😈Game of Demons 8 [Demon king]

Posted by

അയാൾ തല ചൊരിഞ്ഞുകൊണ്ട് പറഞ്ഞു.

 

അലി : ഹ ഹ ഹ …… അങ്ങനെ ഒരു ഉരുപ്പടി ആണോ…. വെറുതെയല്ല അവന്മാർ ചാടിയത്…. ബാക്കി പറ……

 

രാജു ; അന്ന് ഞാനും ഞങ്ങളുടെ ആൾക്കാരും അവനെ പൊക്കി സ്റ്റേജിൽ കേറ്റി…. ആ പെണ്ണ് നന്നായി കരയുന്നുണ്ടായിരുന്നു… കൂടാതെ ആ പയ്യൻ ആദ്യ റൗണ്ടിൽ നന്നായി വാങ്ങി….

 

ജോണ് ; ഹമ്മ്….. ബാക്കി അറിയാം…. രണ്ടാം റൗണ്ടിൽ ചെകുത്താൻ വന്നു അല്ലെ ….

രാജു : ശരിയാണ്….. ആ മുഖം…. ആ ചിരി….. അത് ആരും മറക്കില്ല….. അത്രക്ക് ഭയാനകം ആയിരുന്നു. …. അവൻ എത്ര നിസ്സാരമായാണ് റോണി ഭായിയെ വീഴ്‍തെന്ന് അറിയോ….

 

അലി : അറിയാം…. ബാക്കി പറ…..

 

രാജു: അത് കഴിഞ്ഞ് ഞങ്ങൾ റോണി ഭായിയെ ഹോസ്പിറ്റലിൽ എത്തിച്ചു…കൂടാതെ അയാൾക്കിനി ബോക്സിങ് പോയിട്ട് ഒന്നു എണീറ്റ് നിൽക്കാൻ പോലും പറ്റില്ല എന്ന് പറഞ്ഞു.
അന്ന് അവനെ കൊല്ലാതെ വിടില്ല എന്നൊക്കെ രാഹുൽ ഭായ് പറയുന്നുണ്ടായിരുന്നു….

 

അലി : എന്നിട്ട്…. അവനെ കൊല്ലാൻ വേറെ വല്ല പ്ലാനും ഇട്ടോ…..

 

രാജു : അറിയില്ല ഭായ്…. പക്ഷെ അന്ന് അമീർ ഭായ് ഞങ്ങളുടെ ഗോടൗണിന്റെ അടുത്തുള്ള കാട്ടിൽ കുറച്ചു ഡെഡ് ബോഡി ഉണ്ടെന്നും അത് അവിടുന്ന് ഒഴിവാക്കാനും പറഞ്ഞു. ഞങ്ങൾക്ക് അത് സ്വഭാവികമായാണ് തോന്നിയത്….. പക്ഷെ….

 

ജോണ് : അതരുടെ ബോഡി ആയിരുന്നു…..

 

ജോണ് വളരെ അഖാംഷയിൽ ചോതിച്ചു.

 

രാജു. : ഇതിന് മുമ്പും ഇതുപോലെ അമീർ ഭായ് കൊന്നുകഴിഞ്ഞാൽ ബോഡി ക്ലിയർ ചെയ്യാൻ പറയുമായിരുന്നു…. പക്ഷെ ആ ബോഡികൾ കണ്ട് ഞാൻ ശരിക്കും ഞെട്ടി. ജഗ്ഗു ഭായും അയാളുടെ കൂട്ടാളികളും…..

Leave a Reply

Your email address will not be published. Required fields are marked *