😈Game of Demons 8 [Demon king]

Posted by

രാജീവ് : ഡാ അളിയാ…..

 

മനു : അതേടാ…. പിന്നെ പിന്നെ എനിക്ക് ലഹരി കേറി…. കൊല്ലാൻ വരുന്നവരുടെ മേലിൽ പുതു പുതു മെതേഡ് ഉപയോഗിച്ച് കൊന്നു…… നല്ല ഒരു തരം ലഹരിയാണ് അത്……

 

അവന്റെ സംസാരം കേട്ട് രാജീവിന്റെ ഹൃദയം വേഗതയിൽ മിടിക്കുവാൻ തുടങ്ങി.

രാജീവ് : എടാ നീ…. ഇതൊക്കെ തെറ്റല്ലേ…..

 

മനു : ഹ ഹ ഹ ഹ …. തെറ്റോ…. എന്ത് തെറ്റ്…. നമ്മളെ കൊല്ലാൻ വരുന്നവരെ കൊഞ്ചിക്കാൻ പറ്റോ…..ഞാൻ കൊന്നു അത്ര തന്നെ…. പക്ഷെ പാവങ്ങളെ ഞാൻ കൊന്നിട്ടില്ല….. അത് ഞാൻ ഉറപ്പ് പറയാം…..

 

പെട്ടെന്ന് മനുവിന്റെ ഫോൺ ബെൽ അടിച്ചു. അവൻ വണ്ടി ഒരിടത്ത് നിർത്തി ഫോണിൽ സംസാരിക്കാൻ തുടങ്ങി.

 

മനു : ഹാലോ…..

ആ….

 

നാളെയോ…

ആ….

 

ശരി….

 

ഞാൻ വരാം….

 

അവൻ ഫോൺ cut ആക്കി.

 

രാജീവ് : എന്താടാ….

 

മനു: ഏയ്‌…. ഞാൻ ഷോപ്പിലേക്ക് കുറച്ച് സ്റ്റോക്ക് എടുക്കാൻ ഒരു കടയിൽ ഏല്പിച്ചിരുന്നു…. നാളെ പോയി എടുക്കണം….

 

രാജീവ് : ഞാനും വരാ….

 

മനു : ഏയ്‌….വേണ്ടടാ….

 

രാജീവ് : എടാ പറയണത് കേൾക്ക്…. ഞാനും വരാ…. സമയം ശരിയല്ല…

Leave a Reply

Your email address will not be published. Required fields are marked *