര്യമില്ലാത്ത എന്നെ എന്തിനാ ഇങ്ങനെ ഒക്കെ സ്വപ്നം കാണിക്കുന്നത്.
സമയം നോക്കിയപ്പോൾ 3 മണി ആയത്തെ ഉള്ളൂ. പക്ഷേ അ കണ്ണുകളുടെ ഉടമയെ ഞാൻ കണ്ടിട്ടുള്ള മുഖങ്ങളും ആയി സമ്യപ്പെടുത്തി നോക്കി. പക്ഷേ ഇനിക്കരോടും സാമ്യപ്പെടുത്താൻ പറ്റുന്നില്ല. ഞാൻ എഴുന്നേറ്റു ബാൽക്കണിയിൽ പോയി നിന്നു. നല്ല നിലാവ് ഉണ്ട്.
ഇൗ നിലാവിൽ പ്രകൃതിയുടെ സൗന്ദര്യം മറ്റെന്തിനെക്കാളും ആകർഷണീയമായ ഒന്നായി തോന്നി. എന്റെ ദൈവമേ പ്രേമം എന്നത് എന്താണെന്ന് പോലും അറിയാത്ത ഞാൻ സൗന്ദര്യം ഒക്കെ ആസ്വദിച്ചു തുടങ്ങിയോ.

Leave a Reply

Your email address will not be published. Required fields are marked *