😈Game of Demons 8 [Demon king]

Posted by

 

മനു : മു ഹ ഹ ഹ ഹ …………

 

ചമ്മിയതിന്റെ ദേഷ്യമൊക്കെ അവൻ കടിച്ചും അടിച്ചും തീർത്തു.സമീറ ഏതെല്ലാം ഒരു പുഞ്ചിരിയോടെ നോക്കി നിന്നു. അവളുടെ കണ്ണിൽ തന്റെ പഴയ 18 വയസ്സുകാരൻ രാജീവും കണ്ണിൽ തെളിഞ്ഞു വന്നു.

സമീറ : കഴിഞ്ഞോ…..

അവൾ ചോദിച്ചു.

രാജീവ് : കഴിഞ്ഞോന്നോ…. രണ്ടിനേയും കൊല്ലും ഞാൻ….മനുഷ്യനെ പേടിപ്പിച്ചു കൊന്നു…

മനു : നീ അഞ്ജുവിനിട്ടു പണി കൊടുത്തപ്പോൾ തന്നെ മനസ്സിൽ കണ്ടതാ മോനെ ഇത്‌….

 

രാജീവ് : പോടാ…. എന്നാലും ഇങ്ങനെ വേണ്ടായിരുന്നു……

 

മനു ; ഹ ഹ ഹ ഹ ……..

 

സമീറ : ഞാനാ ഐഡിയ പറഞ്ഞു കൊടുത്തേ…. ഒന്നു കൂടെ നിന്നാൽ മതിയെന്ന് മാത്രമേ ഞാൻ പറഞ്ഞള്ളൂ…. ഇവൻ ഒടുക്കത്തെ അഭിനയം ആയിരുന്നു…

രാജീവ് : അഭിനയമോ…. എന്റെ പൊന്നോ…. ജീവിക്കായിരുന്നില്ലേ…..

 

സമീറ : ഡാ മനു…. നിനക്ക് നല്ല നാടൻ ആവനുള്ള കഴിവുണ്ട്…. ഞാൻ തന്നെ അന്തം വിട്ടുപോയി…

 

അവരുടെ ചോദ്യങ്ങൾക്കെല്ലാം ഒരു കുസൃതി ചിരിയോടെ അവൻ ഉത്തരമരുളി

 

രാജീവ് : ആഹ്…. അതൊക്കെ പോട്ടെ…. ഈ ഡൽഹിയിൽ വച്ചുണ്ടായ വിഷയമൊക്കെ നീ എങ്ങനെ അറിഞ്ഞു……

അവന്റെ ചോദ്യം കേട്ടതും ഇരുവരും തമാശ വെടിഞ്ഞ് സീരിയസ് ആയി അവനെ നോക്കി.

 

മനു : നീ വാ….ഞാൻ പറയാ….

 

അതും പറഞ്ഞ് മനു അവിടുള്ള ഒരു പാറയിൽ ഇരുന്നു… തൊട്ടടുത്ത് സമീറയും രാജീവും ഇരുന്നു.മനു കുറച്ചുനേരം ദൂരേക്ക് നോക്കിയിരുന്നു.

 

രാജീവ് : എടാ….അന്ന് നമ്മൾ തീരുമാനിച്ചതല്ലേ 5 മത് ഒരാൾ ഈ കാര്യം അറിയരുതെന്ന്….. പിന്നെ എന്തിനാ……

 

മനു : പറയേണ്ടി വന്നു…..

 

രാജീവ് : എന്തിന്…….

സമീറ : കാരണം ഞാനൊരു raw ഓഫിസർ ആയത് കൊണ്ട്……

രാജീവ് ഒന്നും മനസ്സിലാവാതെ സമീറയേയും മനുവിനേയും നോക്കി.

Leave a Reply

Your email address will not be published. Required fields are marked *