😈Game of Demons 8 [Demon king]

Posted by

 

രൂപ : ഇല്ലേട്ടാ…

 

രാജീവ്: ഞാൻ പോയ്നോക്കിട്ടു വരാ….

 

അതും പറഞ്ഞ് രാജീവ് അവളുടെ മുറിയിലേക്ക് പോയി.

രൂപ കൂടെ പോവനൊരുങ്ങിയതും അവളുടെ ഫോൺ ബെല്ലടിച്ചു. അതെടുത്ത് അവൾ പുറത്തേക്ക് പോയി.

……

 

രാജീവ് മുറിയിൽ കേറിച്ചെല്ലുമ്പോൾ അവിടെ ആതിയും ഇരിപ്പുണ്ടായിരുന്നു.

രാജീവ് : ആതി…..

 

ആതി : എന്താ ഏട്ടാ….

 

രാജീവ് : നീ കഴിച്ചോ…

 

ആതി ; ചേച്ചി വന്നില്ലല്ലോ…. അതോണ്ട്…

 

രാജീവ് ; നീ പോയി കഴിക്ക്‌…

 

ആതി : ക്ക് വേണ്ടെട്ടാ….. ചേച്ചി കഴിക്കാതെ ഇങ്ങനെ ഇരിക്കുമ്പോൾ ഞാനെങ്ങനെ കഴിക്കാ…..

 

രാജീവ് ; നീ താഴേക്ക് പൊയ്ക്കോ…. ചേച്ചിയെ ഞാൻ കൊണ്ടുവരാ…. ചെല്ല്….

 

ആതി മുറിയിന് വെളിയിൽ പോയി. അഞ്ചു ആകെ കരഞ്ഞു തളർന്നാണ് ഇരിക്കുന്നത്.

 

രാജീവ് ; മോളെ….

 

അവൾ അവന്റെ മുഖത്തേക്ക് നോക്കി.

 

അഞ്ചു : രാജിവെട്ടാ…. ഇന്റെ ഏട്ടൻ…..

 

ഇടറിയ ശബ്ദതാൽ അവൾ പറഞ്ഞു.

 

രാജീവ്: എന്താടി ഇത്‌…. ഇങ്ങനെ കിടന്ന അവൻ സഹിക്കോ….

Leave a Reply

Your email address will not be published. Required fields are marked *