പ്രാണേശ്വരി 7 [പ്രൊഫസർ]

Posted by

പ്രാണേശ്വരി 7

Praneswari Part 7 | Author : Professor | Previous Part

അവിടെ മുതൽ ഞങ്ങളുടെ പ്രണയ നിമിഷങ്ങൾ തുടങ്ങി, ഇനി കോളേജിൽ വച്ചു അധികം സംസാരം വേണ്ട, ആളുകൾക്ക് സംശയിക്കാൻ ഇട ആക്കേണ്ട എന്ന് ഞങ്ങൾ ഉറപ്പിച്ചു, പക്ഷെ അപ്പൊ ഞങ്ങൾക്കു അറിയില്ലായിരുന്നു ഒരാൾ ഇതെല്ലാം അറിഞ്ഞെന്നും ഞങ്ങൾക്കുള്ള പണി വരുന്നുണ്ടെന്നും….അന്നത്തെ ആ കാളിങ് പാതിരാത്രി വരെ നീണ്ടു, ആദ്യം ഉണ്ടായിരുന്ന നാണമെല്ലാം ലച്ചുവിനും മാറി, രാത്രി ഒരു 12 മണി ആയി

“ലച്ചു.. ”

“ആഹ് ”

“ഉറങ്ങണ്ടേ ”

“വേണോ ”

“വേണം, ഫോൺ വച്ചോ ”

“ആഹ് ശരി ”

അവളുടെ ആ സംസാരത്തിൽ ഒരു നിരാശ ഉണ്ടായിരുന്നു

“ലച്ചു… I LOVE YOU ”

“ഹ്മ്മ് ”

ഞാൻ അത് പറഞ്ഞപ്പോ പെണ്ണിന് വീണ്ടും നാണം വന്നു എന്ന് തോന്നുന്നു അതുകൊണ്ട് മറുപടി ഒരു മൂളലിൽ ഒതുക്കി

“തിരിച്ചു പറയടി തെണ്ടീ മൂളാതെ ”

“I LOVE YOU ”

അത് പറയുമ്പോൾ പെണ്ണിന്റെ ശബ്ദത്തിനു ഒരു വിറയൽ ഉണ്ടായിരുന്നു

“എന്നാ ശരി, good night ”

“good night ”

ഞങ്ങൾ ഫോൺ വച്ചു, ഞാൻ കാൾ ചെയ്യാൻ പുറത്തു ഇറങ്ങി പോന്നിരുന്നു തിരിച്ചു ചെല്ലുമ്പോൾ എല്ലാം കിടന്നുറങ്ങുന്നുണ്ട്, ഞാൻ ചെന്നു കിടന്നതു മാത്രമേ ഓര്മയുള്ളു പിറ്റേന്നു രാവിലെ ആഷിക് വിളിക്കുമ്പോളാണ് എഴുന്നേൽക്കുന്നത്.

കോളേജിൽ വച്ചു കണ്ടാൽ സംസാരിക്കണ്ട എന്ന് തീരുമാനിച്ചിരുന്നു എങ്കിലും ഞങ്ങൾക്ക് അതിനു സാധിക്കുമായിരുന്നില്ല. ഞാൻ ക്ലാസ്സിലേക്ക് പോകുന്ന വഴി അവളെ കണ്ടതും അവളോട് സംസാരിക്കാൻ പോയി, അവന്മാർ ക്ലാസ്സിലേക്കും പോയി

“ലച്ചൂ… ”

“ഹ്മ്മ് ”

ഇന്നലെ അത്രയും സമയം ഫോണിൽ സംസാരിച്ചിട്ടും നേരിൽകാണുമ്പോൾ സംസാരിക്കാനുള്ള മടി ഇപ്പോഴും മാറിയിട്ടില്ല പെണ്ണിന്

“നിനക്കിതുവരെ നാണം മാറിയില്ലേ പെണ്ണെ.. ”

“എനിക്ക് നാണമൊന്നുമില്ല ”

“ഉവ്വ അത് കാണാനുണ്ട് ”

“ഡാ…നീ ഇന്നലെ എപ്പോഴാ ഉറങ്ങിയത് ”

Leave a Reply

Your email address will not be published. Required fields are marked *