ആരതി [മിഥുൻ]

Posted by

എനിക്കെന്താ സംഭവിക്കുന്നത്. ഒന്നും മനസിലാകുന്നില്ല. ഞാൻ 5 മണി വരെ ബാൽക്കണിയിൽ പുറത്തേക്ക് നോക്കി നിന്നു. പിന്നീട് ഞാൻ അകത്തു കയറി കട്ടിലിൽ കിടന്നു. പിന്നെയും ഉറങ്ങിപ്പോയി. എഴുന്നേറ്റപ്പോൾ 8 മണി ആയി. ഞാൻ ഓടിപ്പോയി പല്ലുതേപ്പും കുളിയും എല്ലാം കഴിഞ്ഞ് ഇറങ്ങി.
കഴിക്കാൻ നിന്നില്ല. കാരണം സമയം 9 കഴിഞ്ഞിരുന്നു. അച്ഛന്റെ കമ്പനി ആണെങ്കിലും ലൈറ്റ് ആയി ചെല്ലുന്നത് ഒന്നും അച്ഛന് ഇഷ്ടമല്ല. കമ്പനിയിൽ പോകുന്ന കാര്യത്തിൽ ഒന്നും അച്ഛൻ വിളിക്കുകയോ എന്നേ കാറിൽ കൊണ്ട് പോവുകയോ ചെയ്യില്ല.
ഇതെല്ലാം സ്വന്തമായി ചെയ്താലേ ഉത്തരവാദിത്വം വരൂ എന്നാണ് അച്ഛന്റെ വാദം. ഒരുപക്ഷേ അത് ശെരി ആണെന്ന് എനിക്ക് തോന്നിയിട്ടുണ്ട്.
അത് കൊണ്ട് തന്നെ ആണ് എന്നെ നേരെ കമ്പനിയുടെ ചുമതല ഏൽപ്പിച്ചു അച്ഛൻ മാറാതെ എന്നെ മാനേജർ പോസ്റ്റിൽ നിന്നും പഠി പടിയായി ഉയർത്തി കമ്പനിയെ മുന്നോട്ട് നയിക്കുന്ന രീതിയിൽ ആക്കാൻ അച്ഛൻ തീരുമാനിച്ചത്.
അച്ഛന് സ്വന്തം മക്കളെ പോലെ തന്നെ ആയിരുന്നു കമ്പനിയും. ഞാൻ വേഗം കമ്പനിയിൽ ചെന്നു.രാവിലെ തന്നെ എന്റെ വർക് തുടങ്ങി. ആരതി എന്ന് ലൈറ്റ് ആയി ആണ് വന്നത്.
ഞാൻ അവളോട് ഒത്തിരി ദേഷ്യപ്പെട്ടു. അച്ഛന്റെ പോലെ അ കമ്പനിയെ നയിക്കാൻ പറ്റിയ ഒരാൾ ആണെന്ന് അച്ഛന് തോന്നണം എന്നതായിരുന്നു എന്റെ ലക്ഷ്യം.
ഞാൻ ദേഷ്യപ്പെടുന്നത് കണ്ടാണ് അച്ഛൻ അവിടേക്ക് വന്നത്. അച്ഛൻ എന്നെ തടഞ്ഞു. സൗമ്യമായി അച്ഛൻ അവളോട് എന്താണ് താമസിച്ചതെന്ന് ചോദിച്ചു മനസിലാക്കി.
ശേഷം അവളോട് അവിടെ പോയി ജോലി ചെയ്തോളൂ സാരമില്ല. ഇനി താമസിക്കാൻ സാഹചര്യം ഉണ്ടായാൽ ടീം ഹെഡിനെയോ (അതായത് എന്നെയോ) അച്ചനെയോ വിളിച്ചു പറഞ്ഞാൽ മതി എന്ന് അച്ഛൻ അവളോട് പറഞ്ഞു അവളെ സമാധാനിപ്പിച്ചു.
ശേഷം എന്റെ ക്യാബിനിൽ വന്നു. ഞാനും പുറകെ ചെന്നു. അച്ഛന് വിസിറ്റർ കസേരയിൽ ഇരുന്നു. ഞാൻ അച്ഛന്റെ കൂടെ ഇരിക്കാൻ ചെന്നപ്പോൾ അച്ഛൻ എന്റെ കസേര ചൂണ്ടി. അവിടെ ഇരിക്കണം എന്നാണ് ഉദ്ദേശിച്ചത് എന്ന് മനസ്സിലായി.
ഞാൻ എന്റെ ചെയറിൽ ഇരുന്നു.അച്ഛൻ എന്നോട് സംസാരിച്ചു തുടങ്ങി.
“മോനെ നീ ഇൗ കമ്പനിയിൽ പുതിയതാണ്. മോൻ എല്ലാം പഠിപ്പിച്ചു വരുന്നത് ഉള്ളൂ എന്നെനിക്കറിയാം. പക്ഷേ മോൻ മാനേജർ ആയതു കൊണ്ട് മോനെ താഴെ ഉള്ള എല്ലാവരോടും മോൻ ദേഷ്യപ്പെടാൻ പാടില്ല.
ഇവിടെ ഉള്ള എല്ലാവരോടും ചോദിക്കണം ഞാൻ എങ്ങനെ ആണ് പെരുമാറുന്നത് എന്ന്. അവരെ അനുസരിപ്പിക്കേണ്ടത് അവരോട് ദേഷ്യപ്പെട്ടിട്ടല്ല.
ഓരോരുത്തരും അവരവരുടെ പൊസിഷനിൽ അനുഭവിക്കുന്ന ടെൻഷൻ വളരെ വലുതാണ്. അതിന്റെ കൂടെ രാവിലത്തെ ഹെഡിന്റെ ദേഷ്യപ്പെഡൽ കൂടെ ആയൽ അവരുടെ പെർഫോർമൻസ് കുറയും. അത് കമ്പനിയെ മോശമായി ബാധിക്കും.

Leave a Reply

Your email address will not be published. Required fields are marked *