😈Game of Demons 8 [Demon king]

Posted by

 

രാജീവ് : ഇതൊക്കെ ഒരു രസല്ലേ….

 

സമീറ : ഓഹ്… വല്ലാത്ത രസമാ……

 

‘അമ്മ : വന്ന കാലിൽ നിക്കാതെ അവിടെ ഇരിക്ക് മോളെ…..

 

സമീറ : ആഹ്…. എടാ മനു വാ…. എനിക്ക് കൊറേ സംസാരിക്കാൻ ഉണ്ട്……

അതും പറഞ്ഞ് അവൾ അവനെ പിടിച് സോഫയിൽ പോയിരുന്നു. കൂടെ എല്ലാവരും പോയി. പക്ഷെ അഞ്ജുവും ആതിയും മാത്രം പോയില്ല. പോകാൻ നിന്ന രാജീവിനെ വലിച് അവൾ പുറത്തേക്ക് കൊണ്ടുപോയി…കൂടെ ആതിയും..

രാജീവ് : എന്താടി…..

അഞ്ചു : ആരാ ഏട്ടാ അവൾ….

ആതി : ആ പെണ്ണെന്തിനാ എന്റെ ഏട്ടനെ കെട്ടിപിടിച്ചേ….

രണ്ടും അവനെ ചോദ്യം ചെയ്യാൻതുടങ്ങി

രാജീവ്: എന്റെ പൊന്നോ…. രണ്ടിന്റെ അസൂയ കണ്ടോ…..

അഞ്ചു : ദേ ഏട്ടാ….. കളിക്കല്ലേ…. ആരാ അത്….

 

രാജീവ് : ex…..

 

ആതി : എന്തോന്ന്……

രാജീവ് : എടി ex…. മനുവിന്റെ ex….

 

അഞ്ചു : അതോ….

 

രാജീവ് : ഹമ്മ്……

അഞ്ചു : ഏട്ടൻ പറഞ്ഞത് മനുവേട്ടന് പ്രേമം ഒന്നുമില്ല എന്നല്ലേ…..

 

രാജീവ് : സോറി ഡീ…. അവനിങ്ങനെ ഒരു പണി ഒപ്പിച്ച കാര്യം ഞാൻ പോലും അറിഞ്ഞില്ല…..

 

അഞ്ചു : അവൾ കെട്ടിയതാണോ….

രാജീവ് : ഏയ്‌….

 

ആതി : ആരായാലും അവളെ കൂട്ടി ഇപ്പൊ ഇറക്കിക്കോ…

ആതി ദേഷ്യത്തിൽ പറഞ്ഞു.

രാജീവ് : എന്റെ പൊന്ന് മോളെ അത് കൈവിട്ട കളിയാ…. പിന്നെ ഇപ്പൊ തന്നെ പോയി കൂട്ടായിക്കോ… ഇനി അവൾ ഇവിടെയാ നിക്കുക…

അത് കേട്ട് ആതിയും അഞ്ജുവും ഒരേ പോലെ ഷോക്ക് ആയി.

Leave a Reply

Your email address will not be published. Required fields are marked *