😈Game of Demons 8 [Demon king]

Posted by

 

സമീറ : അവിടിരിക്കട….. നീ അല്ലെ എന്നെ വിളിച്ചു വരുത്തിയത്….

 

മുങ്ങാൻ നോക്കിയ രാജീവിനെ അവൾ പിടിച്ചിരുത്തി.

 

ആതി : ഓഹോ…. അപ്പൊ ഏട്ടനും ഞങ്ങളെ ചതിക്കായിരുന്നു അല്ലെ…….

ആതി ദേഷ്യത്തിൽ രാജീവിനെ നോക്കി പറഞ്ഞു.

മനു : ആര് ആരെ ചതിച്ചുന്ന പറയുന്നേ…..

 

സമീറ : എന്നെകൊണ്ടൊന്നും പറയിപ്പിക്കണ്ടാ… നീയല്ലേ എന്നോട് പറഞ്ഞേ നമ്മളൊക്കെ ഒരേ ഫാമിലി ആണെന്ന്….

 

മനു :ആഹ്…. അതങ്ങനെ തന്നല്ലേ…..

 

അഞ്ചു : നടക്കില്ല….. ന്നാലും ഇന്റെ മുഖത്ത് നോക്കി അങ്ങനെ പറയാൻ ഏട്ടന് എങ്ങനെ മനസ്സ് വന്നു….

അഞ്ചു അവനെ ദഹിപ്പിക്കുന്ന നോട്ടം നോക്കി പറഞ്ഞു.

മനു : എന്താ ഇവൾക്ക് പറ്റിയെ…..

 

സമീറ : അവൾക്ക് വട്ട്….

 

മനു : ദേ സമീറ….എന്റെ വായിന്ന് വല്ലോം കേൾക്കും ട്ടോ……

 

മനു അവൾക്ക് നേരെ ചൂടായി.

സമീറ : അപ്പൊ…..അപ്പൊ …എന്നെക്കാളും വലുതാണോ നിനക്കിവൾ

മനു ; നിനക്കെന്താ സംശയം …. ഈ ലോകത്ത് ആരെക്കാളും എനിക്ക് വലുതാണ് എന്റെ അഞ്ചു.

 

അവന്റെ വാക്കുകൾ അഞ്ജുവിന്റെയും അതിയുടേടും ഉള്ളിൽ സന്തോഷത്തിന്റെ കുളിർമഴ പെയ്യിച്ചു. അഞ്ചു ഓടിപ്പോയി മനുവിനെ മുറുക്കെ പുൽകി.അവലിടെ കണ്ണിൽ ഇത്ര നേരം അനുഭവിച്ച സംഘടത്തിന്റെയും സമാധാനത്തിന്റെയും തീച്ചൂള മനുവിന്റെ നെഞ്ചിൽ കുതിർന്നു.

 

ആതി : കേട്ടല്ലോ നീ…. ഇനി ഇറങ്ങടി വെളിയിൽ…..

ആതി പുറത്തേക്ക് കൈചൂണ്ടി അലറി.
സമീറ ദേഷ്യത്തിൽ രാജീവിനെ നോക്കി… അവനും അതേ മുഖഭാവത്തോടെ അവളെ നോക്കി. രണ്ടിന്റെയും മുഖത്ത് ഗൗരവം. അവന്റെ ചുണ്ടിൽ ചെറുതായി ചിരി വിടർന്നു. അവളുടെയും. ആ ചിരി ഒരു പൊട്ടിച്ചിരിയായി. സമീറ ആ സോഫയിൽ വീണ് പൊട്ടിച്ചിരിക്കാൻ തുടങ്ങി. രാജീവിന്റെ സ്ഥിതിയും മറിച്ചല്ല….അവിടുള്ളവർ എന്താ കാര്യമെന്ന് അറിയാതെ അവരെ നോക്കി നിന്നു.

മനു : എന്തിനാടി ചിരിക്കുന്നെ……

 

സമീറ : ഹ ഹ ഹ ഹ …. രണ്ടിന്റേം മുഖം കണ്ടാൽ ചിരിക്കാതെങ്ങനെയാ….. ഹ ഹ ഹ ഹ ….

Leave a Reply

Your email address will not be published. Required fields are marked *