😈Game of Demons 8 [Demon king]

Posted by

രാജീവ് ; നിനക്കുള്ള ചായേം പരിപ്പുവടേം ഞാൻ രാത്രി തരുന്നുണ്ട്….

 

അതും പറഞ്ഞ് ഒരു കള്ളച്ചിരിയും ചിരിച് അവൻ പുറത്തോട്ട് പോയി.

സമീറ : എന്നാ ഇനി വൈകിക്കുന്നില്ല…. ഞാൻ പോവാ…..

 

‘അമ്മ : പോയിട്ട് വരാന്ന് പറ മോളെ…..

 

സമീറ : ആഹ്…. എന്ന പോയിട്ട് വരാ അമ്മേ…. ബൈ ബൈ….. ഞാൻ എല്ലാരേം ഒരുപാട് മിസ്സ്‌ചെയ്യും ട്ടോ…..

 

‘അമ്മ : ഞങ്ങളും… പിന്നെ വെല്യമ്മച്ചിയോട് അന്വേഷണം പറയണം ട്ടോ….

 

സമീറ: ആഹ്…. പറയാ ‘അമ്മേ….

അവൾ ബാഗ് എടുക്കാൻ പോയതും മനു അതെടുത്ത് മുന്നിൽ നടന്നു. പോകും മുമ്പ് അവൾ അഞ്ജുവിനെ ഒരു നോക്ക് നോക്കി. സമീറയുടെ കണ്ണുകൾ ഈറൻ അണിഞ്ഞിരുന്നു…..
⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐

 

പ്രിയങ്ക : ഭായ്…..

 

അലി : ഹമ്മ്……

 

പ്രിയങ്ക : അയാൾ വന്നിട്ടുണ്ട്….

 

അലി : ആഹ്…. വന്നോ… എന്നാ ഇങ്ങോട്ട് കൊണ്ടുവാ…..

പുറത്തുനിന്ന് ഒരു കറുത്ത ജുബ്ബ ധരിച്ച ഒരാൾ ഉള്ളിലേക്ക് വന്നു. അലിയും ജോണും അവനെ അടിമുടിയൊന്ന് നോക്കി. കണ്ണിനു ചുറ്റും കറുപ്പ് നിറഞ്ഞിരിക്കുന്നു. എപ്പോഴും മുറുക്കാൻ ഉപയോഗിക്കുന്നവൻ ആണെന്ന് ചുണ്ട് കണ്ടാൽ അറിയാം… തലയിൽ കുറ്റി മുടിയാണ്. 5 അടിയെ പോക്കമുള്ളു. എന്നാലും കരുത്തുറ്റ ശരീരം ആണ്.

 

അലി : രാജു….. അല്ലെ…..

‘”” അതേ ഭായ്….’””

അയാൾ ബഹുമാന പൂർവം മറുപടി നൽകി.

 

അലി : ഇത്രനാൾ ഒളിവിൽ ആയിരുന്നോ….

 

രാജു : അല്ല ഭായ്…. ഞാൻ മംഗല പുരത്ത് ആയിരുന്നു…. ഭായ് എന്നെ അന്വേഷിച്ചു എന്നറിഞ്ഞാൽ ഞാൻ തന്നെ വന്നേനെ….

 

അലി :മംഗലാപുരത്ത് എന്താ പണി….

രാജു : ഭായ് ഞാനവിടെ അമീർ ഭായ് പറഞ്ഞാണ് പോയത്… സ്കൂളിലും കോളേജിലും ടൂറിന് വന്നവർക്കും രഹസ്യമായി മയക്കുമരുന്ന് സപ്ലൈ ചെയ്യാൻ…ഒരു 2 മാസത്തേക്ക്….

Leave a Reply

Your email address will not be published. Required fields are marked *