😈Game of Demons 8 [Demon king]

Posted by

‘”” ഡാ മനു……… ‘””””‘

അവളുടെ സുന്ദരമായ ശബ്ദതാൽ അവന്റെ പേര് വിളിച്ചുകൊണ്ട് അവൾ മനുവിനെ ഓടിപ്പോയി കെട്ടിപിടിച്ചു. ഈ പ്രവർത്തി അഞ്ചുവിനെയും ആതിയെയും ഒരു പോലെ ഞെട്ടിച്ചു.

 

തുടർന്ന് വായിക്കുക….

 

 

മനു : എടി പിടി വിട്…..

“” ഒന്ന് പോടാ….. എത്ര വർഷമായി കണ്ടിട്ട്….’””

അവൾ മനുവിനെ അമർത്തി കെട്ടിപിടിച്ചു. തന്റെ ഭർത്താവിന്റെ കരുത്തറ്റ നെഞ്ചിൽ ഒരു പെണ്ണിന്റെ മാറിടം അമരുന്നത് അഞ്ചുവിന് വളരെയധികം കോപം ഉണർത്തി.

മനു : എന്റെ പൊന്ന് സമീറ… നീ ഒന്ന് പിടിവിട്….. ശ്വാസം കിട്ടുന്നില്ല…..

‘””‘ ഞാൻ എത്രതവണ വിളിച്ചട…. ഒന്ന് ഫോൺ എടുത്താൽ എന്താ….. ‘””‘

 

മനു : ഞാൻ കുറച്ച് തിരക്കായിരുന്നു…..

അവൾ അവനിൽ നിന്നും പിടിവിട്ടു. മനു നേരെ അഞ്ജുവിനെ നോക്കി അവളുടെ മുഖത്ത് ദേഷ്യവും പ്രൊസസിവ്നെസ്സും നിറഞ്ഞു നിന്നിരുന്നു.

മനു : ഡീ അഞ്ചു…. ഇത്‌ സമീറ…. എന്റെ ഫ്രണ്ട് ആണ്……

അഞ്ചു അവളെ നോക്കി ഒരു സുഖമില്ലാത്ത ചിരി ചിരിച്ചു.

‘””” ഇതാണല്ലേ നിന്റെ ഭാര്യ….. നല്ല സുന്ദരി ആണ് ട്ടോ….. ‘””

മനു : ആഹ്…. എന്റെ സെലക്ഷൻ അല്ലെ……

‘”” എന്നാലും എന്റെ പൊന്ന് മനു….. നീ എവടെ ആയിരുന്നടാ….. എത്ര വർമായി നിന്റെയൊരു കാളിനുവേണ്ടി വെയ്റ്റ് ചെയ്യുന്നു…. എന്നിട്ട് വിളിച്ചതോ…. കല്യാണം വിളിക്കാൻ… ദുഷ്ട്ടാ…. ‘””

 

മനു : എന്നിട്ട് നീ വന്നതോ…. എടി പോത്തെ കല്യാണത്തിന് 2 ദിവസം മുമ്പ് വരാൻ പറഞ്ഞാൽ കല്യാണം കഴിഞ്ഞ് ഒരു ആഴ്ച്ച കഴിഞ്ഞാണോ വരാ…..

”’ എന്താടാ ചെയ്യാ…. എന്റെ ജോലി അതായിപ്പോയില്ലേ….. ‘”””

മനു : ഹമ്മ്….

അപ്പോഴേക്കും ചായയുമായി ‘അമ്മ വന്നു.

മനു : രാധമ്മേ….. ദേ ഇതാണ് സമീറ… എന്റെ ഫ്രണ്ട് ആണ്….

 

രാധമ്മ അവളെ നോക്കി ചിരിച്ചു അവൾ തിരിച്ചും

സമീറ: ഇതെന്താ അമ്മേ ഈ നേരത്ത്‌ചായ….

 

‘അമ്മ : ഇത് രാജീവിനാ മോളെ…. ഇവന് ഇപ്പൊ ചായ വേണമെന്ന്…..

 

അവൾ രാജീവിനെ നോക്കി…

സമീറ : ഒരു മാറ്റവും ഇല്ലല്ലോടാ നിനക്ക്…..

Leave a Reply

Your email address will not be published. Required fields are marked *