പ്രാണേശ്വരി 7 [പ്രൊഫസർ]

Posted by

“ഇമ്മാതിരി കാര്യങ്ങൾ ഒക്കെ ക്യാമ്പസിനു പുറത്തു അകത്തു കയറി നിന്റെ ഒന്നും ഗുണ്ടായിസം കാണിക്കാൻ നിൽക്കരുത്, ”

നിതിൻ ഒന്നും മിണ്ടാതെ നിൽക്കുന്നത് കണ്ടു പ്രിൻസി വീണ്ടും ചൂടായി.

“കേട്ടോടൊ ഞാൻ പറഞ്ഞത് ”

“കെട്ടു സർ ”

നിതിന്റെ ശബ്ദം താണിരുന്നു

“പിന്നെ ഇവന്റെ ഒരു പരാതിയിൽ താൻ അകത്തു പോകും. ഇവൻ ഫസ്റ്റ് ഇയർ ആണ് റാഗിംഗിന് കേസ് കൊടുക്കാം… എന്താ വേണോ ”

“വേണ്ട സർ… ”

“അപ്പൊ എല്ലാം ഇവിടെ വച്ചു നിർത്തിക്കോണം. ഇനി എന്തെങ്കിലും പ്രശ്നം ഉണ്ടായി എന്നു ഞാൻ അറിഞ്ഞാൽ… ”

“ഇല്ല സർ ”

“എന്നാൽ എല്ലാം ഇറങ്ങിപ്പോകാൻ നോക്ക് ”

അവരുടെ ഒപ്പം ഞങ്ങളും ഇറങ്ങിപ്പോകാൻ തുടങ്ങിയപ്പോൾ പ്രിൻസി ഞങ്ങളെ തടഞ്ഞു

“മക്കൾ പോകല്ലേ അവിടെ നിൽക്ക് ”

അവർ പുറത്തിറങ്ങിയതും പ്രിൻസി വീണ്ടും തുടങ്ങി

“നീയൊന്നും പറഞ്ഞത് പൂർണമായും ഞാൻ വിശ്വസിച്ചിട്ടില്ല. തീ ഇല്ലാതെ പുക ഉണ്ടാവില്ലല്ലോ ഇനി ഇങ്ങനെ എന്തെങ്കിലും പ്രശ്നം ഉണ്ടായാൽ നിങ്ങൾക്കെതിരെയും ഞാൻ ആക്ഷൻ എടുക്കും മനസ്സിലായോ”

“മനസ്സിലായി സർ ”

“ആ എന്നാൽ പൊയ്ക്കോ ”

ഓഫീസ് റൂമിനു പുറത്തിറങ്ങിയപ്പോളാണ് സമാധാനം ആയത്

ക്ലാസ് നടക്കുന്ന സമയം ആയതു കൊണ്ട് ആരെയും പുറത്ത് കാണാനില്ല. ഞങ്ങളും തിരിച്ചു ക്ലാസ്സിൽ കയറി. വെള്ളിയാഴ്ച ദിവസങ്ങളിൽ ഉച്ചക്ക് ഇന്റർവെൽ 2മണിക്കൂർ ഉണ്ടാകും ആ സമയം മുസ്ലീം കുട്ടികൾക്ക് പള്ളിയിൽ പോയി നിസ്കരിക്കാൻ ഉള്ളതാണ്..

ഇനീപ്പോ എന്തായാലും എല്ലാം എല്ലാവരും അറിഞ്ഞത് കൊണ്ട് ആരും അറിയാതെ പ്രേമിക്കണ്ട കാര്യമില്ല. അതുകൊണ്ട് തന്നെ ഉച്ച സമയം മുഴുവൻ ലച്ചുവിന്റെ ഒപ്പം ചിലവഴിച്ചു. ഇതിനിടയിൽ നിതിൻ ഒന്ന് രണ്ടു വട്ടം ഞങ്ങളെ കടന്നു പോയി എങ്കിലും വഴക്കിടാൻ ഒന്നും വന്നില്ല, ഇനീപ്പോ ഈ കാര്യത്തിന്റെ പേരിൽ പ്രശ്നങ്ങൾ ഉണ്ടാക്കില്ല, എന്നുവെച്ചു വെറുതെ ഇരിക്കാനും സാധ്യത ഇല്ല വേറെ എന്തെങ്കിലും പ്രശ്നം കണ്ടുപിടിക്കും

ഇതേ സമയത്ത് തന്നെ പാറ്റയും ഒരു കുട്ടിയെ നോക്കാൻ തുടങ്ങിയിരുന്നു ഒരു മുസ്ലിം കുട്ടി. തട്ടത്തിൻ മറയത്തു ഇറങ്ങിയ സമയമായിരുന്നത് കൊണ്ടാണോ എന്നറിയില്ല അവനും ആ തട്ടത്തിനെ അങ്ങ് ഇഷ്ടമായി. അവന്റെ നാക്കു പിന്നെ അടങ്ങി കിടക്കാത്തതു കൊണ്ട് അവൻ എല്ലാവരെയും പെട്ടന്ന് കൂട്ടാക്കും അവളെയും അങ്ങനെ തന്നെ കൂട്ടാക്കി ഫുൾ ടൈം ഇപ്പൊ സിവിൽ ന്റെ ക്ലാസ്സിലാണ്, അവൻ മിക്കവാറും ക്ലാസ്സ്‌ തുടങ്ങുന്ന സമയത്തു ടീച്ചേർസ് വന്നു ഇറക്കി വിടാറാണ് പതിവ്.

അങ്ങനെ ആ ആഴ്ചയും അവസാനിച്ചിരിക്കുന്നു. ഇനി ഉള്ള രണ്ട് ദിവസം ലച്ചുവിനെ കാണാൻ പറ്റില്ല അതിന്റെ ഒരു വിഷമം ഉണ്ട്. കോളേജിൽ വന്നതിൽ പിന്നെ ആദ്യമായി വീട്ടിലേക്ക് പോകുന്നു അതിന്റെ ഒരു സന്തോഷവും ഉണ്ട്. പിന്നെ ഇപ്രാവശ്യം കൂടെ മാളു ചേച്ചിയും ലീലാന്റിയും ഉണ്ട് അത് എന്റെ സന്തോഷത്തെ ഇരട്ടി ആക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *