വൈഷ്ണവം 9 [ഖല്‍ബിന്‍റെ പോരാളി]

Posted by

എങ്ങനെയും കണ്ണേട്ടനെ ഒന്നു കണ്ടു സംസാരിച്ച മതിയെന്ന അവസ്ഥയായിരുന്നു അവള്‍ക്ക്… സാധാരണ എട്ടുമണിക്കു വരുന്ന കണ്ണന്‍ അന്ന് എട്ടരകഴിഞ്ഞാണ് വന്നത്…. കയറി വരുന്ന അവന്‍റെ കൈയിലേക്കാണ് ചിന്നു നോക്കിയത്… രക്തം കല്ലച്ച് നീലയായി തന്നെ കിടപ്പുണ്ടവിടെ… അത് കാണുമ്പോള്‍ ചിന്നുവിന് കരച്ചില്‍ വീണ്ടും വരുന്നതുപോലെ തോന്നി. പക്ഷേ എങ്ങിനെയോ പിടിച്ചു നിര്‍ത്തി. അവള്‍ അവന്‍റെ മുഖത്തേക്ക് നോക്കി. കണ്ണന്‍ അവിടെ അങ്ങിനെയൊരാള്‍ നില്‍പ്പുണ്ടെന്ന ഭാവം പോലുമില്ലാതെ ഗോവണി കയറി പോയി. ആ അവഗണന ചിന്നുവിന് താങ്ങാവുന്നതിലും അപ്പുറമായിരുന്നു. അവള്‍ മുറിയിലേക്ക് പോകാനായി ഗോവണി കയറുമ്പോഴെക്കും അവരുടെ മുറി കൊട്ടിടക്കുന്നത് അവള്‍ കണ്ടു…. സങ്കടം തിരമാല പോലെ വന്നടിച്ചു.

കണ്ണന്‍ ഒമ്പതുമണിയ്ക്കാണ് താഴെയിറങ്ങി വന്നത് ഭക്ഷണം പോലും കഴിക്കാതെ പുറത്തേക്ക് പോകുന്നത് കണ്ട് ചിന്നു തന്‍റെ ബാഗേടുത്ത് പിറകെ പോയി….

അവന്‍ പോര്‍ച്ചിലെ ബൈക്കില്‍ കയറി സ്റ്റാര്‍ട്ടാക്കി. അവള്‍ അവനടുത്തെത്തി.

ബൈക്കില്‍ കയറാതെ അവന്‍റെ മുഖത്തേക്ക് നോക്കി നിന്നു.

ഹും കയറ്…. മുഖത്ത് നോക്കാതെ അവന്‍ പറഞ്ഞു പൂമുഖത്ത് അച്ഛനിരിക്കുന്നത് കൊണ്ട് അവന് എതിര്‍പ്പ് കാണിച്ചില്ല. അവള്‍ അവന്‍റെ ഷോള്‍ഡില്‍ പിടിച്ച് ബൈക്കില്‍ കയറി. കയറി പാടെ അവന്‍ അവളുടെ കൈ ഷോള്‍ഡറില്‍ നിന്ന് വിടിപ്പിച്ചു. പിന്നെ വണ്ടിയെടുത്തു.

നിശബ്ദമായ യാത്ര…. രണ്ടുപേരും ഒന്നും പറഞ്ഞില്ല. അവന്‍ പതിവിലും വേഗത്തില്‍ കോളേജിലെത്തി….

ഗേറ്റില്‍ ബൈക്ക് നിര്‍ത്തി. അവള്‍ മനസില്ല മനസ്സോടെ ഇറങ്ങി. പിന്നെ കണ്ണനെ ദയനീയമായി നോക്കി….

സോറി കണ്ണേട്ടാ…. അവള്‍ തലകുനിച്ച് പറഞ്ഞു….

അതേയ്…. എനിക്ക് വൈകിട്ട് വേറെ കുറച്ച് പണിയുണ്ട്… നിന്നെ കൊണ്ടുപോവാന്‍ വരാന്‍ പറ്റില്ല… നീ ബസോ ഓട്ടോയോ പിടിച്ച് വന്നോ…. കണ്ണന്‍ പേഴ്സെടുത്ത് പിടിച്ച് പറഞ്ഞു.

അവള്‍ മുഖമുയര്‍ത്തിയില്ല…. കണ്ണന്‍ പേഴ്സില്‍ നിന്ന് ഒരു നൂറുരൂപ നോട്ടെടുത്ത് അവളുടെ കൈയില്‍ നിര്‍ബന്ധിച്ച് പിടിപ്പിച്ചു. പിന്നെ ബൈക്ക് സ്റ്റാര്‍ട്ടാക്കി തിരിച്ചുപോന്നു.

അവന്‍ പോകുന്നത് വരെ കൈയിലെ നോട്ടും നോക്കി തല കുനിച്ചവള്‍ നിന്നു. രമ്യ വന്ന് വിളിച്ചപ്പോഴാണ് അവള്‍ ആ നില്‍പ്പില്‍ നിന്ന് ഉണര്‍ന്നത്…. അന്ന് കോളേജില്‍ അവള്‍ വിഷമത്തോടെ നടന്നു. ആരോടും ചിരിയോ സംസാരമോ ഒന്നുമില്ലാതെ….
വൈകിട്ട് ഓട്ടോയിലാണ് അവള്‍ വിട്ടിലെത്തിയത്. പക്ഷേ കണ്ണേട്ടന്‍റെ ബൈക്ക് അവിടെ കണ്ടില്ല. അവള്‍ നേരെ അടുക്കളയിലേക്ക് ചെന്നു. വിലാസിനി വൈകിട്ടെത്തുള്ള ചായ പരുപാടിയില്‍ ആയിരുന്നപ്പോള്‍….

അമ്മേ…. കണ്ണേട്ടന്‍ എവിടെ…. ചിന്നു ചോദിച്ചു….

ഹാ… അവന്‍ അവന്‍റെ കുട്ടുകാരനെ കാണാന്‍ പോവുകയാണെന്ന് പറഞ്ഞു. രാത്രിയെ എത്തു എന്നാ പറഞ്ഞത്…. വിലാസിനി സാധാരണ മട്ടില്‍ പറഞ്ഞു…. പക്ഷേ ചിന്നുവിന് ഇത് തന്നില്‍ നിന്ന് ഒഴിഞ്ഞുമാറുകായാണെന്ന് ബോധ്യമായി. അവള്‍ റൂമിലേക്ക് പോയി…. പിന്നെ ഡ്രെസെടുത്ത് ബാത്തുറിമില്‍ കയറി…. ഷവറിന് ചൊട്ടില്‍ നിന്ന് പൊട്ടികരഞ്ഞു പോയി…. വെള്ളവും കണ്ണുനീരും അവളുടെ ശരീരത്തെ തഴുകി പോയി. എത്ര നേരം അങ്ങിനെ കരഞ്ഞു എന്നതിന് ഒരു പിടിയും ഇല്ല…..

രാത്രി ഒമ്പതുമണി കഴിഞ്ഞു കണ്ണന്‍ വന്നപ്പോള്‍ കൈയില്‍ കുറച്ച് കവറുകള്‍ ഉണ്ടായിരുന്നു. പക്ഷേ ചിന്നു അതൊന്നും ശ്രദ്ധിക്കാതെ കണ്ണന്‍റെ മുഖത്തേക്ക് ദയനീയമായി നോക്കി… പക്ഷേ അതിനും അവഗണനയായിരുന്നു മറുപടി…

Leave a Reply

Your email address will not be published. Required fields are marked *