മനു : ഹ ഹ ഹ ഹ …… ഞാൻ അവളോട് ചോദിച്ചതല്ലേ…. മറക്കാമോ എന്ന്…. അവൾ കേട്ടില്ല… ഞാൻ കൊന്നു…. എന്റെ അഞ്ചുവിന് വേണ്ടി…. എന്റെ കുടുംബത്തിന് വേണ്ടി…പിന്നെ നിനക്ക് വേണ്ടി…
രാജീവ് : എനിക്ക് വേണ്ടിയോ…. നായെ…. ഞാൻ പറഞ്ഞതല്ലേടാ കുറ്റം ഞാൻ എറ്റോളാന്ന്….
മനു : അത് അവൾ സമ്മദിക്കണ്ടേ…..
രാജീവ് : എന്നാലും നീ കൊല്ലുമോ….
മനു : എന്റെ വഴിയിൽ തടസം നിന്നാൽ ആരെയും ഞാൻ കൊല്ലും….
രാജീവ് : അങ്ങനെ ആണോ… എന്ന ഞാൻ പോവാ…. എല്ലാം…എല്ലാം ഞാൻ ഏറ്റു പറയും…. എല്ലാം ഇവിടെ തീരട്ടെ….
അവൻ മനുവിനെ നോക്കി അലറി.
മനു: നീ പറയോ….
രാജീവ് : ആഹ്….പറയും…
മനു : ഇത് വേണോ….നമ്മൾ തമ്മിൽ ഉടക്കണോ…
രാജീവ് : നീ പോടാ നായെ…. നന്ദിയില്ലാത്തവനെ…. നിന്നോട് ഇനിയൊരു കൂട്ടിന് ഞാൻ ഇല്ല….ഇന്നത്തോടെ എല്ലാം അവസാനിപ്പിക്കും ഞാൻ….
മനു : അങ്ങനെയെങ്കിൽ…. അങ്ങനെയെങ്കിൽ…..ഹ ഹ ഹ ഹ ഹ …..
അവൻ ഭ്രാന്തമായി ചിരിക്കാൻ തുടങ്ങി.
രാജീവ് : നീ എന്നെ എന്ത് ചെയ്യുമെടാ….
മനു : എന്റെ വഴിയിൽ ആരു വന്നാലും ഞാൻ തീർക്കും….അത് നീയയാലും…..
അത് കേട്ട് രാജീവിന്റെ രക്തം തിളച്ചു… അവന്റെ മനസ്സിൽ തെല്ല് ഭയം ഇല്ല… എന്ത് വന്നാലും എതിരിടാൻ ഉള്ള ചങ്കുറ്റം…..
രാജീവ് : ഞാനിതാ പോവാ….. പറ്റുമെങ്കിൽ തടഞ്ഞൊ…. കൊല്ലാൻ പറ്റുമെങ്കിൽ കൊന്നോ…
അതും പറഞ്ഞ് രാജീവ് തിരിഞ്ഞു നടന്നു . കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ട്. അവനൊന്നും നോക്കാതെ വണ്ടിയുടെ അടുത്തേക്ക് നടന്നു.. ഡോർ തുറക്കാൻ നോക്കിയപ്പോ അത് ലോക്ക് ആണ്… ചാവി മനുവിന്റെ കയ്യിലും. ദേഷ്യം കൊണ്ട് വണ്ടിയുടെ ബോണെറ്റിൽ ശക്തിയിൽ ഒരടി കൊടുത്ത് അവൻ നടന്ന് നീങ്ങി.
പെട്ടെന്ന് ഒരു ചിരി കേട്ടാണ് അവൻ നിന്നത്. അത് മനുവിന്റെ അല്ല…. ഒരു പെൺശബ്ദം. രാജീവ് പൊടുന്നനെ തിരിഞ്ഞു നോക്കി. ഒരു കുറ്റിച്ചെടിയുടെ അടുത്ത് നിന്ന് സമീറ പൊട്ടിച്ചിരിക്കുന്നു…
തന്റെ നിർത്തവും ഭാവം കാണുമ്പോൾ ചിരിയുടെ ശക്തി കൂടുന്നു. അടക്കാൻ പറ്റാത്ത ചിരിക്കിടയിൽ കാലുകൊണ്ട് നിലത്ത് നൽവട്ടം ചവിട്ടി. അവസാനം വയറും മുറുകെ പിടിച് നിലത്ത് കിടന്നായി ചിരി.