😈Game of Demons 8 [Demon king]

Posted by

മനു : ഡീ നീ എങ്ങോട്ടാ….

 

ആതി : ഞാൻ അവിടേക്ക്…..

 

മനു : അവർ സ്വകാര്യം പറയാൻ പോയതാ… നീ ഇവിടെ ഇരി….

ആതി : നിക്ക് മനസ്സില്ല…. ഞാനും കൂടി അറിയേണ്ട കാര്യമാ അത്……

ആതി ദേഷ്യത്തോടെ മനുവിനോട് പറഞ്ഞു അമ്മയും മനുവും രൂപയും എന്താ കാര്യമെന്ന് അറിയാതെ അവളെ നോക്കി..രാജീവ് ഒന്നും മിണ്ടാതെ തല താഴ്ത്തി ഇരുന്നു.

 

മനു ; എന്താടി….സീരിയസ് പ്രശനം ആണോ….

 

ആതി : എന്നെകൊണ്ടൊന്നും പറയിപ്പിക്കണ്ടാ…. ഓരോന്ന് ഒപ്പിച്ചു വച്ചിട്ട്…. ഹും….

ആതി ദേഷ്യത്തിൽ ഉള്ളിലേക്ക് പോയി. അവർ മൂന്ന്പേരും എന്താ കാര്യമെന്ന് അറിയാതെ വായും പൊളിച്ചിരുന്നു.

സമീറ ഉള്ളിൽ കയറിയതും പിന്നാലെ വന്ന ആതി വാതിൽ അടച്ചു. അഞ്ചു തിരിഞ്ഞു നിൽക്കുകയാണ്.

 

സമീറ : അഞ്ചു…..

 

 

അവൾ പതിയെ തിരിഞ്ഞു നോക്കി. ആ കണ്ണുകൾ മുഴുവനായും ഈറൻ അണിഞ്ഞിരുന്നു.

 

സമീറ : എന്താ അഞ്ചു ഇത്‌…… നീ എന്തിനാ കരയുന്നത്….

മറുപടി ഒന്നും പറയാതെ അവൾ നേരെ സമീറയുടെ കാലിൽ വീണു. ആ കാലിൽ കിടന്ന് പൊട്ടികരയാൻ തുടങ്ങി. അവളുടെ ചുടുകണ്ണീർ ആ പദത്തിൽ വീഴുമ്പോൾ സമീറയുടെ നെഞ്ചം നീറുകയായിരുന്നു.

സമീറ: അയ്യോ… എന്താ കുട്ടി ഈ കാണിക്കുന്നെ…..

 

അഞ്ചു : ചേച്ചി….. ചേച്ചിയും ഒരു സ്ത്രീ അല്ലെ…. എന്റെ ജീവിതം നശിപ്പിക്കരുത് ……

Leave a Reply

Your email address will not be published. Required fields are marked *