ആതി : ഇവിടെയൊ…. അവൾ എന്തിനാ ഇവിടെ നിക്കണേ…..
രാജീവ് : അവൾ അല്ല…. ചേച്ചി…. നിന്നെക്കാൾ പ്രായം ഉണ്ടതിന്…..
അഞ്ചു : ദേ രാജീവേട്ട….. കളിക്കല്ലേ…. തെളിച്ചു പറ….
രാജീവ് : എടി ഇവർ പണ്ടുതൊട്ടേ പ്രേമത്തിൽ ആണ്… പിന്നെ മനുവിന് അക്സിസിഡന്റ് ആയപ്പോ ഇവൾ ഒരുപാട് വിഷമിച്ചിരുന്നു… അത് കഴിഞ്ഞു മനു ബാംഗ്ലൂർ പോയി… ഇവളൊക്കെ മറന്നുകാണും എന്നാണ് വിജാരിച്ചത്… പക്ഷെ ഇവൾ ഇവന് വേണ്ടി കാത്തിരിക്കുകയായിരുന്നു….
അത് കേട്ടതും അഞ്ജുവിന്റെ കണ്ണുകൾ ഈറൻ അണിഞ്ഞു.
അഞ്ചു : ആ കുട്ടിയുമായി ഏട്ടന് എന്തെങ്കിലും….
രാജീവ് : ഏയ്…. മനുവിനെ നിനക്ക് അറിയാല്ലോ… ഒന്നുരണ്ട് വട്ടം കിസ്സിങ് ഒക്കെ ഉണ്ടായിട്ടുണ്ട് എന്ന അറിഞ്ഞത്…..
അത് കേട്ടതും അഞ്ചു ആകെ തകർന്നു.
അഞ്ചു : അപ്പൊ…. അപ്പൊ ഏട്ടൻ….
രാജീവ് : ഡീ…. നീ ഒന്ന് സമാധാനപ്പെട്….നീ കണ്ടില്ലേ… അവൾ ബാഗുമായി ഒക്കെയാണ് വന്നത്… ഇനിയൊന്നും നഷ്ടപ്പെടാൻ ഇല്ലാന്നൊക്കെ പറയുന്നുണ്ടായിരുന്നു…
ആതി : ദേ രാജിവെട്ടാ….. ഞങ്ങളെ കളിപ്പിക്കല്ലേ…. സത്യം പറ….
ആതി ഇടറിയ ശബ്ദത്തിൽ പറഞ്ഞു.
രാജീവ് : ഞാനെന്തിനാ മോളെ നിങ്ങളെ കളിപ്പിക്കുന്നത്… ഈ കെട്ടിപിടിത്തം മുൻകൂട്ടി കണ്ടതുകൊണ്ടാണ് ഞാൻ അമ്മയോട് ഉള്ളിലോട്ട് പോകാൻ പറഞ്ഞത്…
ആതി : എന്തായാലും ശരി…. ഇന്റെ ചേച്ചിയെ ചതിച്ച ഏട്ടനേയും ആ പെണ്ണിനേയും ഞാൻ കൊല്ലും…
ആതി ദേഷ്യത്തിൽ പറഞ്ഞു.
രാജീവ് : നീ സമാധാനപ്പെട്…. നമുക്ക് നോക്കാം… അവൾ വേറെ കല്യാണത്തിന് സമ്മതിക്കോ എന്നറിയില്ല… അവൾക്ക് നല്ല വാശിയാ…..
അഞ്ചു : ഞാൻ സമ്മതിക്കില്ല…. ഇന്റെ ഏട്ടനെ ആർക്കും വിട്ടുകൊടുക്കില്ല…..
രാജീവ് : നീ സമാധാനപ്പെട്… നമുക്ക് നോക്കാം….
അതും പറഞ്ഞ് രാജീവ് ഉള്ളിലേക്ക് പോയി. അഞ്ചു ആകെ തകർന്ന് നിൽക്കുകയായിരുന്നു.
ആതി : ചേച്ചി……
നിറകണ്ണുമായി അവൾ ആതിയെ നോക്കി…
അഞ്ചു : ഏട്ടൻ……..