😈Game of Demons 8 [Demon king]

Posted by

സമീറ : നിന്നോട് ഒരു കാര്യം ചോദിക്കണമെന്ന് കുറച്ചായി വിചാരിക്കുന്നു……

 

മനു: നീ ചോദിക്ക്……

സമീറ : നീ ഇവരെ അല്ലാതെ വേറെ ആരെയെങ്കിലും കൊന്നിട്ടുണ്ടോ……

 

അതിന് മറുപടിയായി മനു അവളെ വല്ലാത്തൊരു നോട്ടം നോക്കി…. ആ ചുണ്ടിൽ ഒരു ചെറു ചിരിയും ഉണ്ടായിരുന്നു…

 

സമീറ : വേറൊന്നും അല്ല…. അവരുടെ ഒക്കെ പോസ്റ്മാർട്ടം റിപ്പോർട്ട് ഞാൻ കണ്ടു….. വളരെ proffecional ആയ ഒരാളാണ് കൊന്നിരിക്കുന്നത് എന്നാണ് പറഞ്ഞത്….അതാ ചോദിച്ചത്….

 

മനു ഒന്നും പറഞ്ഞില്ല…..അവന്റെ ഭാവം മാറുന്നത് രാജീവ് പേടിയോടെ നോക്കി നിന്നു.

രാജീവ് : നീ എന്താ സമീറ പറയുന്നേ…. നമ്മുടെ മനു അങ്ങനെ ചെയ്യോ….

 

രാജീവ് ഉത്തരം നൽകി..

 

സമീറ : സോറി ഡാ….. ഞാൻ ചുമ്മാ ചോദിച്ചതാ….. അത് വിട്ടേരേ….

 

മനു : അപ്പൊ സമീറ…. ഹാപ്പി ജേർണി……

 

സമീറ : ok ഡാ…. നമുക്ക് പിന്നെ കാണാം….

 

അവൾ അവരെ നോക്കി ഒന്ന് ചിരിച്ചതിനു ശേഷം ബാഗും തൂക്കി ഫ്ലാറ്റ് ഫോമിലേക്ക് നടന്നു.

രാജീവ് : എടാ *#@*** നിനക്ക് ഇല്ലാന്ന് പറയാൻ എന്താ ഇത്ര മടി……

മനു : പറയാൻ തോന്നില്ല….

 

രാജീവ് : അതെന്താ….അവൾ പറഞ്ഞ പോലെ നീ വേറാരെയെങ്കിലും……

 

മനു :ഹ ഹ ഹ ഹ ഹ ഹ ഹ ……………..

 

അതിന് ഒരു വല്ലാത്ത ചിരിയായിരുന്നു അവന്റെ മറുപടി.

രാജീവ് : ഡാ…. അളിയാ….. അപ്പൊ നീ…..

മനു : കൊല്ലുമ്പോൾ എണ്ണം നോക്കാൻ പറ്റോ രാജീവേ…. കൊന്നിട്ടുണ്ട്….തടസ്സമായ എല്ലാത്തിനെയും….ഇനിയും കൊല്ലും………ഹ ഹ ഹ …

Leave a Reply

Your email address will not be published. Required fields are marked *