💘നന്ദുവിന്റെ സ്വന്തം ദേവൂട്ടി [Demon King]

Posted by

അപ്പൊ കൂട്ടുകാരെ… ഈ ആഴ്ച്ച മൂന്നാമത്തെ കഥയുമായി ഞാൻ വന്നിരിക്കുകയാണ്… ഇത്‌ ഒരു ഓണസമ്മാനം ആണ് ട്ടോ…. ഒറ്റ ദിവസം കൊണ്ട് എഴുതിയുണ്ടാക്കിയ ഒരു ചെറിയ കഥ… പേജ് കണ്ട് ഒരു തുടർക്കഥ ആണെന്ന് തെറ്റുധരിക്കരുത്… പിന്നെ എല്ലാവർക്കും ഓണം മുഹറം ആശംസകൾ… പ്രളയും രണ്ട് വർഷത്തെ ഓണാഘോഷത്തിന് പരിധി നിശ്ചയിച്ചപ്പോൾ ഈ വർഷം അത് പൂർണമായും ഇല്ലാതെയായി… ഈ വർഷം ഓണക്കളികളോ… പൂക്കളമത്സരമോ …. പുലിക്കളിയോ ഒന്നുമില്ല… എന്നിരുന്നാലും ഒരു ചെറിയ സദ്യ ഒക്കെ വച്ച് നമുക്ക് വീട്ടിൽ കൂടാന്നെ…… അപ്പോൾ എന്റെ ഓണ സമ്മാനം ദാ പിടിച്ചോ…. അതികം പ്രതീക്ഷയൊന്നും വേണ്ട…ഒറ്റ ദിവസം കൊണ്ട് തട്ടികൂട്ടി എഴുതിയതാണ്…

Demon King❤️

 

നന്ദുവിന്റെ സ്വന്തം ദേവൂട്ടി

Nandhuvinte Swantham Devutty | Author : Demon King

 

രാവിലെ തന്നെ ടേബിളിന്റെ മുകളിൽ വച്ച ഫോണിൽ അലാറം അടിച്ചു തുടങ്ങി.നല്ലോണം ഉറക്കച്ചടവ് ഉള്ളതുകൊണ്ട് തലയിലൂടെ പുതപ്പിട്ടു മൂടി പിന്നെയും കിടന്നു… ഒരു മിനിറ്റു കഴിഞ്ഞപ്പോൾ അലാറം ഓഫ് ആയി. ഇപ്പോൾ നല്ല ആശ്വാസം.

പിന്നെയും നിദ്രയിലേക്ക് പോകാൻ തുടങ്ങിയതും അടുത്ത അലാറം. അതിനി എഴുന്നേറ്റ് പോയി ഓഫ് ചെയ്തില്ലെങ്കിൽ പിന്നെയും അടിച്ചുകൊണ്ടിരിക്കും. ഇന്നലെ അലാറം വച്ച നിമിഷത്തെ ഞാൻ സ്വയം പഴിച്ചു.ഇനിയും കുറച്ചു നേരം കൂടി അടിച്ചാൽ അടുത്തുള്ള റൂമിലെ ആൾക്കാർ ഇങ്ങോട്ട് വരുമെന്നെനിക്ക് തോന്നി.

ഏറെ നേരം അടിച്ചുകൊണ്ടിരുന്ന അലാറം അവസാനം ഓഫ് ചെയ്യേണ്ടി വന്നു.ഫോണിൽ സമയം നോക്കിയപ്പോൾ 9.00 ആയി. 2 മാസമായി ഇപ്പോൾ സമയം ഒക്കെ വൈകിയാണ് ഞാൻ എഴുന്നേൽക്കുന്നത്.

എന്റെ പേര് നന്ദൻ. ഇഷ്ടമുള്ളവർ നന്ദു എന്ന് വിളിക്കും. ഞാൻ നേരെ വാഷ് ബൈസണിന്റെ അടുത്ത് പോയി കൈ നന്നായി സോപ്പ് ഇട്ടു കഴുകി. ബെഡിൽ മുകളിൽ ബാഗ് പാക്ക് ചെയ്തത് വച്ചിട്ടുണ്ട്.

ഞാൻ നേരെ ബ്രെഷും പേസ്റ്റും എടുത്ത് കുളിമുറിയിൽ കയറി. പല്ലുതേപ്പും രണ്ടിന് പോക്കും കുളിയിൽ എല്ലാം ആ ഒറ്റ പോക്കിൽ തീർത്തു.

ഒരു വെള്ള ബനിയനും നീല ജീൻസും ധരിച്ചു. ചീർപ്പെടുത്‌ കണ്ണാടിയുടെ മുന്നിലേക്ക് പോയി…

മുടിയും താടിയും ഒക്കെ വളർന്ന് ഒരു ഭ്രാന്തന്റെ കോലം ആയിരിക്കുന്നു. അതെല്ലാം ഒന്ന് ചീകി ഒതുക്കി കുട്ടപ്പനായി. ടേബിളിൽ മുകളിൽ ഉള്ള പുത്തൻ മാസ്‌ക് എടുത്ത് ധരിച്ചു എന്നിട്ട് ഒന്നുകൂടി കണ്ണാടിയിലേക്ക് നോക്കി.

 

‘”” ഹാലോ…. സാറേ…. ഒരുക്കങ്ങൾ ഒക്കെ കഴിഞ്ഞോ…’”

തിരിഞ്ഞ് നോക്കിയപ്പോൾ മാളു ആണ്.

 

ഞാൻ…….
‘” ആഹ്…. ഡോക്ടർ വന്നർന്നോ…..’”

മാളു…….
“‘ ഹും ഹും…. ഡോക്ടർ അല്ല…. ഞാൻ നേഴ്‌സ് ആടാ ഏട്ടാ……’””

 

ഞാൻ……
‘” എന്തായാലും എന്താ… വിളിച്ചത് നിന്നെ തന്നെ അല്ലെ…..’””

മാളു…..

Leave a Reply

Your email address will not be published. Required fields are marked *