വൈഷ്ണവം 9 [ഖല്‍ബിന്‍റെ പോരാളി]

Posted by

ഒരുപാട് ചോദിച്ചിട്ട് കിട്ടിയതായിരുന്നു… അതിന്‍റെ സുഖം പോലും അനുഭവിക്കാന്‍ അവസരം തന്നില്ല…. ദുഷ്ടാ….. നിനക്ക് ഞാന്‍ വെച്ചിട്ടുണ്ടെഡി… കവിള്‍ തടവി കണ്ണന്‍ മനസില്‍ കുറിച്ചിട്ടു….

രാവിലെ കെട്ടിയൊരുക്കി അവള്‍ അവനെ പിടിച്ച് അമ്പലത്തില്‍ കൊണ്ടു പോയി… തിരിച്ചെത്തിയ ഉടന്‍ ചിന്നു അടുക്കളയിലേക്ക് കയറി. അന്നത്തെ സദ്യയുടെ എല്ലാ വിഭവങ്ങളും അവളാണ് ഉണ്ടാക്കുന്നത്. വിലാസിനി വെറുതെ ഗൈഡ് ചെയ്യുന്നെന്ന് മാത്രം….

അവിയല്‍, ഓലന്‍, പുളിഞ്ചി, ഉപ്പേരി, രസം, പായസം അങ്ങിനെ സദ്യയൊരുക്കം ഗംഭിരമായിരുന്നു.

കണ്ണന്‍ അച്ഛന്‍റെ ഒപ്പം കൂടി…. ഇടയ്ക്ക് മിഥുന വിഷസ് പറയാന്‍ വിളിച്ചു. കല്യാണത്തിന് ശേഷം അവള്‍ അവനോട് അടുക്കുന്നത് കുറച്ചിട്ടുണ്ട്. ചിന്നുവിന്‍റെ സ്വഭാവം മനസിലാക്കിയത് കൊണ്ടാവും.

കണ്ണനും ഇടയ്ക്ക് അവള്‍ മിഥുന പറഞ്ഞ പോലെയാണെന്ന് തോന്നിട്ടുണ്ട്. ഹണിമൂണിന് പല സ്ഥലങ്ങളില്‍ പോവുമ്പോ പല കിടു പീസുകളെ കാണുമ്പോ വേറുതെ ഒന്ന് നോക്കിനിക്കുമ്പോ ചിന്നുവിന്‍റെ മുഖത്ത് വരുന്ന ദേഷ്യം കലര്‍ന്ന അസുയ…. വല്ലാത്ത ഒരു അവസ്ഥ….

കൈലുള്ള ബിരിയാണി കഴിക്കാനും പറ്റില്ല അപ്പുറത്തുള്ളവന്‍റെ നോക്കാനും പറ്റില്ല എന്ന സ്ഥിതിയാണിത്…

ശത്രുകള്‍ക്ക് പോലും ഈ ഗതി വരുത്തല്ലേ ഈശ്വരാ…..

ഉച്ചയ്ക്ക് എല്ലാരും ഇന്ന് വിഭവസമൃദമായ സദ്യ കഴിച്ചു. അവളുടെ കൈപുണ്യം ശരിക്കും അറിഞ്ഞത് അന്നായിരുന്നു. വിലാസിനിയുടെ ഉപദേശം കൊണ്ടാവും വിലാസിനിയുടെയും ലക്ഷ്മിയുടെയും കൈപുണ്യത്തിന്‍റെ ഒരു കോമ്പിനേഷന്‍….

എല്ലാവര്‍ക്കും അതങ്ങ് പിടിച്ചു. അതോടെ അടുക്കളയുടെ ഭരണം വിലാസിനിയില്‍ നിന്ന് ചിന്നുവിലേക്കായി തുടങ്ങി.

പിറ്റേന്ന് തൊട്ട് കണ്ണന്‍ ക്രിക്കറ്റ് കളിക്കാന്‍ പോയി തുടങ്ങി…. ആ കളിയെങ്കിലും നടക്കട്ടെ…. ഫോണിലെ അലറാം പിന്നെ രാവിലെ അഞ്ചരയ്ക്ക് മുഴങ്ങാന്‍ തുടങ്ങി.

ദിനങ്ങള്‍ കൊഴിഞ്ഞു പോയ്കൊണ്ടിരുന്നു. എല്ലാ ദിവസവും ഏകദേശം ഒരു പോലെ തന്നെ പോയി…. രാവിലെ ചിന്നു അടുക്കളയില്‍ കയറും. പിന്നെ ഉച്ച വരെ അമ്മയോടൊപ്പമാവും. ഉച്ചയ്ക്ക് ശേഷം അവള്‍ കണ്ണന്‍റെയൊപ്പം ചേരും… അവര്‍ മിണ്ടിയും പറഞ്ഞും ചുറ്റിയടിച്ചും ഏന്‍ജോയ് ചെയ്യും. രാത്രി ഒന്നിച്ചിരുന്നു ഭക്ഷണം കഴിക്കും. പിന്നെ തലയണയ്ക്കിരുവശത്തുമായി ഉറക്കം….

കണ്ണന്‍ ചിന്നു വന്നതില്‍ പിന്നെ ഒരുപാട് മാറിയിരുന്നു. അവളോടൊപ്പം കൂട്ട് കുടാന്‍ കിട്ടുന്ന അവ,രമൊന്നും അവന്‍ പാഴക്കാതിരുന്നു. രാവിലെ കളിയും കുട്ടുകാരുടെ കുടെ ചുറ്റിയടിയും കഴിഞ്ഞ് ഉച്ചയ്ക്ക് ശേഷം തിരിച്ച് വീട്ടില്‍ കയറും.

ചിന്നുവിന് കണ്ണന്‍റെ മേല്‍ പല സമയത്ത് പല രീതിയാണ്. അവനും അതുപോലെയാണ് തോന്നാറ്…. ചില സമയത്ത് അമ്മയേയോ ചേച്ചിയെയോ പോലെ അവനെ കേയര്‍ ചെയ്യും ചിലപ്പോ ഒരു കാമുകിയോ അനുജത്തിയെയോ പോലെ അവന്‍റെ കൂടെ എന്‍ജോയ് ചെയ്യും…. എന്നാലും പൂര്‍ണ്ണമായി ഒരു ഭാര്യയാവാന്‍ അവള്‍ക്ക് സാധിച്ചില്ല.

പയ്യെ പയ്യെ അവനും അതിനോട് ഇണങ്ങി ചേരാന്‍ തുടങ്ങി. അവളുടെ അടുത്ത് മറ്റൊരു തരത്തിലുള്ള ചിന്തകള്‍ വരാതെ അവന്‍ മനസിനെ പാകപെടുത്തി. എങ്കിലും ചിലപ്പോള്‍ അവന്‍റെ മനസിനെ അവന് നിയന്ത്രിക്കാനാവതെയാവും… എന്നാല്‍ ആ സമയം ചിന്നു സന്ദര്‍ഭോചിതമായി ഒഴിഞ്ഞു മാറുകയാണ് ചെയ്യാറ്…..

Leave a Reply

Your email address will not be published. Required fields are marked *