അലി : ജോണ്……
ജോണ് :ഭായ്…?
അലി : നീ പറഞ്ഞ പോലെ അവൻ കുറുക്കൻ അല്ലാ….. സിംഹം ആണ്…. ശക്തനായ സിംഹം….വിവേകം കുറഞ്ഞ സിംഹം….
അലിയും ജോണും പരസ്പ്പരം നോക്കി ചിരിച്ചു.
⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐
രാജീവ്: ഇന്ന് എന്ത് രസമായിരുന്നു അല്ലെ അളിയാ….
മനു: പിന്നെ….ഇപ്പോഴത്തെ മുളകിന് നല്ല രുചി ആണല്ലോ….
രാജീവ്; അതല്ല കോപ്പേ…. അവരുടെ തെറ്റുധാരണ ആണ് ഉദ്ദേശിച്ചത്….
മനു: ഹമ്മ്.. അവർ നിന്നെ ഒന്നും ചെയ്തില്ലെങ്കിൽ ഞാൻ നിന്നെ കൊന്നേനെ…
രാജീവ്: സോറി ഡാ.. .ഞാൻ വെറുതെ തമാശക്ക്……
മനു ; രാജീവേ….താമശ എനിക്കിഷ്ടമാണ്… പക്ഷെ ഒരാളെ കാരയിച്ചിട്ടുള്ള തമാശ അത്ര സുഖമുള്ള കാര്യമല്ല….
മനു അവനെ രൂക്ഷമായി നോക്കി പറഞ്ഞു. രാജീവിന്റെ തല താഴ്ന്നു പോയി…
രാജീവ് : സോറി ഡാ…. ഞാൻ അവർ കരയാൻ വേണ്ടി ചെയ്തതല്ല….വെറുതെ ടെൻഷൻ അടിപ്പിക്കാൻ ചെയ്തതാ…. പക്ഷെ…
മനു : എടാ…. അഞ്ജുവും ആതിയും എന്നെ എത്രത്തോളം സ്നേഹിക്കുന്നുണ്ട് എന്ന് നിനക്ക് അറിയില്ലേ…. അവർ ഇങ്ങനെയൊരു കാര്യം കേട്ടാൽ സഹിക്കോട….
രാജീവ് : നിനക്ക് എന്നെ അറിയില്ലേ…. എല്ലാവർക്കും പണി കൊടുത്ത് ആനന്ദം കണ്ടെത്തുന്ന ഒരു നാറിയാണ് ഞാൻ…. പക്ഷെ…. അവരുടെ കരച്ചിൽ കണ്ടപ്പോ എന്റെ ഹൃദയം നിന്ന് കത്തുവായിരുന്നു…. നിനക്ക് അറിയില്ലേ… അവർ എന്റെ സ്വന്തം കൂടപ്പിറപ്പ് പോലെ അല്ലെ….
രാജീവിന്റെ വാക്കുകൾക്കൊപ്പം അവന്റെ കണ്ണും നിറയുന്നുണ്ടായിരുന്നു.
മനു : പോട്ടെ അളിയാ…. നീ വിഷമിക്കണ്ടാ… ഞാൻ വിഷമത്തിൽ പറഞ്ഞു പോയതാ….
മനു അവനെ സമാധാനിപ്പിച്ചു.പിന്നിലിരിക്കുന്ന സമീറ ഒന്നും സംസാരിക്കുന്നില്ലയിരുന്നു. അവൾ പുറത്തെ കാഴ്ച കണ്ടിരിക്കുകയാണ്. മുഖത്ത് നല്ല ദേഷ്യവും ഉണ്ട്.
മനു : നീ എന്താടി ഒന്നും മിണ്ടാതെ നിൽക്കുന്നത്…..
മനു ചോതിച്ചു. പക്ഷെ അവളുടെ ഭാഗത്തുനിന്ന് ഒരു മറുപടിയും ഉണ്ടായിരുന്നില്ല…