നീല കണ്ണുള്ള രാജകുമാരൻ 1
Neela Kannulla Rajakumaran Part 1 | Author : Lachu
ദേ വരുന്നു മോളെ..
അടുക്കളയിൽ നിന്നും ചോറ് പൊതിയുമായി സരസ്വതി ഇറങ്ങി വന്നു..
പൊതി അവളുടെ അടുത്ത് കൊടുത്തിട്ടു സരസ്വതി ദേവു നോട് ചോദിച്ചു..
അച്ഛന്റെ അനുഗ്രഹം വാങ്ങിച്ചോ മോളെ..
ദേവു : വാങ്ങിച്ചു അമ്മെ..
ദേവു ഒന്നുകൂടി അച്ഛന്റെ ഫോട്ടോയിൽ നോക്കി പ്രാർത്ഥിച്ചു. അതിനുശേഷം അവൾ അമ്മയുടെ കാലുതൊട്ട് വണങ്ങി..
മോളെ സൂക്ഷിച്ചു പോണേ.. ആദ്യത്തെ ദിവസം അല്ലെ താമസിച്ചു എത്തേണ്ട.. മോൾ ഇറങ്ങാൻ നോക്.
ശരി അമ്മെ എന്നാൽ ഞാൻ ഇറങ്ങട്ടെ..
അമ്മക്ക് ഒരു ഉമ്മയും കൊടുത്ത് ചോറും അടുത്ത് ബാഗിലെക് ഇട്ടു അവൾ പുറത്തേക്കു ഇറങ്ങി..
ദേവു പോകുന്നതും നോക്കി സരസ്വതി പടിവാതിലിൽ അങ്ങനെ നിന്നു.. പിന്നെ ഒരു നെടുവീർപ്പോടെ അകത്തേക്കു പോയി…
ഗേറ്റ് ന്റെ എവിടെ എത്തി തിരിഞ്ഞു നോക്കിയ ദേവു തന്നെ നോക്കി നിൽക്കുന്ന അമ്മയെ ആണ്..
അമ്മക്ക് എപ്പോഴും ഞാൻ കൊച്ചു കുട്ടിയന്ന വിചാരം ദേവു മനസ്സിൽ ഓർത്തു..
ഞാൻ ആരാണ് എന്നല്ലേ.. അങ്ങനെ വലിയ ആളൊന്നും അല്ലാട്ടോ.. എന്റെ പേര് ദേവു.. നേരത്തെ കണ്ടത് അമ്മ സരസ്വതി. അച്ഛൻ വാസു നേരത്തെ മരിച്ചു. ഇപ്പൊ ഞാനും അമ്മയും മാത്രം.. അച്ഛൻ ടാക്സി ഡ്രൈവർ ആയിരുന്നു.. ഞാൻ പ്ലസ് ടു വിനു പഠിക്കുമ്പോൾ അച്ഛൻ രാവിലെ ഒരു ഓട്ടം പോയതാ പിന്നെ വരുന്നത് അച്ഛന്റെ ചേതനയറ്റ ശരീരം ആയിരുന്നു..
അച്ഛനെയെയും അമ്മയുടെയും പ്രേമവിവാഹം ആയത്കൊണ്ട് ബന്ധുക്കൾ ആയിട്ട് ഒരു അടുപ്പവും ഉണ്ടായിരുന്നില്ല..
അച്ഛന്റെ മരണശേഷം ഒരു പോരാട്ടം തന്നെ ആയിരുന്നു അമ്മയുടെ. അടുത്തുള്ള വീടുകളിൽ ജോലിക് പോയി എന്നെ അമ്മ പഠിപ്പിച്ചു.. അമ്മയുടെ കഷ്ടപ്പാട് കണ്ടു പലപ്പോഴും ഞാൻ പറഞ്ഞു പഠിത്തം നിർത്താം.. എന്നിട്ട് എന്തെങ്കിലും ജോലിക് പോകാം.. അമ്മയുടെ ഈ കഷ്ടപ്പാട് കാണാൻ വയ്യ എന്നൊക്കെ..
പക്ഷെ അമ്മക്ക് ഒരു വാശി ആയിരുന്നു. എന്റെ ഗതി എന്റെ മോൾക് വരരുത്. എങ്ങനെയും ഒരു ജോലി നേടി എടുക്കണം എന്നു..
അതിനു വേണ്ടി ഞാനും കഷ്ടപ്പെട്ടു പഠിച്ചു.. വലിയ മാർക്ക് ഒന്നും ഇല്ലെങ്കിലും തറക്കേടില്ലാതെ എല്ലാം പാസ്സായി.. ഒരു അധ്യാപിക ആകണം എന്നുള്ള എന്റെ മോഹം ഇന്ന് പൂവണിയാൻ പോകുകയാണ്. അതിനാണ് അച്ഛന്റെയും അമ്മയുടെയും അനുഗ്രഹം വാങ്ങി രാവിലെ തന്നെ യാത്ര തിരിച്ചത്..
ഓടി ബസ്റ്റോപ്പിൽ എത്തിയപോഴേക്കും ബസ് വന്നു. നല്ല തിരക്കായിരുന്നു. അതിൽ കയറി. നല്ല ടെൻഷൻ ഉണ്ടായിരുന്നു, ആദ്യമായി തന്റെ സ്വപ്നം ആയ ടീച്ചർ ജോലിക്കു പോകുന്നു. അങ്ങനെ ആകും സ്കൂൾ, കുട്ടികൾ. ദേവൂന് ആകെ ഒരു സംബ്രമം ആയിരുന്നു മനസ് നിറയെ,
അങ്ങനെ എന്തൊക്കെയോ ആലോചിച്ചു നില്കുമ്പോൾ ആണ് പെട്ടന്നു ബസ് ബ്രേക്ക് പിടിച്ചത്,..ആലോചനയിൽ നിന്നും ഞെട്ടി ഉണർന്ന ദേവു എന്താണ് എന്നു നോക്കി..
പെട്ടന്നു ബസ്ന്റെ മുന്നിൽ നിന്ന കാറിന്റെ സൈഡിലേക് ഒരാൾ തെറിച്ചു വീണു.. വീണ ആളുടെ അടുത്തേക് വരുന്ന ആളിനെ കണ്ട് അവൾ സൂക്ഷിച്ചു നോക്കി..