😈Game of Demons 8 [Demon king]

Posted by

അഞ്ചു : ഏയ്‌…. അതൊന്നും അല്ല….

അഞ്ചു കഷ്ടപ്പെട്ട് സമീറക്ക് മറുപടി നൽകി.

സമീറ: ദേ രണ്ടും ഇങ് നോക്കിക്കേ… നമ്മൾ ഇനി എന്നും കാണേണ്ടതാണ്… അതുകൊണ്ട് മര്യാദക്ക് മിണ്ടിയും പറഞ്ഞും ഇരുന്നോ….

സമീറ അവരെ നോക്കി തമാശ രൂപേണ പറഞ്ഞു.പക്ഷെ അതൊരു ഭീഷണി സ്വരമായണ് അവരുടെ കാതുകളിൽ കേട്ടത്.

സമീറ : നമ്മുടെ നാട് എത്ര പെട്ടന്നല്ലേ വളരുന്നെ….

മനു : ഹമ്മ്…. ഞാൻ വന്നപ്പോ ഇതെന്റെ നാടാണോ എന്ന് തോന്നിപ്പോയി… അത്രക്ക് മാറ്റം….

 

സമീറ : എന്നാലും ചില സ്ഥലം കാണുമ്പോൾ പഴയതൊക്കെ ഓർമ വരും. സ്കൂൾ , കോളേജ് …. കറങ്ങാൻ പോക്ക്…. ഹോ… അന്നൊക്കെ എന്ത് രസമായിരുന്നു അല്ലെ…..

 

മനു : ഹമ്മ്….

സമീറ : നിനക്കറിയോ… നീ പോയപ്പോ ഞാനും രജീവും ആദിയും ഒക്കെ എത്ര വിഷമിച്ചു എന്ന്…..

 

മനു : ഹമ്മ്….എനിക്കറിയാ സമീറ… ചില വിഷമങ്ങൾ നിന്നെയും ആദിയെയും രാജീവിനെയും എല്ലാം കുറച്ചു കാലത്തേക്ക് എന്നിൽ നിന്നും അകത്തി…

സമീറ : ആദിയുടെ മരണ ദിവസം ഞാൻ ഓടിപ്പാഞ്ഞു വന്നപ്പോ നിന്നെ ഒരുപാട് നോക്കി… ഒരു നോക്ക് കാണാൻ… പക്ഷെ അന്നും നീ ഓടി കളഞ്ഞല്ലോ….

അത് പറയുമ്പോൾ സമീറയുടെ ശബ്ദം ഇടറുന്നുണ്ടായിരുന്നു.

‘അമ്മ : പോട്ടെ മോളെ….. അതൊക്കെ ആലോചിച്ചാൽ പിന്നേം വിഷമമാകും…

സമീറ : ഹമ്മ്…. എന്നാലും അവസാനം ഇവനെ എന്റെ കയ്യിൽ കിട്ടിയല്ലോ….

സമീറ മനുവിനെ നോക്കി പുഞ്ചിരിച് പറഞ്ഞു. ആ വാക്കുകൾ അഞ്ജുവിന്റെ സിരകളിൽ ചൂട് പിടിപ്പിച്ചു.

‘അമ്മ : അല്ല മോളെ…. മോൾക്ക് കുട്ടികൾ ഒന്നുമില്ലേ…..

 

സമീറ : ഇത് വരെ ഇല്ല അമ്മേ…. ഇനി വേണം …..

പറയാൻ വന്ന വാക്കുകൾ മുഴുമിപ്പിക്കാതെ അവൾ നാണത്താൽ തല താഴ്ത്തി. അഞ്ചുവിന് തന്റെ എല്ലാ നിയന്ത്രണവും നഷ്ടമായി. അവൾ ഇരുന്നിടത്ത് നിന്ന് ചാടി എഴുന്നേറ്റു.

 

അഞ്ചു : എനിക്ക് സംസാരിക്കണം….

മനു : ആരോട്…..

 

അഞ്ചു : ഇവളോട്…..

 

മനു ; അഞ്ചു …. ചേച്ചിന്ന് വിളിയെടി…. എന്റെ പ്രായം ഉണ്ട്…

 

സമീറ : അങ്ങനെ നീ എന്നെ തള്ളയാക്കണ്ട… നീ പറ അഞ്ചു……

 

അഞ്ചു : ഇവിടെ വച്ചല്ല…. തനിച്ച്……

 

അതും പറഞ്ഞ് അവൾ ദേഷ്യത്തിൽ ആതിയുടെ മുറിയിലേക്ക് നടന്നു. പിന്നാലെ എന്തെന്ന് അറിയാതെ സമീറയും…

ഒട്ടും വയ്കാതെ ആതിയും എഴുന്നേറ്റു.

Leave a Reply

Your email address will not be published. Required fields are marked *