😈Game of Demons 8 [Demon king]

Posted by

അവന്റെ വാക്കുകൾ അവിശ്വസിനീയമായി അഞ്ചു കേട്ടു. ആതിക്കും ആകെ ഞെട്ടൽ ആയി.

“”‘ അപ്പൊ… അപ്പൊ…ഏട്ടനും അവളെ ഇഷ്ടമാണോ…. എന്നെ ചതിക്കാൻ ഏട്ടന് എങ്ങനെ മനസ്സ് വന്നു. ””

അവൾ മനസ്സിൽ കരുതി. മുഖത്തെ സങ്കടം മറക്കാൻ അവൾ നന്നേ കഷ്ട്ടപ്പെട്ടു. അവരാരും കാണാതെ ചുരിതാറിന്റെ ഷാളിൽ ഈറനണിഞ്ഞ കണ്ണുകൾ തുടച്ചു.

 

മനു : ഏതായാലും ഈ വർഷം വേണ്ട… 2019 അത്ര നല്ല വർഷം അല്ല….

രാജീവ് : ശരിയാ… അടുത്ത വർഷം പോകാം…2020 യാത്ര പോകാൻ പറ്റിയ സമയം ആണെന്ന കാണിയാൻ പറഞ്ഞേ….

 

മനു : ഹമ്മ്…. 2019ൽ നമ്മുടെ പല പദ്ധതികളും പാളിപ്പോയിട്ടുണ്ട്…. അതൊക്കെ 2020ൽ നടത്തണം…..

സമീറ : അതൊക്കെ പോട്ടെ…. നീ ഇനി ബോക്സിങിലേക്ക് തിരിച്ചില്ലേ…..

 

മനു : ഏയ്‌…. ഈ സ്റ്റേജിൽ ചെകുത്താൻ കളിച്ച് മടുത്തടി…. ഇനി അച്ഛന്റെ ഷോപ്പ് റീ ഓപ്പൺ ചെയ്യണം… പിന്നെ സൗകര്യം പോലെ ഒരു ബോക്സിങ് സ്കൂളും തുടങ്ങണം….

 

രാജീവ് : സ്കൂളിന് എന്റെ പേര് വച്ചോ…. ബെസ്റ്റ് ആയിരിക്കും….

 

രൂപ : അതിന് ഏട്ടൻ തുടങ്ങാൻ പോകുന്നത് ബോക്സിങ് സ്കൂൾ ആണ്… അല്ലാതെ മൃഗ ശാല അല്ല….

രൂപ പറഞ്ഞത് കേട്ട് മനു പൊട്ടിച്ചിരിച്ചു.

മനു : നിന്റെ പേരൊക്കെ ഇട്ടാല് അത് എപ്പോ പൊട്ടിന്ന് പറഞ്ഞ പോരെ…. അല്ലെ ആതി….

മനു ആതിയെ നോക്കി പറഞ്ഞു.

ആതി : അ.. ആ…..

അവൾ അധികം സുഖമില്ലാത്ത ഒരു മറുപടി നൽകി.അഞ്ജുവിനെ പോലെ അവളും ആകെ ഡൾ ആയിരുന്നു.

മനു : എന്താ ചേച്ചിയും അനിയത്തിയും പതിവില്ലാത്ത സൈലന്റ് ആണല്ലോ….

മനു അവരെ നോക്കി പറഞ്ഞു.

സമീറ : ഞാനും വന്നപ്പോ മുതൽ ശ്രദ്ധിക്കുന്നതാ…. നീ ഇവരെ കുറിച്ചു പറഞ്ഞത് വച്ചു നോക്കുമ്പോൾ ആ ആൾക്കാരെ അല്ല ഇവർ….

അമ്മ : എന്താടി രണ്ടും മിണ്ടാതെ ഇരിക്കുന്നെ….

എല്ലാവരും അവരുടെ നേരെ ചോത്യം ഉയർത്തി.എന്ത് പറയണം എന്നറിയാതെ അവർ തല താഴ്ത്തി നിന്നു.

‘അമ്മ : രണ്ടിന്റെ നാവിൽ നാക്കില്ലേ…. എന്റെ മോളെ… എന്റെ ഓർമ വച്ച നാൾ മുതൽ അഞ്ചു മിണ്ടതിരുന്ന് വല്ലപ്പോഴും കണ്ടിട്ടുണ്ട്… പക്ഷെ ആതി ഒരാളോട് മിണ്ടതിരിക്കുന്നത് ആദ്യമായാണ്…

 

സമീറ : ആണോ ആതി…..

സമീറ അവളെ നോക്കി ചോതിച്ചു. പക്ഷെ അവരിൽ.രണ്ടുപേർക്കും ഉത്തരം ഇല്ലയിരുന്നു.

സമീറ : ഞാൻ വന്നത് ഇഷ്ട്ടമാവതെ ആണോ…..

Leave a Reply

Your email address will not be published. Required fields are marked *