😈Game of Demons 8 [Demon king]

Posted by

 

രാജീവ് : അതെന്താ ഇവനെ പിടിക്കാൻ പറ്റാത്തത്….

 

സമീറ: അറിയില്ല…. എപ്പോഴും അയാൾ രക്ഷപ്പെടുന്നു….

 

രാജീവ് : അതൊക്കെ പോട്ടെ…. ഈ അലിയും വൈറ്റ് ഡെവിളും തമ്മിൽ എന്താ ബന്ധം….

സമീറ : ബന്ധം ഉണ്ട്…. കഴിഞ്ഞ 4 വർഷമായുള്ള എന്റെയും ടീമിന്റെയും കഠിന പ്രായത്നത്തിൽ നിന്നും ഞങ്ങൾക്ക് വൈറ്റ് ഡെവിൾ ആരാണെന്ന് മനസ്സിലായി….. അത് അയാൾതന്നെ ആണ് അലി ഖാൻ……

രാജീവ് : എന്ത്……

 

സമീറ : അതേ…. അലി ഖാൻ…. പിന്നെ അവന്റെ കൂടെ ഒരാൾ ഉണ്ട്…. ഒരു നാഷണൽ ബോക്സിങ് സൈക്കോ….. ജോണ് റോസാരിയോ….അവനെ ബോക്സിങ് റിങ്ങിൽ കാണുന്നതും കാലനെ നേരിൽ കാണുന്നതും ഒന്നാണെന്നാണ് പറയാറ്…. നിയമത്തിന്റെ തണലോടെ തന്നെ അവൻ എത്രയോ കോല ചെയ്തിരിക്കുന്നു…. വേദന കണ്ട് ആനന്ദം കണ്ടെത്തുന്ന a psycho bitch…….ഇവരെ പിടിക്കാൻ തെളിവൊക്കെ കിട്ടിയപ്പോ ഒരുപാട് സന്തോഷിച്ചു. പക്ഷെ അതെല്ലാം ആരോ കത്തിച്ചു…. അപ്പോഴാണ് മനസ്സിലായത്….. അയാളുടെ പ്രസെൻസ് എല്ലായിടത്തും ഉണ്ടെന്ന്…..

 

മനു : കല്യാണം കഴിഞ്ഞ് പിറ്റേന്ന് ന്യൂസിൽ ചിലത് കണ്ടു ഞാൻ….. അലിഭായിയുടെ ശത്രുക്കളെല്ലാം ഒരേ ദിവസം ഒരേ ഇടത്ത് മരിച്ചു കിടക്കിന്നു എന്ന വാർത്ത. അതും ടോർച്ചർ ഡെഡ്….അന്ന് ഞാൻ സമീറയെ വിളിച്ചു അപ്പോഴാണ് അറിഞ്ഞത് ആ ദിവസം തന്നെ അലി ഭായ് ഇന്ത്യയിൽ കാല് കുത്തി എന്ന്……..

 

ഇതെല്ലാം ഒരു പേടിയോടെ രാജീവ്‌ കേട്ടിരുന്നു.

സമീറ : സൂക്ഷിക്കണം…..വരാൻ പോകുന്നത് കൊടും കാറ്റാണ്….

 

മനു : ഹമ്മ്….. അതിനുള്ള മുന്നൊരുക്കം നടത്തണം….

 

സമീറ : പിന്നെ എനിക്ക് തോന്നുന്നത് അലി ഭായ് ഡാർക് വോൾഡിന്റെ സഹായം ഇല്ലാതെയാണ് ഇവിടെ വന്നിരിക്കുന്നത് എന്നാണ്…. അത് നിങ്ങൾക്ക് ഒരു ആശ്വാസം ആവും…. പക്ഷെ അയാളുടെ ടോർച്ചർ ഡെഡിൽ പെടാതെ ഇരിക്കുക…..

 

രാജീവ് : അവർക്ക് നമ്മളെ കണ്ടെത്താൻ പറ്റോ…. നീ എല്ലാ തെളിവും നശിപ്പിച്ചതല്ലേ…..

 

മനു : അതൊന്നും കാര്യമില്ല…. ദൈവം ഏത് തെറ്റിനും ശരിക്കും ഒരു തെളിവ് ബാക്കി വാക്കും…. ആ നശിപ്പിക്കാതെ വിട്ടുകളഞ്ഞ തെളിവ് അവനെ എന്റെ അടുത്തെത്തിക്കും…..

Leave a Reply

Your email address will not be published. Required fields are marked *