😈Game of Demons 8 [Demon king]

Posted by

 

അവൾ ആതിയുടെ കവിളിൽ സ്നേഹത്തോടെ പിച്ചിയിട്ട് പറഞ്ഞു.

 

ആതി: അപ്പൊ ചേച്ചി ഇനിയെന്നെ മറക്കില്ലല്ലേ….

 

സമീറ : മറക്കെ…. നിന്നെ ഒക്കെ മറക്കാൻ ഞാൻ വല്ല കോമായിലും പോകേണ്ടി വരും….

അവളുടെ വാക്കുകൾ കേട്ട് ആതി കുണുങ്ങി ചിരിച്ചു.

സമീറ : നിന്റെ ഏട്ടൻ മരയോന്തിന്റെ കയ്യിൽ എന്റെ നമ്പർ ഉണ്ട്… അത് വാങ്ങി ഇടക്ക് എന്നെ വിളിക്കണം ട്ടോ…..

 

ആതി ; ഹമ്മ്…..

സമീറ : നീ മനുവിനെ കാണുന്ന പോലെ എന്നേം കണ്ടോ…. സ്വന്തം ചേച്ചിയായി കരുതിക്കോട്ടോ….

 

ആതി : അതങ്ങനെ തന്നല്ലേ….

 

സമീറ : ഹമ്മ്… ഡീ അഞ്ചു… നിന്നോട് കൂടിയാ പറഞ്ഞേ…..

 

അവൾ അഞ്ജുവിനെ നോക്കി പറഞ്ഞു.

 

അഞ്ചു : അത് പ്രത്യേകം പറയണോ ചേച്ചി…..

 

സമീറ : എന്നാലേ…. സമയമായി… കുറച്ചു നേരം ഇരുന്നിട്ട് പോകാൻ കേറിയതാ…. ഇന്ന് തന്നെ തറവാട്ടിൽ പോണം… ട്രെയിൻ ബുക്ക് ചെയ്താണ് വന്നേ….

അത് കേട്ടപ്പോ ആതിക്കും അഞ്ജുവിനും ആകെ വിഷമമായി.

അഞ്ചു : അയ്യോ… ഇത്ര പെട്ടെന്ന് പൂവാണോ….

 

ആതി : ചേച്ചി…. ഇന്ന് വേണ്ട… നാളെപോവ…. പ്ലീസ്….

ആതി സമീറയുടെ കയ്യിൽ പിടിച് കൊഞ്ചി.

 

സമീറ : പോകാൻ ആഗ്രഹം ഇല്ലാഞ്ഞിട്ടല്ല മോളെ….. പോയേ പറ്റു… അതാണ്… കുറച്ചു സമയമേ ഇവിടെ നിന്നള്ളു… പക്ഷെ പോകുമ്പോൾ മനസ്സിന് വല്ലാത്ത വിഷമം ആണ്…. നിങ്ങളെ വിട്ട് പോകുന്നതിന്…

 

ആതി : എന്നാ കുറച്ചു ദിവസം കഴിഞ്ഞു പോവാ ചേച്ചി…. ഞാനാണെങ്കിൽ കൊറേ വഴക്കുണ്ടാക്കി… നിക്ക് എന്തോ പോലെ തോന്നാ…..

സമീറ അവളുടെ തലയിൽ സ്നേഹത്തോടെ തലോടി. ആ മുഖം ആകെ വാടിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *