ആരതി [മിഥുൻ]

Posted by

ഞാൻ തിരികെ വീട്ടിലെത്തി. അന്നെനിക്ക് ഇറങ്ങിയപ്പോൾ വളരെ സന്തോഷം ആയിരുന്നു. ഞാൻ നല്ലത് പോലെ ഉറങ്ങിതീർത്തു.
പിറ്റേന്ന് ഞായറാഴ്ച ഞങ്ങൾ എല്ലാവരും കൂടെ ലിബിനു പെണ്ണുകാണാൻ പോയി. ഒരു വമ്പൻ വീട്. ഞങ്ങളുടെ വീടുമായി പിടിച്ചു നിൽക്കാൻ സാധ്യതയുള്ള വീട്ടിൽ നിന്നല്ലേ കല്യാണം ആലോചിക്കൂ.
അച്ഛന്റെ ഏതോ പ്രോജക്ട് പാർട്ണറിന്റെ മോളെ ആണ് പെണ്ണുകാണാൻ വന്നത്. ആദിത്യ വല്യ മോഡേൺ ആയ ഒരു കുട്ടി. കാണാൻ അടിപൊളിയാണ്. ഉണ്ടക്കണ്ണുകൾ, ഉരുണ്ടതും ഐശ്വര്യം ഉള്ളതുമായ മുഖം. കൊള്ളാം, ലിബിന് ചേരും എന്ന് തോന്നി.
രണ്ടു പേർക്കും തമ്മിൽ ഇഷ്ടപ്പെട്ടു. ഉടൻ തന്നെ കല്യാണം തീരുമാനിക്കാം എന്ന് പറഞ്ഞു അവുടുന്നിറങ്ങി. ഞങ്ങൾ തിരികെ വീട്ടിൽ വന്നു. അന്നത്തെ ദിവസം പെന്നുകണലിനെ പറ്റിയുള്ള സംസാരങ്ങളുമായി അവസാനിച്ചു.
പിറ്റേന്ന് രാവിലെ എഴുന്നേറ്റ് റെഡി ആയി ഓഫീസിൽ ചെന്നു. പക്ഷേ ഇന്ന് പതിവിനും വിപരീതമായി ആരതി ആദ്യം തന്നെ ഓഫീസിൽ ഉണ്ടായിരുന്നു.
എനിക്കെന്ത് എന്നില്ലാത്ത ഒരു സന്തോഷം തോന്നി. ഞാൻ കാരണം ആണല്ലോ ഇൗ കുട്ടി ഇപ്പോഴും കൃത്യ സമയത്ത് ഓഫീസിൽ വരുന്നത്. മാത്രമല്ല ആരെയും പേടിക്കാതെ ഒരു കൂരക്കീഴിൽ കിടക്കമല്ലോ.
വർക് ഒക്കെ ചെയ്തു സമയം പോയ്ക്കൊണ്ടെ ഇരുന്നു. കുറച്ചു കഴിഞ്ഞു ആരതി എന്റെ ക്യാബിനിൽ വന്നു.
“സാർ, എനിക്ക് സാറിനോടൊന്ന് സംസാരിക്കണം.”
“ഒഫീഷ്യൽ ആണൊ?”
“അല്ല സാർ”
“എങ്കിൽ ലഞ്ചിന് പോരെ”
“ഓകെ സാർ”
ഇന്ന് ആരതിയുടെ മുഖത്ത് ഒരു പ്രത്യേക സൗന്ദര്യം തോന്നി. എന്നും ചിരിക്കുന്നതിനേക്കാളും വാട്ട്‌സ് കൂടിയ ചിരി ആയിരുന്നു ഇന്നത്തെ ചിരിയുടെത്. അതാകും സൗന്ദര്യം കൂടിയെന്ന് തോന്നാൻ കാരണം.
അങ്ങനെ ലഞ്ച് ടൈം ആയി. ആരതി ഇന്ന് എന്നോട് ചോദിക്കാതെ തന്നെ എന്റെ ഒപ്പം വന്നിരുന്നു. എനിക്ക് ചെറിയ ദേഷ്യമാണ് തോന്നിയത്.
പക്ഷേ ഞാൻ അത് മുഖത്ത് പോലും പ്രകടിപ്പിച്ചില്ല. കാരണം എന്റെ അമ്മ തന്നെ ആണ്. എന്നോട് കുഞ്ഞിലെ അമ്മ പറഞ്ഞതിൽ ഒരു കാര്യം ആണിത്. ആരും ഞാൻ കാരണം ഭക്ഷണത്തിന്റെ മുന്നിൽ നിന്നും എഴുന്നേൽക്കാൻ ഇട വരരുത്. അതെന്നും എന്റെ മനസ്സിൽ ഉണ്ടായിരുന്നു.
  1. അവള് എന്നെ നോക്കി ഒന്ന് ചിരിച്ചു. ഞാനും ചിരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *