😈Game of Demons 8 [Demon king]

Posted by

 

രാജീവ് : അവൾ ഏവടെ ഡാ….

 

മനു : ഹോ…. രക്ഷിക്കാൻ വന്നതാണോ…. അവൾ പോയടാ…..

 

ആ വാക്കുകൾ ഒരു ഞെട്ടലോടെയാണ് അവൻ കേട്ടത്.

 

രാജീവ് : ഡാ….. നീ അവളെ ഈ കൊക്കയിൽ എറിഞ്ഞു കൊന്നോ…..

 

മനു : ച്… ച്… ച്….. അങ്ങനെ അല്ല…. ഈ കൊക്കയിൽ വീണാൽ 99 ഉറപ്പായും ചാവും…. പക്ഷെ ആ ഒരു ശതമാനം ഒരു പക്ഷെ അവരെ രക്ഷിക്കും…. എനിക്ക് വൈരാഗ്യം ഉള്ള പാമ്പിനെ വളർത്താൻ താല്പര്യമില്ലാത്തത് കൊണ്ട്…..

 

രാജീവ് : ഇല്ലാത്തത് കൊണ്ട്…..

 

അവൻ വാക്കുകൾക്ക് അവൻ കാതോർത്തു… അവളെ വെറുതെ വിട്ടു എന്ന് ആ വായിൽ നിന്നും കേൾക്കാൻ അവൻ കൊതിച്ചു.

 

മനു : അതുകൊണ്ട് ആദ്യം ഞാനവളുടെ കഴുത്ത് ഞെരിച്ചു കൊന്നു…. എന്നിട്ടാണ് താഴേക്ക് എറിഞ്ഞത്…. അവളുടെ മിടിപ്പ് അവസാനിക്കുന്നത് ഞാൻ അനുഭവിച്ചറിഞ്ഞു…. ഹോ….. am so happy….. ഹ ഹ ഹ ഹ……

 

മനു ഭ്രാന്തമായി ചിരിച്ചു. രാജീവിന് വിഷമവും പേടിയും തകർച്ചയും എല്ലാം ഒരുമിച്ചു വന്നു. ദേഷ്യത്താൽ അവന്റെ കണ്ണുകൾ ചുവന്നു. സംഘടത്താൽ ആ കണ്ണ് നിറഞ്ഞു. ശരവേഗത്തിൽ അവൻ മനുവിന്റെ ഷർട്ടിന്റെ കോളർ പിടിച്ചു പൊക്കി എഴുന്നേൽപ്പിച്ചു.

 

രാജീവ് : കൊന്നുല്ലേ….. നീ കൊന്നുല്ലേ…. നായെ….

 

അവൻ മനുവിന് നേരെ അലറി.

 

മനു : ഹേയ്….ഹേയ്…. കൂൾ …. കൂൾ…..

 

രാജീവ് : കൂളോ….. അത് നമ്മുടെ സമീറ ആണടാ……

 

 

മനു : അതിന്….

രാജീവ് : അതിനോ…. നിനക്ക് എങ്ങനെ കഴിഞ്ഞടാ…..

Leave a Reply

Your email address will not be published. Required fields are marked *