😈Game of Demons 8 [Demon king]

Posted by

മനു : എന്റെ പൊന്ന് ആതി…. അത് ആ raw അല്ല…. ഇത് R.A.W ……Research and Analysis Wing

ആതി : ഓഹ്…. അങ്ങനെ ഒരു സാധനം ഉണ്ടല്ലേ…..

 

മനു : എന്റെ കൃഷ്ണ…. ഇതിനെയണോ ഞാൻ മെഡിസിന് ചേർക്കാൻ പോണേ….

മനു മുകളിലേക്ക് നോക്കി തൊഴുതു.

 

സമീറ : എന്നാലും മനു…. നീ ഭാഗ്യവാൻ ആണെടാ…. അതുങ്ങളുടെ സ്നേഹം കണ്ടോ…. ശരിക്കും നിനക്ക് ഒരു അനിയത്തി ഉണ്ടായത് പോലെ ഉണ്ട് ആതിയെ കാണാൻ…. എന്നെ കൊന്നില്ലന്നെ ഉള്ളു…..

 

മനു ; പോലെ അല്ലെടി….. അവളെന്റെ സ്വന്തമാ….

 

സമീറ : ഹമ്മ്…. പിന്നെ ദേ ആ നെഞ്ചിൽ ഒട്ടിപിടിച്ചു കിടക്കുന്ന സാധനം എന്തൊരു കരചിലായിരുന്നുന്ന് അറിയോ…. ഹോ… എന്റെ നെഞ്ചോക്കെ നീറി പുകഞ്ഞു.

അത് കേട്ട് അഞ്ചു നാണത്താൽ അവന്റെ നെഞ്ചിൽ മുഖം അമർത്തി.

 

രാജീവ്: ഹോ….പെണ്ണിന്റെ നാണം കണ്ടില്ലേ…..ഒരു തല്ലുണ്ടാവും എന്നാ പ്രതീക്ഷിച്ചേ….. ഹ ഹ ഹ ഹ …..

 

രാജീവ് സംസാരിച്ചതും അഞ്ജുവിന്റെയും ആതിയുടേയും ദൃഷ്ടി അവനു നേരെ ഉയർന്നു. അവൾ മനുവിന്റെ നെഞ്ചിൽ നിന്നും പിടിവിട്ടു. എന്നിട്ട് ആതിയെ നോക്കി.

 

അഞ്ചു : ആതി……..

 

ആതി : ചേച്ചി….

 

അഞ്ചു : അറ്റാക്ക്…………..

 

അവർ രണ്ടുപേർ രാജീവിന് നേരെ ഓടി… അപകടം മണത്ത രാജീവ് പുറത്തേക്ക് ഓടാൻ തുനിഞ്ഞതും ആതി വട്ടം ചാടി അവനെ തടുത്തു.

Leave a Reply

Your email address will not be published. Required fields are marked *