രാജീവ് ; നീ വിട്ടോ….ഞാൻ അളിയനെ ഒന്ന് വിളിക്കട്ടെ…..
അഞ്ചു.: ഹമ്മ്…..
അഞ്ചു താഴേക്ക് പോയി അപ്പോൾ തന്നെ രൂപ മുകളിലേക്ക് വന്നു.
രൂപ : രാജിവെട്ടാ….
രാജീവ്: ഹമ്മ്….
രൂപ : ഓഫീസിൽ നിന്ന് സാന്ദ്ര വിളിച്ചിരുന്നു…
രാജീവ് : സാദ്ര്യയൊ…. അതെന്താ പതിവില്ലാതെ….
രൂപ: ആ പ്രിയയില്ലേ….
രാജീവ് : ഏത് പ്രിയ….
രൂപ; ഓഹ്… അന്ന് മനുവേട്ടനെ ഡേറ്റിന് വിളിച് അഞ്ജുവുമായി കലിപ്പിലായവൾ…
രാജീവ്: ആഹ്…. ഇപ്പൊ പിടികിട്ടി….
രൂപ: അവളെ ആരോ കിട്ട്ണാപ്പ് ചെയ്തതെന്ന്….
അത് കേട്ടപ്പോൾ രാജീവ് ശരിക്കും ഞെട്ടി. പക്ഷെ വെളിയിൽ കാണിച്ചില്ല.
രാജീവ് : ആര്..
രൂപ : അറിയില്ല…
രാജീവ് : വേറെന്താ പറഞ്ഞേ..
രൂപ : രാവിലെ അവളുടെ റൂം തുറന്നു കിടക്കുന്നത് കണ്ടത്രേ….പിന്നെ സെക്യൂരിറ്റിയെയും കാണാനില്ല…cctv യും താനേ ഓഫ് ആയിപ്പോയി.
രാജീവ് : ഹമ്മ്…. നീ കഴിക്കാൻ പൊക്കോ…. ഞാൻ വന്നോളാ…
രൂപ : ആഹ്….