മനു : അളിയാ…. നിനക്കാറിയല്ലോ ഞാൻ വെട്ടിയ വേരിന്റെ ബാക്കി തേടിപ്പോകുന്ന ഒരു ശീലം എനിക്കുണ്ടെന്ന്….. ആ വേരിലേക്ക് എത്താൻ എനിക്ക് സമീറയുടെ സഹായം ആവശ്യമായിരുന്നു…..
രാജീവ് : തെളിച്ചു പറയടാ…..
മനു : തെളിച്ചു പറയാൻ ആണെങ്കിൽ നീ എന്നെ ആ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ആഡ് ആക്കിയപ്പോൾ തന്നെ എനിക്കിവളുടെ നമ്പർ കിട്ടി. പിന്നെയാണ് ഇവൾ ഇത്ര വലിയ ഓഫീസർ ആണെന്ന് കാര്യം ഞാൻ അറിഞ്ഞത്….അവൾ വഴി രാഹുൽ, ശ്രേയ ,പൂനം,സോഫിയ, അമീർ,റോണി എന്നിവരുടെ ശത്രുക്കളെയും ബന്ധങ്ങളെയും നോക്കി വച്ചു…..
രാജീവ് : എന്നിട്ടവർ നമുക്ക് വല്ല പ്രശ്നവും ഉണ്ടാക്കും എന്ന് തോന്നിയോ…..
സമീറ : അവരൊന്നും ഒന്നും ചെയ്യില്ല…… പകരം വീട്ടാൻ അവർക്കാർക്കും ആരും ഇല്ല…. പക്ഷെ അമീർ ഭായ്….. അയാൾക്ക് ഒരു ചേട്ടൻ ഉണ്ട്……
രാജീവ് : ചേട്ടനോ……
മനു : ഹമ്മ്… പക്ഷെ അയാൾ അമീറുമായി ശത്രുതയിൽ ആണെന്ന് കരുതി അവനെ ഞാൻ വിട്ടുകളഞ്ഞതാ…..
രാജീവ് : അയാൾ വല്ല പ്രശ്നവും…..
രാജീവ് അഖാംഷയോടെ ചോതിച്ചു.
സമീറ : അയാളുടെ പേര് അലി ഖാൻ എന്നാണ്…. ലോകത്തിന് മുന്നിൽ a successful business man…
പക്ഷെ ഞങ്ങളുടെ സ്‌പെഷ്യൽ investication പ്രകാരം അയാൾക്ക് ടററിസവുമായി ബന്ധം ഉണ്ടെന്ന് ഞങ്ങൾക്ക് മനസ്സിലായി……
നിങ്ങൾക്ക് ഇന്റർനാഷണൽ ക്രിമിനൽ വൈറ്റ് ഡവിളിനെ പറ്റി കേട്ടിട്ടുണ്ടോ…..
രാജീവ്: ഇല്ല….. അതാരാ…….
സമീറ : 10-15 കൊല്ലമായി ലോകം പേടിയോടെ കാണുന്ന ചെകുത്താൻ … ആർക്കും തൊടാൻ പോലും പറ്റിയിട്ടില്ല…. പറ്റാതെ ആവില്ല… ഒരു പക്ഷെ പിടിപാട്…. അത് തന്നെ കാരണം….. എത്രയോ രാജ്യങ്ങളിൽ ഇയാൾ ബോംബ് ആക്രമണം നടത്തിയിട്ടുണ്ടെന്ന് അറിയോ…. കൂടാതെ പെണ്കുട്ടികളെ തട്ടിക്കൊണ്ടുപോയി ഭോഗിക്കുക വിൽക്കുക അങ്ങനെ പല പല ക്രൈംസ്…..ഇവൻ ടാർഗറ്റ് ചെയ്തവന്റെ ദേഹത്തുള്ള ബുള്ളെടുകളിൽ അവന്റെ പേര് ഉണ്ടാവും…. the വൈറ്റ് ഡെവിളിന്റെ…. അതും സാധാ 6 ബുള്ളറ്റ് ലോഡ് ചെയ്യുന്ന ഗണ്ണിലെ .32 ബുള്ളറ്റ് ആണത്……