‘”” സർ എങ്ങോട്ടാണ്…. ‘””
സിംഗര : ഒരാളെ കാണാൻ ഉണ്ട്….
‘”” സോറി സർ…. രാത്രി വിസിറ്റേഴ്സിനെ കേറ്റാൻ സമ്മതിക്കില്ല….’””‘
സിംഗര :;അത് കൊഴപ്പമില്ല…. ഞങ്ങൾ കണ്ടോളാം….
അതും പറഞ്ഞ് അയാൾ അരയിൽ നിന്നും ഗണ്ണെടുത്ത് ആ സെക്യുരിറ്റിക്കാരന്റെ തലയിലേക്ക് ഷൂട്ട് ചെയ്തു. മരണം പുൽകിയപ്പോൾ ഒരു അലർച്ചപോലും ഇല്ലാതെ അയാൾ നിലമ്പതിച്ചു…
തോക്കിലെ സൈലൻസർ ആ അന്തരീക്ഷത്തിന്റെ നിശബ്ദതയിൽ അതിന്റെ ശബ്ദവും ലയിച്ചു തീർന്നു. ഒട്ടും സമയം പാഴാക്കാതെ അവരുടെ കൂട്ടാളികൾ അയാളെ വലിച്ച് അവിടുന്ന് മാറ്റി…
എന്നിട്ട് നേരെ ഉള്ളിലേക്ക് നടന്നു. ഉള്ളിൽ റിസപ്ഷനിൽ കോട്ടും സ്യൂട്ടും ധരിച്ച ഒരാൾ ടേബിളിൽ മുഖം പൊത്തി ഉറങ്ങുന്നു.
അവനെ ഒന്ന് നോക്കിയ ശേഷം അവർ ഉള്ളിലേക്ക് ചലിച്ചു.ലിഫ്റ്റിൽ 3ആം ഫ്ലോറിൽ എത്തിയ അവർ റൂം തിരഞ്ഞു നടന്നു…
ആ ഫ്ലോറിന്റെ ഒത്ത നടുക്കായാണ് 12b എന്ന റൂം ഉണ്ടായിരുന്നത്. അയാളുടെ കൂട്ടത്തിൽ ഉള്ള ഒരാൾ കുറച്ചു പഞ്ഞി കയ്യിലെടുത്ത് അതിൽ ഒരു ബോട്ടിലിൽ നിന്ന് മയക്കാനുള്ള മരുന്ന് തളിച്ചു. അതിന് ശേഷം ആ കാളിങ് ബെൽ അമർത്തി.
ബെൽ അടിച് ഒരു അഞ്ചു മിനിറ്റിനുള്ളിൽ കതവ് തുറന്നു. ഒരു നൈറ്റ് ഡ്രെസ്സ് ഇട്ട ഒരു സുന്ദരി. ഉറക്കത്തിൽ നിന്ന് എഴുന്നേറ്റതുകൊണ്ട് മുടിയൊക്കെ അലഗോലമായി കിടക്കുന്നു. കണ്ണുകൾ പകുതിയെ തുറന്നിട്ടുള്ളൂ.
‘”” yes….. ആരാണ് ‘”””
അവൾ ചോദിച്ചു
സിംഗര : പ്രിയ മാഡം അല്ലെ…..
‘”” അതേ…. എന്താ വേണ്ടത്…. ””
സിംഗര : മാടത്തെ തന്നെ….
‘”” what….?’””
സിംഗര : ഉറക്കം കളഞ്ഞതിന് സോറി….. ഇനി ഉറങ്ങിക്കോളൂ…..
അത് പറഞ്ഞു തീർന്നതും അയാളുടെ കൂടെ ഉള്ളവൻ ആ പഞ്ഞി അവളുടെ മൂക്കി അമർത്തി വച്ചു. അത് വിടുവിക്കാൻ പാഴ് ശ്രമം നടത്തിയെങ്കിലും അത് വെറും വിഫല ശ്രമം ആയിരുന്നു. ഒട്ടും വൈകാതെ തന്നെ അവൾ ബോധ രഹിതയായി.