പ്രാണേശ്വരി 7 [പ്രൊഫസർ]

Posted by

“ഇപ്പൊ വിഷമം മാറാൻ എന്താ വേണ്ടേ …”

ആഹാ ഒരുമ്മ ചോദിക്കാൻ പറ്റിയ സമയം

“എന്ത് പറഞ്ഞാലും തരുമോ ”

“അയ്യടാ മോനെ… നിന്റെ ചാട്ടം എങ്ങോട്ടാണ് എന്നെനിക്കു മനസ്സിലാകുന്നുണ്ട്. അത് ഇവിടെ നടപ്പില്ല മോനെ ”

അവൾ പറഞ്ഞു നിർത്തലും ഫോൺ കട്ട്‌ ചെയ്യലും ഒരുമിച്ചായിരുന്നു

ഞാൻ ചിരിച്ചു കൊണ്ട് പയ്യെ റൂമിലേക്ക്‌ നടന്നു.

റൂമിൽ എത്തി കുറച്ചു സമയം കിടന്നുറങ്ങി, പിന്നെ എഴുന്നേറ്റ് അവന്മാരുടെ ഒപ്പം റമ്മി കളിച്ചിരുന്നു. രാത്രി കൃത്യം എട്ടു മണി ആയപ്പോൾ അവൾ വിളിച്ചു. പതിവ് പോലെ കൊഞ്ചലും കുറുകലുമായി അന്നത്തെ ഫോൺ വിളിയും കൊഴുത്തു. ഇടയ്ക്കു നാളെ വീട്ടിൽ പോകുന്ന കാര്യം ഓർമ്മിപ്പിക്കാൻ മാളു ചേച്ചി വിളിച്ചു. അവൾ വിളിച്ച സമയത്തു ഫോൺ ബിസി ആയിരുന്നതിനു കുറച്ചു കളിയാക്കലും കുറച്ചു ഉപദേശവും കിട്ടി.

അധിക സമയം ഫോൺ വിളി ഒന്നും വേണ്ട അത്രേ… പഠിക്കാനുള്ളതൊക്കെ പഠിച്ചിട്ട് കുറച്ചു സമയം ഫോൺ വിളിക്കണം പിന്നെ സമയത്ത് കിടന്നുറങ്ങണം അങ്ങനെ കൊറേ ഉപദേശം. ഞാൻ എല്ലാം തലയാട്ടി സമ്മതിച്ചു കൊടുത്ത്. ഇതൊന്നും നടക്കാൻ പോകുന്നില്ല എന്ന് എന്നെപ്പോലെ തന്നെ അവൾക്കും അറിയാം എന്നാലും ചുമ്മാ പറഞ്ഞു നോക്കിയതാ എങ്ങാനും നന്നായാലോ എന്ന് കരുതി

അവൾ ഫോൺ വച്ചതും വീണ്ടും ലച്ചുവിനെ വിളിച്ചു കുറികിക്കൊണ്ടിരുന്നു. രാത്രി വൈകിയാണ് ഉറങ്ങാൻ കിടന്നത്.

പിറ്റേന്ന് വെള്ളിയാഴ്ച രാവിലെ ക്ലാസ്സിൽ കയറി കുറച്ചു കഴിഞ്ഞതും ക്ലാസ്സിലേക്ക് പീയൂൺ വന്നു എന്നെയും അവന്മാരെയും പ്രിസിപ്പൽ വിളിക്കുന്നു എന്ന് പറഞ്ഞിട്ട് പോയി. ഞങ്ങൾ ഇത് പ്രതീക്ഷിച്ചിരുന്നതാണ് എന്നാലും പ്രിൻസിപ്പൽ വിളിക്കുന്നു എന്ന് പറഞ്ഞപ്പോൾ ഒരു പേടി

പ്രിൻസിപ്പൽ ന്റെ ഓഫീസിൽ ചെല്ലുമ്പോൾ വാതിൽക്കൽ തന്നെ നിൽപ്പുണ്ട് നിതിനും കൂട്ടരും. ഞങ്ങളെ കണ്ടു അവർ ഒരു ദഹിപ്പിക്കുന്ന ഒരു നോട്ടം നോക്കി. ഞങ്ങളും വിട്ടുകൊടുക്കാൻ പോയില്ല. രണ്ട് അടി കിട്ടിക്കഴിഞ്ഞപ്പോൾ അതിനോടുള്ള പേടി ഒക്കെ പോയി. ഞങ്ങൾ അങ്ങനെ കണ്ണിൽ കണ്ണിൽ നോക്കി ഇരിക്കുന്ന സമയത്തു പീയൂൺ വന്നു ഉള്ളിലേക്ക് വിളിച്ചു

അത്രയും നേരം തല ഉയർത്തിപ്പിടിച്ചു കലിപ്പിട്ടു നിന്നവന്മാരുടെ എല്ലാം തല ഓഫീസിൽ കയറിയപ്പോൾ താണു ഞങ്ങളുടെ ഉൾപ്പെടെ

“ആ കേറിവാ കേറിവാ… ”

പ്രിൻസിപ്പൽ ഞങ്ങളെ കണ്ടു ഒന്നു ആക്കിക്കൊണ്ട് പറഞ്ഞു. ഞങ്ങൾ ഒന്നും മിണ്ടാതെ വിനയ കുലീനന്മാരായി നിന്നു

“എത്ര ഡീസന്റ് പിള്ളേരാ എന്ന് നോക്ക്… ഇവരെ കുറിച്ചാണോ നിങ്ങൾ ഇങ്ങനെ ഒക്കെ പറഞ്ഞത് ”

പ്രിസിപ്പൽ നു എതിരെ 2ഡിപ്പാർട്മെന്റ് ലെയും HOD മാർ ഉണ്ട് അവരോടായി പ്രിൻസി പറഞ്ഞു. പിന്നെ പെട്ടന്ന് തന്നെ ആള് കലിപ്പ് മോഡിലായി

“ഇന്നലെ എന്തായിരുന്നു പ്രശ്നം ”

ആരും ഒന്നും മിണ്ടിയില്ല.

“എന്താ ആര്ക്കും ഒന്നും പറയാനില്ലേ.. ഇന്നലെ ഇങ്ങനെ അല്ലായിരുന്നല്ലോ… നല്ല ശബ്ദവും ഉണ്ടായിരുന്നു അതിനിടയിൽ ഒരു കലാലയത്തിൽ ഒരിക്കലും ഉപയോഗിക്കാൻ പാടില്ലാത്ത വാക്കുകളും ഒക്കെ പറയുന്നുണ്ടായിരുന്നല്ലോ.. ഇപ്പൊ എവിടെ പോയി നിന്റെ ഒക്കെ നാക്ക് ”

Leave a Reply

Your email address will not be published. Required fields are marked *