😈Game of Demons 8 [Demon king]

Posted by

അഞ്ചു എങ്ങലടിച്ചു കരയാൻ തുടങ്ങി.സമീറ ആതിയുടെ മുഖത്തേക്ക് നോക്കി അവളുടെ കണ്ണും നിറഞ്ഞൊഴുകുകയാണ്.

 

സമീറ: നിങ്ങൾക്ക് എന്താ മക്കളെ പറ്റി…. അയ്യേ…എഴുന്നേറ്റെ…..

അവൾ അഞ്ജുവിനെ പിടിച് എഴുന്നേൽപ്പിച്ചു. കണ്ണിൽ നിന്നും അവളുടെ വിഷമം ധാരയായി ഒഴുകുന്നുണ്ട്.

സമീറ : ആതി…. എന്താ ചേച്ചിക്ക് പറ്റിയെ….

 

ആതി : ചേച്ചിക്കല്ല…. നിനക്കാ പറ്റിയെ….. എന്റെ ഏട്ടനെ തട്ടിയെടുത്ത കൊല്ലും ഞാൻ….എന്നിട്ട് ഞാനും ചാവും

ആതി ദേഷ്യത്തിൽ അവൾക്ക് നേരെ ചീറി.

 

സമീറ : ഇതെന്താ കർത്താവേ ഇവിടെ നടക്കുന്നെ…. തട്ടിയെടുക്കേ…..

 

അഞ്ചു : ചേച്ചി ഒന്നും പറയണ്ട…. രാജേവേട്ടൻ എല്ലാം പറഞ്ഞു….

 

സമീറ : അവൻ എന്ത് പറഞ്ഞു…..

 

അഞ്ചു : ചേച്ചിയും ഏട്ടനും പ്രേമത്തിൽ ആയിരുന്നിന്നും ചേച്ചി ഏട്ടന് വേണ്ടി കാത്തിരിക്കായിരുന്നുന്നും ഇനി ഇവിടെ ആണ് താമസം എന്നൊക്കെ പറഞ്ഞു…..

 

അവലിടെ മറുപടി സമീറയുടെ ചുണ്ടിൽ ഒരു ചിരി ഉണർത്തി.

 

സമീറ : ആഹ്…. അതിന്….

 

അഞ്ചു : അതിനോ….. നിക്ക് ഇന്റെ ഏട്ടനെ വിട്ടുതരാൻ ഒക്കത്തില്ല…..

സമീറ: ആഹ്….എനിക്കൊന്നു ആലോചിക്കണം….

 

ആതി : നീ ഒന്നും ആലോചിക്കേണ്ട…. ഇപ്പൊ ഇറങ്ങണം ഇവിടുന്ന്…..

ആതി വീണ്ടും ചൂടായി

സമീറ : ഡീ… പെണ്ണേ…. മര്യാദക്ക് സംസാരിച്ചില്ലെങ്കിൽ ഒറ്റ ചവിട്ട് തരും….

സമീറ സ്വരം കടുപ്പിച്ചുപറഞ്ഞു.

ആതി: ഇന്നേ കൊന്നോ… ന്നാലും ഇന്റെ ചേച്ചീന്റെ ജീവിതം നശിപ്പിക്കാൻ ഞാൻ സമ്മതിക്കില്ല…..

ആതി അതേ സ്വരത്തിൽ തിരിച്ചടിച്ചു.ആ മുഖം കണ്ണുനീർ ഒഴുകി വാശി പിടിക്കുന്ന ഒരു ചെറിയകുട്ടിയുടെ പോലെ ചുവന്നിരുന്നു.അത് കാണുമ്പോൾ ദേഷ്യത്തെക്കാൾ കൂടുതൽ ചിരിയാണ് സമീറക്ക് വന്നത്.

സമീറ : എന്റെ മനുവിനെ വിട്ട് അങ്ങനെ പോകാൻ പറ്റോ….. അവൻ പറയട്ടേ…. ഞാൻ പൊയ്ക്കോളാം…..

ആതി: അതൊന്നും പറ്റില്ല… ഏട്ടൻ സമ്മദിച്ചാലും ഇല്ലേലും ഇവിടുന്ന് പൊക്കോ…..

Leave a Reply

Your email address will not be published. Required fields are marked *