😈Game of Demons 8 [Demon king]

Posted by

 

അഞ്ചു : ഞാൻ കാരണം ഏട്ടൻ വല്ലോം പറ്റോ…

 

രാജീവ് : ദേ പെണ്ണേ…. എന്റെ വായിന്ന് വല്ലോം കേൾക്കും ട്ടൊ…

അഞ്ചു : ഏട്ടനെ വിളിച്ചിട്ട് കിട്ടുന്നുമില്ല…

 

രാജീവ് : എടി പെണ്ണേ അവിടെ റെയ്ഞ്ച് ഉണ്ടാവില്ല….

അഞ്ചു : നിക്ക് പേടിയാവണു….

രാജീവ് : ആഹ്…. ഇങ്ങനെ പോയ അവൻ എന്നെ കൊല്ലും……

 

അഞ്ചു ; എന്തിന്….

 

രാജീവ് : എന്റെ അഞ്ചുനേ നോക്കാൻ ഏല്പിച്ചിട്ട് പറ്റിനിക്കിട്ടില്ലേടാ തെണ്ടിന്ന് പറഞ്ഞിട്ട്….

 

അവൻ അവളെ ചിരിപ്പിക്കാൻ പറഞ്ഞു. എന്നാൽ അവളൊരു സുഖമില്ലാത്ത ചിരിയാണ് ചിരിച്ചത്.

 

രാജീവ് : ദേ…. അളിയനെ കൊണ്ട് ചീത്ത പറയിപ്പിക്കാതെ പോയി കഴിച്ചേ….

 

അഞ്ചു : നിക്ക് വേണ്ട….

 

രാജീവ് : ആഹ്….. ബെസ്റ്റ്…. അവനും രാവിലെ മുതൽ ഒന്നും കഴിച്ചിട്ടില്ലാത്രേ…..

 

അത് കേട്ടപ്പോ കിടന്നിടത്തുനിന്ന് അവൾ ചെടി എഴുന്നേറ്റു.

 

അഞ്ചു : കഴിച്ചില്ലേ…. അതെന്താ…

 

രാജീവ് : അവൻ കഴിക്കാത്തതിന് നീ എന്തിനാ പെണ്ണേ വിഷമിക്കണേ….

അഞ്ചു: പിന്നെ വിഷമിക്കാതെ…. ഇന്റെ ഏട്ടൻ വിശന്നിരുന്നാ ഞാൻ സന്തോഷിക്കണോ…

രാജീവ്: ഹോ…. നമിച്ചു…. എന്റെ പൊന്ന് അഞ്ചു….
അവൻ നല്ല ബിരിയാണിയും തട്ടി കുമ്പയും വീർപ്പിച്ച് നടക്കുന്നുണ്ടാവും…. ഞാൻ ചുമ്മാ പറഞ്ഞതാ….

Leave a Reply

Your email address will not be published. Required fields are marked *