😈Game of Demons 8 [Demon king]

Posted by

അയാളുടെ ആ വാക്കുകൾ പ്രിയകുങ്കയുടെ മനസ്സിൽ അസൂയ നിറച്ചു. കാരണം അവളും ഒരു സ്ത്രീ അല്ലെ….

 

പ്രിയങ്ക : അപ്പൊ ഞാൻ സുന്ദരി അല്ലെ…

 

അലി : ഹ ഹ ഹ ….. അതേ… ഒരുപാട്… പക്ഷെ താനെന്റെ അടിമയാകേണ്ടവൾ അല്ലല്ലോ…

 

പ്രിയങ്ക : വേണ്ടിവന്നാൽ അതും ആകും…

 

അലി : അതിന് ഞാൻ സമ്മദിക്കുമെന്നു തോന്നുന്നുണ്ടോ….

 

അവൾ അയാളുടെ മുഖത്തേക്ക് പ്രണയർദ്രമായ കണ്ണുകളോടെ നോക്കി.

 

അലി : തനിക്ക് വല്ല ആഗ്രഹവും ഉണ്ടോ…..ഞാനത് നടത്തിതരാം…..

പ്രിയങ്ക : എനിക്കാഗ്രഹങ്ങളൊന്നും ഇല്ല ഭായ്….. എപ്പോഴും കൂടെ ഉണ്ടായാൽ മതി.

 

അലി :അത് ആഗ്രഹമല്ലല്ലോ… ശരി… ഇനി വല്ല ആഗ്രഹവും തോന്നിയാൽ എന്നോട് പറയാൻ മടിക്കേണ്ട….

 

പ്രിയങ്ക : ഹമ്മ്….

 

അലി : ഇനി വേറൊരു കാര്യം കൂടി അറിയാനുണ്ട്…..

 

പ്രിയങ്ക : എന്താ ഭായ്….

അലി ; അതിന്റെയുത്തരം തന്റെ കയ്യിലല്ല…. ജോണിന്റെ കയ്യിലാ…

 

ആ പേര് കേട്ടതും പ്രിയങ്കയുടെ മനസ്സിൽ പ്രതികരത്തിന്റെയും പകയുടെയും തീച്ചൂള കത്തി.

 

പ്രിയങ്ക ;അയാളിൽ നിന്ന് എന്തറിയാൻ…..

അവൾ ദേഷ്യത്തോടെ ചോതിച്ചു.

 

അലി : നമ്മൾ കൊല്ലാൻ പോകുന്നവരും അവനുമായുള്ള ബന്ധം…

 

പ്രിയങ്ക ; ബന്ധമോ….

 

അലി ; അതേ…. അവനെ കാണാൻ തുടങ്ങിയിട്ട് വർഷം കുറെയായി… പക്ഷെ ഇതുവരെ അവനിൽ കാണാത്ത പെരുമാറ്റമാണ് ഇന്ന് ഞാൻ കണ്ടത്….

 

പ്രിയങ്ക : എന്ത്…

 

അലി : അറിയില്ല… ആ ഫോട്ടോ കണ്ടതും അവനാകെ മാറി….എന്തോ ഒരുതരം പേടിയും പകയും ഉള്ളപോലെ….

Leave a Reply

Your email address will not be published. Required fields are marked *